ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു; മൂന്നാം ദിനം 2ന് 220 റൺസ്

  ആഷസ് ഒന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. മൂന്നാം ദിനം കളി നിർത്തുമ്പോൾ അവർ 2 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാൾ 58 റൺസ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോഴും. ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 278 റൺസിന്റെ ലീഡാണ് സ്വന്തമാക്കിയത് 80 റൺസുമായി ഡേവിഡ് മാലനും 86 റൺസുമായി നായകൻ ജോ റൂട്ടുമാണ് ക്രീസിൽ. 27 റൺസെടുത്ത ഹസീബ് ഹമീദിന്റെയും 13 റൺസെടുത്ത റോറി ബേൺസിന്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന്…

Read More

രാഹുൽ താമസിച്ചതിന്റെ എല്ലാ ഇടപാടുകളും സെറ്റിൽ ചെയ്തതാണ്; വിശദീകരണവുമായി ക്വയ്‌ലോൺ ബീച്ച് ഹോട്ടൽ

കൊല്ലത്ത് മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുൽ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക നൽകിയില്ലെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി ദി ക്വയ്‌ലോൺ ബീച്ച് ഹോട്ടൽ രംഗത്ത്. രാഹുൽ ഗാന്ധിയും മറ്റ് പ്രമുഖരും താമസിച്ചതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകൾ സെറ്റിൽ ചെയ്തതാണെന്നും ഇതുമായി ബന്ധപ്പെട്ട് ക്വയ്‌ലോൺ ബീച്ച് ഹോട്ടലിന് യാതൊരു തർക്കങ്ങളും ഉണ്ടായിട്ടില്ലെന്നുമത്സ്യത്തൊഴിലാള ഫെബ്രുവരിയിൽ കൊല്ലത്ത് എത്തിയ രാഹുൽ ഗാന്ധി ഹോട്ടലിൽ താമസിച്ച വകയിൽ ആറ് ലക്ഷത്തോളം രൂപ നൽകാനുണ്ടായിരുന്നുവെന്നാണ് പ്രചാരണമുണ്ടായത്. കോൺഗ്രസ് അനുഭാവിയായ മുഹമ്മദ് മുബാറക് മുസ്തഫയാണ് ഫേസ്ബുക്കിൽ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.

Read More

അഹമ്മദാബാദ് വിമാന അപകടം; അപകടത്തെ കുറിച്ച് പഠിക്കാൻ പാർലിമെന്റ് കമ്മിറ്റി

അഹമ്മദാബാദ് വിമാനാപകടത്തെ കുറിച്ച് പഠിക്കാൻ പാർലമെന്റ് കമ്മിറ്റി. ജെഡിയു എംപി സഞ്ജയ്‌ ഝായുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അന്വേഷണം നടത്തും. വിമാന യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കും. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ഉന്നതതല സമിതിയുടെ യോഗം ഇന്ന് ചേരും. സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളും ഈ കമ്മിറ്റിയുടെ കീഴിലാണ് വരുന്നത്. അതേസമയം അഹമ്മദാബാദ് വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി തുടങ്ങി. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടേതടക്കം 45 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ…

Read More

സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം എൽ ഡി എഫ് സർക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. പിണറായി ഹൈസ്‌കൂളിലാണ് മുഖ്യമന്ത്രിയും ഭാര്യയും വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമലയും കെ കെ രാഗേഷ് എംപിയും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന എൻ എസ് എസ് മേധാവി ജി സുകുമാരൻ നായർക്കും മുഖ്യമന്ത്രി മറുപടി നൽകി. സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു സുകുമാരൻ നായർ ഒരിക്കലും സർക്കാരിനെതിരെ പറയില്ല. അദ്ദേഹം അയ്യപ്പവിശ്വാസിയാണ്. അയ്യപ്പനും ബാക്കി ജനങ്ങളുടെ ആരാധന മൂർത്തികളും…

Read More

റേഷൻ കടകളടച്ച ലൈസൻസികളുടെ നടപടി അപലപനീയം: മന്ത്രി ജി ആർ അനിൽ

  കണ്ണൂർ: സർവർ തകരാറുകൾ പരിഹരിച്ചിട്ടും ചൊവ്വാഴ്ച ചിലരുടെ പ്രേരണക്ക് വിധേയമായി റേഷൻ കടകളടച്ച ലൈസൻസികളുടെ നടപടി അംഗീകരിക്കാനാവുന്നതല്ലെന്ന് ഭക്ഷ്യ പൊത വിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ജനങ്ങളെ സഹായിക്കേണ്ടവരാണ് റേഷൻ വ്യാപാരികൾ എന്ന ബോധ്യം ലൈസൻസികൾക്കുണ്ടാവണമെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോറപ്പറേഷൻ്റെ ഓൺലൈൻ വിൽപനയുടെയും ഹോം ഡെലിവറിയുടെയും ജില്ലാതല ഉൽഘാടനം കണ്ണൂർ സഭാഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

Read More

എല്ലായിടത്തുനിന്നും കിട്ടുന്നത് പ്രതീക്ഷയില്‍ കവിഞ്ഞ പിന്തുണയും ഐക്യദാര്‍ഢ്യവും; സമ്പൂര്‍ണ ആത്മവിശ്വാസമെന്ന് എം സ്വരാജ്

സമ്പൂര്‍ണ ആത്മവിശ്വാസമെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. പ്രതീക്ഷയില്‍ കവിഞ്ഞ പിന്തുണയും ഐക്യദാര്‍ഢ്യവുമാണ് നിലമ്പൂരില്‍ നിന്ന് തനിക്ക് ലഭിച്ചുവരുന്നത്. ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ദിവസം ആശങ്ക തീരെയില്ലെന്നും എം സ്വരാജ് പറഞ്ഞു. മാങ്കുത്ത് എല്‍പി സ്‌കൂളിലെ 202-ാം ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നാണ് തനിക്ക് ജനങ്ങളോട് പറയാനുള്ളതെന്ന് എം സ്വരാജ് പറഞ്ഞു. ആര്‍ക്ക് വോട്ട് ചെയ്തു എന്നത് പിന്നീട് വരുന്ന കാര്യമാണ്. തിരഞ്ഞെടുപ്പില്‍ 100…

Read More

കോഴിക്കോട് ആനക്കാംപൊയില്‍ കാട്ടാന കിണറ്റില്‍ വീണു

കോഴിക്കോട് ആനക്കാംപൊയില്‍ വനത്തിനുള്ളില്‍ കാട്ടാന കിണറ്റില്‍ വീണു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വനത്തിനുള്ളിലെ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് അഗ്നിശമനസേനയുടെയോ വനം വകുപ്പിന്റെയോ വാഹനങ്ങള്‍ എത്തിക്കാനാകില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ആന കിണറ്റില്‍ വീണു കിടക്കുന്നുവെന്നാണ് വിവരം. കിണറ്റിലെ ചതുപ്പില്‍ താഴ്ന്ന നിലയിലാണ് ആനയുള്ളത്. വീഴ്ചയില്‍ ആനയ്ക്ക് പരിക്കുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പുറത്തെത്തിച്ചതിന് ശേഷമേ വ്യക്തമാവുകയുള്ളു.

Read More

ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനം; കൊടിക്കുന്നിലിന്റേത് അപരിഷ്‌കൃത പ്രതികരണം: റഹീം

  കൊടിക്കുന്നിൽ സുരേഷ് എം പിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്‌ഐ. പ്രസ്താവന ആധുനിക കേരളത്തിന് ചേരുന്നതല്ല. എംപിയുടേത് അപരിഷ്‌കൃതമായ പ്രതികരണമാണെന്നും ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു. ദളിതനായതിനാൽ കെപിസിസി അധ്യക്ഷനാകാൻ കഴിഞ്ഞില്ലെന്ന് പരാതിപ്പെട്ടയാളാണ് കൊടിക്കുന്നിൽ സുരേഷ്. അയ്യൻകാളിയും, ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമിയുമൊക്കെ ഉയർത്തിപ്പിടിച്ച മാനവികമായ ദർശനങ്ങളുണ്ട്. മാനവികമായ ആശയങ്ങളുണ്ട്. അത് സഹവർത്തിത്വത്തിന്റെയും സംഭാവനയുടെയും ജാതി രഹിതവും മതനിരപേക്ഷവുമായ കേരളീയ സമൂഹം പടുത്തുയർത്തണമെന്ന ആശയമാണ്. എന്നാൽ…

Read More

ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാം: ഡോളർ കടത്ത് കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ഡോളർ കടത്ത് കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി ഇന്ന് വിധി പറയും. ഇന്ന് ജാമ്യം ലഭിക്കുകയാണെങ്കിൽ കഴിഞ്ഞ മൂന്ന് മാസത്തിലേറെ അനുഭവിക്കുന്ന ജയിൽവാസത്തിൽ നിന്ന് ശിവശങ്കറിന് മോചനം നേടാം രാവിലെ 11 മണിയോടെയാണ് വിധിയുണ്ടാകുക. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ശിവശങ്കറിന് കഴിഞ്ഞാഴ്ച സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇ ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിൽ ഹൈക്കോടതിയും ജാമ്യം നൽകിയിരുന്നു. ഇനി ബാക്കിയുള്ളത് ഡോളർ കടത്ത് കേസാണ്….

Read More

സവാള വില വർധന നിയന്ത്രിക്കാൻ ഇടപെടൽ

സപ്ലൈകോ, ഹോർട്ടികോർപ്പ്, കൺസ്യൂമർ ഫെഡ് എന്നീ ഏജൻസികൾ നാഫെഡിൽ നിന്നും 1800 ടൺ വലിയ ഉള്ളി വാങ്ങാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്തെ സവാള വില വർദ്ധന നിയന്ത്രിക്കാൻ അടിയന്തിര ഇടപെടൽ നടത്താൻ ചേർന്ന ഭക്ഷ്യ പൊതു വിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ്, ധനകാര്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. സപ്ലൈകോ 1000 ടൺ, കൺസ്യൂമർ ഫെഡ് 300 ടൺ, ഹോർട്ടികോർപ്പ് 500 ടൺ, എന്ന പ്രകാരമാണ് നാഫെഡിൽ നിന്നും സവാള…

Read More