പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു

പത്താം ക്ലാസ് വിദ്യാർഥികൾക്ക് കഴിഞ്ഞ അധ്യയന വർഷത്തെ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ഗ്രേസ് മാർക്കിന് പകരം അർഹരായ വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് രണ്ട് ബോണസ് പോയിന്റ് നൽകാനുള്ള സർക്കാർ തീരുമാനവും ഹൈക്കോടതി അംഗീകരിച്ചു ഗ്രേസ് മാർക്ക് ഒഴിവാക്കിയതിനെതിരെ വിദ്യാർഥികളും കെ എസ് യുവുമാണ് ഹർജികൾ നൽകിയത്. ഈ ഹർജികൾ ഡിവിഷൻ ബെഞ്ച് തള്ളി. എട്ട്, ഒമ്പത് ക്ലാസുകളിൽ ലഭിച്ച ഗ്രേസ് മാർക്ക് ഇത്തവണയും നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

Read More

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും; മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിനുള്ള വിലക്ക് തുടരും. ആദ്യത്തെ ലൈംഗിക പീഡനക്കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴ്ചത്തേക്ക് മാറ്റി. ഹർജി പരി​ഗണിക്കുന്നത് വരെ അറസ്റ്റിനുള്ള വിലക്ക് തുടരുമെന്ന് കോടതി വ്യക്തമാക്കി. വ്യാഴാഴ്ച ഹർജിയിൽ കോടതി വിശദമായി വാദം കേൾക്കും. സർക്കാരിന് വേണ്ടി സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഹാജരാകും. അഡ്വക്കറ്റ് എസ് രാജീവാണ് രാഹുലിന്റെ അഭിഭാഷകൻ. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമെന്നാണ് രാഹുലിന്റെ വാദം. പരാതിയിൽ കഴമ്പുണ്ടെന്നും രാഹുലിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് സർക്കാർ കോടതിയെ…

Read More

മാസ്‌ക് അണിഞ്ഞ് വധു; നടി മിയ ജോർജ് വിവാഹിതയായി

നടി മിയ ജോർജ് വിവാഹിതയായി. വ്യവസായി ആഷ് വിൻ ഫിലിപ്പാണ് വരൻ. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്. കൊവിഡ് കാലത്ത് നടന്ന വിവാഹത്തിന് മാസ്‌ക് ധരിച്ച് മാനദണ്ഡങ്ങൾ പാലിച്ചാണ് മിയ ചടങ്ങിനെത്തിയത്. വിവാഹശേഷം കൊച്ചിയിൽ വിവാഹസത്കാരവും ഒരുക്കിയിരുന്നു. മെയ് 30നാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. പാലാ സെന്റ് തോമസ് കത്രീഡലിൽ വെച്ച് കഴിഞ്ഞ മാസം…

Read More

പഞ്ചാബിലെ സുരക്ഷാ വീഴ്ച: ഡിജിപിക്ക് കേന്ദ്രസർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

  പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രക്കിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ പഞ്ചാബ് ഡിജിപിക്ക് കേന്ദ്രസർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ദുർബല വകുപ്പുകൾ ചുമത്തിയാണ് സുരക്ഷാ വീഴ്ചയിൽ പോലീസ് കേസെടുത്തത്. 200 രൂപ പിഴ ചുമത്താനുള്ള വകുപ്പുകളാണ് ചേർത്ത്. ഇതേ തുടർന്നാണ് ഡിജിപിക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയത് അതേസമയം സംഭവത്തിൽ സുപ്രീം കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തോട് യോജിക്കണോയെന്ന് കേന്ദ്രം ഇന്ന് തീരുമാനിക്കും. നിലപാട് അറിയിച്ചുള്ള സത്യവാങ്മൂലം നൽകാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു….

Read More

കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി വൈദ്യരത്‌നം പത്മഭൂഷൺ പി കെ വാര്യർ അന്തരിച്ചു

ആയുർവേദത്തെ ലോകപ്രശസ്തിയിലേക്ക് ഉയർത്തിയ മഹാവൈദ്യൻ ഡോ. പി കെ വാര്യർ അന്തരിച്ചു. 100 വയസ്സായിരുന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി കൂടിയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് സ്വവസതിയായ കൈലാസ മന്ദിരത്തിൽ വെച്ചാണ് അന്ത്യം സംഭവിച്ചത് 1999ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീയും 2011ൽ പത്മഭൂഷണും നൽകി ആദരിച്ചിരുന്നു. 1921 ജൂൺ 5ന് മലപ്പുറം കോട്ടയ്ക്കലിലാണ് അദ്ദേഹത്തിന്റെ ജനനം. 1942ൽ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി. അദ്ദേഹത്തിന്റെ ആത്മകഥയായ സ്മൃതിപർവം കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിരുന്നു. നിരവധി പുരസ്‌കാരങ്ങൾക്കും അവാർഡുകൾക്കും അർഹനാണ്…

Read More

ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടനം ഇന്ന്

കോഴിക്കോട്: കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ പെടുത്തി മൊഫ്യൂസില്‍ ബസ് സ്റ്റാന്റിന് മുന്നില്‍ നിര്‍മിച്ച എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫൂട്ട്ഓവര്‍ ബ്രിഡ്ജ്, നവീകരിച്ച ഫുട്പാത്ത് എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 12ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കേന്ദ്ര നഗര കാര്യമന്ത്രി ഹര്‍ദീപ് സിംഗ് പുരി സന്ദേശം നല്‍കും. 11.35 കോടി രൂപ ചെലവില്‍ നിര്‍മിച്ച എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫുട് ഓവര്‍ ബ്രിഡ്ജ് സംസ്ഥാനത്ത് ആദ്യത്തേതാണ്. മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും.

Read More

വനംവകുപ്പിന്റെ കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാതെ ബന്ധുക്കൾ; 14 ദിവസം പിന്നിട്ടു

വനംവകുപ്പ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ പത്തനംതിട്ട ചിറ്റാറിലെ ഫാം ഉടമ മത്തായിയുടെ മൃതദേഹം പതിനാല് ദിവസമായിട്ടും സംസ്‌കരിക്കാതെ ബന്ധുക്കൾ. കേസിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം കഴിഞ്ഞ മാസം 28നാണ് മത്തായിയെ ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളും അമ്മയും വിധവയായ സഹോദരിയുടെയും ഏക അത്താണിയായിരുന്നു മത്തായി. യുവാവിനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത നടപടി തന്നെ നിയമലംഘനമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും…

Read More

ദുബായ് ഗ്ലോബൽ വില്ലേജ് 25ന് തുറക്കും, ടിക്കറ്റ് ഇന്ന് മുതൽ

ദുബായ് : ലോകം ഉറ്റുനോക്കുന്ന, രജതജൂബിലി നിറവിലുള്ള ദുബായ് ഗ്ലോബൽ വില്ലേജ് 25ന് തുടങ്ങും. കനത്ത സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയാകും  ഗ്ലോബൽ വില്ലേജ് സീസൺ തുടങ്ങുകയെന്ന് സിഒഒ അലി അൽ സുവൈദി അറിയിച്ചു. സുരക്ഷയിൽ മതിപ്പുണ്ടെന്നും ലോകത്ത് ആദ്യമായി സുരക്ഷയ്ക്കുള്ള ബ്രിട്ടിഷ് സുരക്ഷാ കൗൺസിലിന്റെ സ്വാഡ് ഓഫ് ഓണർ ലഭിച്ചത് ഗ്ലോബൽ വില്ലേജിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വില്ലേജ് തുറക്കുന്നതിന്റെ ഭാഗമായി പുതിയ വെബ്സൈറ്റും മൊബൈൽ ആപ്പും ആരംഭിക്കും. ടിക്കറ്റുകൾ നേരത്തേ വാങ്ങാനും  കാർണിവൽ  റൈഡിന് സ്പർശനമേൽക്കാതെ കയറാൻ…

Read More

നൂല്‍പ്പുഴ മുക്കുത്തിക്കുന്നില്‍ നായയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പരിക്കേറ്റു

നൂല്‍പ്പുഴ മുക്കുത്തിക്കുന്നില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. പ്രദേശവാസിയായ പാലയില്‍ നാരായണന്റെ പശുവിനെ ആക്രമിച്ച തെരുവുനായ, പാലകുന്നേല്‍ എസ്തപ്പാന്റെ പശുക്കിടാവിനെയും കടിച്ചു പരിക്കേല്‍പ്പിച്ചു. കൂടാതെ വളര്‍ത്തുനായ്ക്കളെ അടക്കം തെരുവുനായ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. വളര്‍ത്ത് മൃഗങ്ങളെ ആക്രമിച്ച തെരുവ് നായയെ പിടികൂടണമെന്നാണ് ആവശ്യം.

Read More

സംസ്ഥാനത്ത് ഇന്ന് 4034 പേർക്ക് കൊവിഡ്, 14 മരണം; 4823 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 4034 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂർ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂർ 206, പാലക്കാട് 147, കാസർഗോഡ് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. പുതുതായി ഒരാൾക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയിൽ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച…

Read More