Headlines

കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിനുകൾ റദ്ദാക്കി, ചില സർവീസുകൾ വഴിതിരിച്ചുവിട്ടു

കൊങ്കൺ റെയിൽവേ പാതയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ വീണ്ടുമുണ്ടായതോടെ വിവിധ ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം ലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ്, ലോക്മാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസും ആഗസ്റ്റ് 20 വരെ പൂർണമായി റദ്ദാക്കി   ന്യൂഡൽഹി-തിരുവനന്തപുരം രാജധാനി സ്‌പെഷ്യൽ ട്രെയിൻ അഗസ്റ്റ് 9, 11, 12, 16, 18 തീയതികളിലും തിരുവനന്തപുരം-ന്യൂഡൽഹി രാജധാനി ആഗസ്റ്റ് 11, 13, 14, 18, 20 തീയതികളിലും റദ്ദാക്കി എറണാകുളം-നിസാമുദ്ദീൻ മംഗള പ്രതിദിന സ്‌പെഷ്യൽ ട്രെയിൻ, നിസാമുദ്ദീൻ-എറണാകുളം മംഗള, നിസാമുദ്ദീൻ-എറണാകുളം തുരന്തോ…

Read More

ജയകുമാര്‍ ഡോക്ടറെ രോഗികള്‍ കാണുന്നത് ദൈവത്തെപ്പോലെ; അപവാദ പ്രചാരണം ശരിയല്ല’; മന്ത്രി വിഎന്‍ വാസവന്‍

കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച് മന്ത്രി വി എന്‍ വാസവന്‍. ഡോ.ജയകുമാര്‍ ചെയ്തത് ലഭിച്ച വിവരങ്ങള്‍ മന്ത്രിമാരെ അറിയിക്കുക മാത്രമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ അറിയപ്പെടുന്ന ഏറ്റവും മികച്ച തൊറാസിക് സര്‍ജനാണ് ഡോക്ടര്‍ ജയകുമാര്‍. സത്യസന്ധനാണ്. അദ്ദേഹത്തെ കുറിച്ച് ഇതുവരെ ഒരു ആക്ഷേപവുമുണ്ടായിട്ടില്ല. കിട്ടുന്ന ശമ്പളത്തില്‍ ഒരുഭാഗം രോഗികള്‍ക്ക് നല്‍കുന്നയാളാണ്. മാന്യനും സംസ്‌കാര സമ്പന്നനും ഏറ്റവും കൃത്യനിഷ്ടയോടെ ജോലി ചെയ്യുന്നയാളുമാണ്. രോഗികള്‍ അദ്ദേഹത്തെ കാണുന്നത് ദൈവത്തെപ്പോലെയാണ്. അങ്ങനെയൊരാളെക്കുറിച്ച് അപവാദം പറയുന്നത് ശരിയല്ല –…

Read More

വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; ആര്‍ക്കും പരിക്കില്ല

ആലപ്പുഴ: ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ദേശീയ പാതയില്‍ തുറവൂര്‍ ജംക്ഷനില്‍ ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല. തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്ക് സുഹൃത്തുമായി കാറില്‍ പോകുന്നതിനിടെ കിഴക്ക് നിന്നും റോഡ് മുറിച്ചു കടക്കുകയായിരുന്ന മറ്റൊരു കാറിലിടിക്കുകയായിരുന്നു. അപകടത്തില്‍ ഇരു കാറുകളുടെ മുന്‍ഭാഗം തകര്‍ന്നു.    

Read More

കോവിഡ് രണ്ടാം ഡോസിന് 84 ദിവസം ഇടവേള; വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര സർക്കാർ

കൊച്ചി: കോവിഡ് രണ്ടാം ഡോസിന് 84 ദിവസം ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ തെളിവുകളുടേയും വിദഗ്ധ സമിതിയുടെയും ശുപാർശയുടെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിദേശത്ത് ജോലിക്കും പഠന ത്തിനുമായി പോകുന്നവർക്കും ആരോഗ്യ പ്രവർത്തകർക്കും ഇളവ് നൽകിയത് നിവേദനങ്ങൾ കണക്കിലെടുത്ത് വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരമാണെന്നും ഇതിനായി ഉത്തരവ് പുറപ്പെടുവച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ജീവനക്കാർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കിറ്റക്സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. 84 ദിവസത്തെ…

Read More

സ്വയം പ്രതിരോധിക്കുന്നതിന് മാപ്പ് പറയില്ല, ഇറാന്‍ ഇരവാദം നിര്‍ത്തണം: യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇസ്രയേല്‍

ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സ്വയം പ്രതിരോധിക്കുന്നത് തങ്ങളും തുടരുമെന്ന് ഇറാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍. ഇറാന്റെ ആണവഭീഷണി അവസാനിക്കുന്നതുവരെ ആക്രമണം നിര്‍ത്തില്ലെന്ന് ഇസ്രയേലിന്റെ യുഎന്‍ അംബാസിഡര്‍ സുരക്ഷാ കൗണ്‍സിലില്‍ അറിയിച്ചു. സ്വയരക്ഷക്കുവേണ്ടി പ്രതിരോധിക്കുന്നതില്‍ തങ്ങള്‍ മാപ്പു പറയില്ലെന്ന് ഇസ്രയേല്‍ പറഞ്ഞു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. സംഘര്‍ഷം അവസാനാപിക്കണമെന്നും സമാധാനത്തിന് അവസരം കൊടുക്കണമെന്നും ഗുട്ടറസ് ഇരുരാജ്യങ്ങളുടെ പ്രതിനിധികളോടും പറഞ്ഞു ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തുന്നതില്‍ മാപ്പു പറയില്ലെന്ന്…

Read More

‘മിണ്ടാപ്രാണികളെ നമ്മുടെ ഒരു പ്രശ്‌നമെന്ന നിലയിലാണോ കാണേണ്ടത്, ക്രൂരമായ തീരുമാനം’; ഡല്‍ഹിയില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കാനുള്ള ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി

ഡല്‍ഹിയിലെ തെരുവുനായ്ക്കളെ എട്ടാഴ്ചകള്‍ക്കുള്ളില്‍ ഷെല്‍ട്ടറിലേക്ക് മാറ്റണമെന്ന സുപ്രിംകോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സുപ്രിംകോടതിയുടെ നിര്‍ദേശം ക്രൂരമാണെന്നും ദീര്‍ഘവീക്ഷണം ഇല്ലാത്ത വിധത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പതിറ്റാണ്ടുകളായി നാം പിന്തുടര്‍ന്നുപോന്ന മനുഷ്യത്വപൂര്‍ണവും ശാസ്ത്രീയവുമായ നയങ്ങളില്‍ നിന്നുള്ള പിന്നോട്ടുപോക്കാണിത്. തെരുവുനായ പ്രശ്‌നത്തെ കുറച്ചുകൂടി അനുകമ്പയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മിണ്ടാപ്രാണികളായ നായ്ക്കള്‍ തുടച്ചുനീക്കപ്പെടേണ്ട ഒരു ‘കുഴപ്പം’ അല്ലെന്ന് മനസിലാക്കമെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ഷെല്‍ട്ടറുകള്‍, വേണ്ടി വന്നാല്‍ വന്ധ്യംകരണം, വാക്‌സിനേഷന്‍ എന്നിവ കൊണ്ട് നായ്ക്കളോട്…

Read More

കേരളത്തിൽ കോവിഡ് രോഗികൾ കുറയുമ്പോഴും വയനാട്ടിൽ കൂടുന്നു

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

നിവാര്‍ ചുഴലിക്കാറ്റ്: നാല് മരണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് കെടുതിയില്‍പ്പെട്ട് നാലുപേര്‍ മരിച്ചു. 18 ജില്ലകളില്‍ ആഞ്ഞുവീശിയ ചുഴലിക്കൊടുങ്കാറ്റില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് തമിഴ്‌നാട്ടിലുണ്ടായത്. രണ്ടായിരത്തോളം മരങ്ങള്‍ കടപുഴകി വീഴുകയും നിരവധി കന്നുകാലികള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്ത് വ്യാപകമായ തോതില്‍ കൃഷിനാശവുമുണ്ടായി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര, തമിഴ്‌നാട് സര്‍ക്കാരുകള്‍ ധനസഹായം പ്രഖ്യാപിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പളനിസ്വാമിയെ ഫോണില്‍ വിളിച്ച് വിലയിരുത്തി. തമിഴ്‌നാടിന് എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം…

Read More

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; ബജ്റംഗ്ദൾ നേതാവിനെതിരെ പരാതി നൽകാൻ ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ

ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീകലെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബജ്റംഗ്ദൾ നേതാവ് ജ്യോതി ശർമയ്ക്കെതിരെ മൂന്ന് ആദിവാസി പെൺകുട്ടികൾ പരാതി നൽകും. കന്യാസ്ത്രീകളുടെ കൂടെ വന്ന പെൺകുട്ടികളാണ് പരാതി നൽകുക. ഭീഷണിപ്പെടുത്തൽ, കയ്യേറ്റം ചെയ്യൽ, തടഞ്ഞുവെക്കൽ എന്നിവ ഉന്നയിച്ചാകും പരാതി കൊടുക്കുക. നാരായൺപൂരിൽ പൊലീസ് സ്റ്റേഷനിൽ എത്തിയാകും മൂവരും പരാതി നൽകുക. നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ തന്നെ നിർബന്ധിപ്പിച്ചത് ബജ്റംഗ് ദൾ നേതാവാണെന്നും…

Read More

ഇന്ധന, പാചക വാതക വില വർധനവിനെതിരെ ജൂലൈ പത്തിന് യുഡിഎഫിന്റെ കുടുംബ സത്യാഗ്രഹം

ഇന്ധന, പാചകവാതക വിലവർധനവിനെതിരെ യുഡിഎഫ് കുടുംബ സത്യാഗ്രഹം ജൂലൈ പത്തിന്. രാവിലെ 10 മുതൽ 11 മണി വരെ വീടുകൾക്ക് മുന്നിലാണ് സത്യാഗ്രഹം. കേരളത്തിലും തുടർച്ചയായ വിലവർധനവിനെ തുടർന്ന് പെട്രോൾ വില 101 ൽ എത്തി നിൽക്കുകയാണ് പാചകവാതകത്തിന് ഗാർഹിക സിലിണ്ടറിന് 25.50 രൂപയും വാണിജ്യ സിലിണ്ടറിന് 80 രൂപയും കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. പെട്രോളിന്റെ ഉത്പന്ന വില 44.39 രൂപയാണ്. ബാക്കി 55.61 രൂപയും കേന്ദ്ര-സംസ്ഥാന നികുതികളാണ്

Read More