ഫോം വീണ്ടെടുക്കാൻ പരിശ്രമിക്കുന്ന ബെംഗളുരുവിന് തിരിച്ചടി;ജുവാനാന് പരിക്ക്, സീസൺ നഷ്ടമാവും

ജുവാനാന് പരിക്ക്, സീസൺ നഷ്ടമാവും സീസണിൽ ഒരു കനത്ത തിരിച്ചടി കൂടി നേരിട്ടിരിക്കുകയാണ് ബെംഗളൂരു എഫ് സി. ടീമിന്റെ സൂപ്പർ ഡിഫൻഡർ ജുവാനാനാണ് പരിക്കിന്റെ പിടിയിൽ പെട്ടിരിക്കുന്നത്. താരത്തിന് ഈ സീസൺ നഷ്ടമാവുമെന്ന് ഇന്ററിം കോച്ച് നൗഷാദ് മൂസ സ്ഥിതീകരിച്ചു. ഫോം വീണ്ടെടുക്കാൻ പരിശ്രമിക്കുന്ന ബെംഗളരുവിന് ഇത് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഈ സീസണിൽ ബെംഗളൂരുവിന് വേണ്ടി രണ്ട് ഗോളുകളും നേടിയിട്ടുണ്ട് ജുവാനാൻ.

Read More

നിര്യാതനായി രാമകൃഷ്ണൻ (48)

സുൽത്താൻ ബത്തേരി മുത്തങ്ങ തകരപ്പാടി രാമ്പള്ളി രാമകൃഷ്ണൻ (48) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ പിതാവ്: ഗോവിന്ദൻ. മാതാവ്: ദേവകി. ഭാര്യ: ലത. മക്കൾ: ലിനിഷ, ലിജേഷ്, ലിബിൻ

Read More

ബിജെപിയിൽ വൻ അഴിച്ചുപണി; ജി.കൃഷ്ണകുമാർ ദേശീയ സമിതിയംഗം: 5 ജില്ലാ പ്രസിഡന്റുമാർക്ക് മാറ്റം

  അഞ്ച് ജില്ലാ പ്രസഡിന്റുമരെ മാറ്റി സംസ്ഥാന ബിജെപിയിൽ സമഗ്രമായ അഴിച്ചുപണി. കാസർഗോഡ്,വയനാട്,പാലക്കാട്,കോട്ടയം, പത്തനംത്തിട്ട ജില്ലകളിലെ പ്രസിഡന്റുമാരാണ് മാറിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ വേണ്ടി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെ കമ്മിറ്റി അംഗങ്ങൾ വിവിധ ജില്ലകളിൽ പോയി പ്രാദേശിക ഘടകങ്ങളിൽ നിന്ന് ഉൾപ്പെടെ അഭിപ്രായം ശേഖരിച്ചിരുന്നു. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഴിച്ചുപണിയുണ്ടാകുമെന്ന് പാർട്ടി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. സംസ്ഥാന സെക്രട്ടറിമാരിൽ ചിലർക്ക് ഉപാധ്യക്ഷന്മാരായി സ്ഥാനക്കയറ്റം ലഭിച്ചു. ബി.ഗോപാലകൃഷ്ണൻ പി രഘുനാഥ്…

Read More

കോവിഡിനെ പിടിച്ചു കെട്ടിയെന്നത് സംസ്ഥാനത്തിന്റെ പൊള്ളയായ പ്രചാരണം: കെ.സുരേന്ദ്രന്‍

കോവിഡിനെ പിടിച്ചു കെട്ടിയെന്നത് സംസ്ഥാനത്തിന്റെ പൊള്ളയായ പ്രചാരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജനസാന്ദ്രത കൂടുതലുള്ളത് കൊണ്ടാണ് കോവിഡ് പടരുന്നതെന്ന ആരോഗ്യ മന്ത്രിയുടെ വാദം വിവരക്കേടാണ്. കോവിഡ് രാജ്യത്ത് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഇപ്പോള്‍ കേരളമാണ്. കോവിഡ് വ്യാപനം തടയുന്നതില്‍ ആരോഗ്യവകുപ്പ് പരാജയമാണ്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ചിനോട് അടുക്കുമ്പോഴും നിയന്ത്രിക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പും സര്‍ക്കാരും കൈക്കൊള്ളുന്നില്ല. കേരളത്തിനെക്കാള്‍ ജനസാന്ദ്രതയുള്ള ഡല്‍ഹി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍…

Read More

യുഡിഎഫിൽ നിന്ന് നിരവധി നേതാക്കൾ പാർട്ടിയിലേക്ക് വരും, ചർച്ചകൾ നടക്കുന്നു: ജോസ് കെ മാണി

  യുഡിഎഫിൽ നിന്നും നിരവധി നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിലേക്ക് വരാൻ താത്പര്യം അറിയിച്ചതായി ജോസ് കെ മാണി. ജനപിന്തുണയുള്ള നേതാക്കളാണ് തന്നെ സമീപിച്ചത്. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാർത്തകളെ കുറിച്ച് അറിയില്ലെന്ന് ജോസ് പറഞ്ഞു. ഇത്തരം ചർച്ചകളൊന്നും നടന്നിട്ടില്ല. നിലവിൽ പാർട്ടി ചുമതല വഹിക്കാനാണ് താത്പര്യം. മറ്റെല്ലാം വാർത്താ സൃഷ്ടിയാണെന്നും ജോസ് കെ മാണി പറഞ്ഞു.

Read More

‘പരാജയത്തിലും ആഹ്ളാദത്തിന് വകയുണ്ട്; LDFന്റെ പരാജയം ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാർ’; എം സ്വരാജ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയം ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസിന്റെ ചില കൂലിപ്പണി നിരീക്ഷകരാണെന്നും എം സ്വരാജ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോഴും ആഹ്‌ളാദിക്കാന്‍ ഇതില്‍പ്പരം വേറെന്ത് വേണമെന്നും അദ്ദേഹം ചോദിച്ചു. ആർഎസ്എസിന്‍റെ സ്വന്തം സ്ഥാനാർഥി താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകർക്കുകയാണെന്ന് എം സ്വരാജ് പറഞ്ഞു.

Read More

മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്; കെ റെയിൽ, ശബരിമല വിമാനത്താവളം എന്നിവ ചർച്ചയാകും

  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ പതിനൊന്ന് മണിക്ക് പാർലമെന്റ് ഓഫീസിൽ വെച്ചാണ് ചർച്ച. കെ റെയിലിനോട് കൂടുതൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെടും. ശബരിമല വിമാനത്താവളം, ദേശീയപാതാ വികസനം അടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും കെ റെയിലിനെതിരെ സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും പ്രതിഷേധം ശക്തമാക്കുമ്പോഴാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത്. കെ റെയിലിന് അനുമതി തേടി കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. നിലവിൽ ഡിപിആറിനും സർവേക്കുമാണ്…

Read More

നോ ‘കോംപ്രമൈസ്’: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം; നിലപാടിൽ വിട്ടുവീഴ്ചയില്ലന്ന് വി ഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്തരം പരാതികൾ നേരിടുന്ന ആളെ വെച്ച് മുന്നോട്ടുപോകാൻ ആകില്ല. നിലപാട് ഹൈക്കമാന്റിനെ അറിയിച്ചു. ഇനിയും പരാതികൾ വന്നേക്കുമെന്നും സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചു. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളെടുക്കാനാണ് കോൺ​ഗ്രസ് കോൺ​ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. അതിന്റെ ആദ്യ പടിയായാണ് ആരോപണങ്ങൾ ഉയർന്നുവന്ന 24 മണിക്കൂറിനുള്ളിൽ രാഹുൽ യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന്…

Read More

‘സത്യം ജയിക്കും, വസ്തുതകൾ വളച്ചൊടിച്ചു, നിയമ നടപടി സ്വീകരിക്കും’: വഞ്ചനാക്കേസിൽ പ്രതികരിച്ച് നിവിൻ പോളി

വഞ്ചനാക്കേസിൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ച് നടൻ നിവിൻ പോളി. കോടതി നിർദ്ദേശങ്ങൾ പാലിക്കാതെയാണ് പുതിയ കേസ്. വസ്തുതകൾ കൃത്രിമമായി സൃഷ്ടിച്ചാണ് പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയുടെ പരിഗണനയിലുള്ള ആർബിട്രേഷൻ കേസാണിത്. വസ്തുതകൾ വളച്ചൊടിച്ചിരിക്കുകയാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചു. ഉചിതമായ നിയമനടപടികൾ പിന്തുടരുമെന്നും സത്യം വിജയിക്കുമെന്നും നടൻ കുറിച്ചു. നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെയാണ് വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. മഹാവീര്യർ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് പി എസ് ഷംനാസ് ആയിരുന്നു പരാതിക്കാരൻ….

Read More

സംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: ശ്രീനാരായണ ഗുരു സമാധി ദിനമായ ഇന്ന് സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമനാണ് അവധി പ്രഖ്യാപിച്ച് ഉത്തരവായത്.

Read More