Headlines

ദുബൈയിലെ ബസുകളില്‍ സാമൂഹ്യ അകലം നിരീക്ഷിക്കാന്‍ നൂതന സംവിധാനം

ദുബൈ: ദുബൈയിലെ ബസുകളില്‍ യാത്രക്കാര്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സ്മാര്‍ട്ട് സംവിധാനം ഒരുക്കി റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ). ബിഗ് ഡാറ്റ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. ആര്‍ ടി എയുടെ കണ്‍ട്രോള്‍ സെന്ററുകളുമായി ബന്ധിപ്പിച്ചിരിക്കുകയാണ് സംവിധാനം. സാമൂഹ്യ അകലം പാലിക്കാതെ യാത്രക്കാര്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്താല്‍ തത്സമയം കണ്ടുപിടിക്കാന്‍ സാധിക്കും. സാമൂഹ്യ അകലം ലംഘിക്കുന്ന ബസുകളുടെ റൂട്ട് നമ്പര്‍, ലംഘിച്ചവരുടെ എണ്ണം, യാത്രാ തിയ്യതി, സമയം, ഡ്രൈവറുടെ വിശദാംശങ്ങള്‍, സാമൂഹ്യ…

Read More

സൗദിയിലെ ബിഷയിൽ രാജസ്ഥാൻ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിലെ ബിഷയിൽ രാജസ്ഥാൻ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടതാണെന്നാണ് സൂചന. ബിഷയ്ക്ക് സമീപം സമക്ക് എന്ന പ്രദേശത്ത് നിന്നും 20 കിലീമീറ്റർ അകലെ മലയടിവാരത്തിലാണ് ശങ്കർലാലിന്റെ മൃതദേഹം കണ്ടെത്തിയത്. 24 വയസ് ആയിരുന്നു. രാജസ്ഥാൻ ജഗ്‌പുര ബൻസ്വര സ്വദേശിയാണ്. ഈ പ്രദേശത്ത് ആട്ടിടയനായി ജോലി ചെയ്യുകയായിരുന്നു മരണത്തിനു പിന്നാലെ കൂടെ ജോലി ചെയ്തിരുന്ന എത്യോപ്യൻ സ്വദേശിയെ കണാതായിട്ടുണ്ട്. മൃതദേഹത്തിന്റെ തലയ്ക്കും വയറിനും പുറത്തും ആഴത്തിലുള്ള മുറിവുകൾ ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്….

Read More

കരിയാത്തുംപാറയില്‍ 17കാരന്‍ മുങ്ങിമരിച്ചു

കോഴിക്കോട്: കക്കയം കരിയാത്തുംപാറയിൽ 17കാരൻ മുങ്ങിമരിച്ചു. പാനൂർ സ്വദേശിയാണ് മരിച്ചത്. കരിയാത്തുംപാറയിലേക്ക് കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കരിയാത്തുംപാറയിലെ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ തെറ്റി ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.

Read More

ഇന്ധനവില ഇന്നും വർധിച്ചു, പെട്രോൾ വില മുംബൈയിൽ 94 രൂപ കടന്നു

തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് വർധിച്ചത്. മുംബൈയിൽ പെട്രോൾ വില 94.50 രൂപയിലെത്തി. ഡൽഹിയിൽ പെട്രോൾ വില 87.50 രൂപയും ബംഗളൂരുവിൽ 90.85 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 89.73 രൂപയിലെത്തി. ഡീസലിന് 83.91 രൂപയായി. കൊച്ചിയിൽ പെട്രോളിന് 88.10 രൂപയും ഡീസൽ 82.40 രൂപയുമായി.

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

  തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ വിവിധയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ…

Read More

‘കുട്ടിക്കുരങ്ങാ നിങ്ങടെ കട്ടിത്തൊലിയോർത്ത് കാണ്ടാമൃഗവും ലജ്ജിക്കും’; ജി സുധാകരനെതിരെ അതിരൂക്ഷ മുദ്രാവാക്യങ്ങളുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ

  ജി സുധാകരനെതിരെ അതിരൂക്ഷ മുദ്രാവാക്യങ്ങളുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ. ആലപ്പുഴ നഗരത്തിൽ നടത്തിയ പ്രകടനത്തിലാണ് മുദ്രാവാക്യം ഉയർന്നത്. കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോർത്ത് കാണ്ടാമൃഗവും ലജ്ജിക്കും.’അച്ഛനെ പോലും തള്ളിപ്പറയും ജി സുധാകരാ ഓർത്തോളൂ. പുഴുത്തു നാറിയ പട്ടിയേ പോലെ കല്ലെറിഞ്ഞ് ഓടിക്കും’. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ ആലപ്പുഴ നഗരസഭ അധ്യക്ഷമാരെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു പ്രകടനം.     പിണറായി വിജയനെ നനഞ്ഞ കോഴിയെന്നു വിളിച്ച ജി സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം ആലപ്പുഴ മുന്‍…

Read More

ബാഗ്ദാദിൽ ഐഎസ് ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ഇറാഖ് തലസ്ഥാന നഗരമായ ബാഗ്ദാിൽ ഐഎസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ബാഗ്ദാദ് വിമാനത്താവളത്തിന് സമീപത്താണ് ആക്രമണം നടന്നത്.   പോലീസ് സ്‌റ്റേഷന് നേർക്ക് ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. അഞ്ച് ഉദ്യോഗസ്ഥരും ആറ് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ബാഗ്ദാദ് സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബോംബെറിഞ്ഞതിന് പിന്നാലെ നാല് വാഹനങ്ങളിലായി എത്തിയ തീവ്രവാദികൾ വെടിയുതിർത്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐഎസ് ബന്ധമുള്ള ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

Read More

സർക്കാരിന്റെ ക്രിസ്മസ് സമ്മാനം, 25 രൂപ നിരക്കില്‍ 20 കിലോ അരി, 500 രൂപയ്ക്ക് 12 ഇന കിറ്റ്; ജനുവരി മുതൽ വെള്ള, നീല കാർഡുകൾക്ക് ആട്ട ലഭ്യമാകും

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുമെന്ന് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നോൺ സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് 20 രൂപ കുറയ്ക്കും. 329 രൂപയ്ക്ക് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സപ്ലൈകോ വഴി നൽകും. നേരെത്തെ നോൺ സബ്‌സിഡി വെളിച്ചെണ്ണക്ക് ഉണ്ടായിരുന്നത് 349 രൂപയായിരുന്നു. സബ്‌സിഡി വെളിച്ചെണ്ണക്ക് 10 രൂപ കുറയും, 309 രൂപക്ക് നൽകും. വിലവർധനയുടെ ഭാരം ജനങ്ങൾ അനുഭവിക്കാതിരിക്കാനാണ് ഇത്തരം ഫെയറുകൾ നടത്തുന്നത്. ഓണക്കാലത്തെ ഇടപെടൽ കണ്ടതാണ്. 386 കോടിയുടെ വിൽപ്പന സപ്ലൈകോ വഴി ഉണ്ടായി….

Read More

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. ഇന്ന് പുലർച്ചെയാണ് വിവരം അറിയുന്നത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് കാണാനില്ലെന്ന് മനസ്സിലായത്. ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. അതേസമയം അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.ഗോവിന്ദച്ചാമിയുടെ…

Read More