ഇന്ധനവില വർധനവിനെതിരെ വ്യാപാരികൾ രാജ്യവ്യാപക ബന്ദ് നടത്തുന്നു

ഇന്ധനവില വർധനവിനെതിരെ വ്യാപാരികളുടെ രാജ്യവ്യാപക ബന്ദിന് തുടക്കം. രാവിലെ ആറ് മണി മുതൽ വൈകുന്നേരം എട്ട് മണി വരെയാണ് പണിമുടക്ക്. രാജ്യത്തെ 1500 സ്ഥലങ്ങളിൽ വ്യാപാരികൾ ധർണ നടത്തും അതേസമയം കേരളത്തിലെ സംഘടനകളൊന്നും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ബന്ദിന് പിന്തുണ അറിയിച്ച് ഓൾ ഇന്ത്യ ട്രാൻസ്‌പോട്ടേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു ലക്ഷം ട്രക്കുകളും ഇന്ന് പണിമുടക്കും.

Read More

ആന്ധ്ര മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കസ്റ്റഡിയിൽ; വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പതി വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചിറ്റൂർ, തിരുപ്പതി ജില്ലകളിൽ സർക്കാരിനെതിരായ പ്രതിഷേധ പരിപാടികൾ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം പരിപാടികൾക്ക് പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. രാവിലെ 10 മണിയോടെ വിമാനത്താവളത്തിലിറങ്ങിയ നായിഡുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ പോലീസ് നടപടിക്കെതിരെ നായിഡു വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് വിമാനത്താവളത്തിന് പുറത്ത് നിരവധി ടിഡിപി പ്രവർത്തകരും തടിച്ചുകൂടിയിട്ടുണ്ട്. പ്രതിഷേധ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലെ ടിഡിപി നേതാക്കളെ പോലീസ്…

Read More

വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; മാവോയിസ്റ്റുകളെ തോക്ക് കൊണ്ട് നേരിടരുത്

വയനാട്ടിൽ പടിഞ്ഞാറത്തറയിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടൽ വ്യാജമാണെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. എൽഡിഎഫ് കാലത്ത് പത്ത് വ്യാജ ഏറ്റുമുട്ടലുകൾ ഇത്തരത്തിലുണ്ടായതായി മുല്ലപ്പളളി പറഞ്ഞു. കെ.പി.സി.സി ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നു നക്സലൈറ്റ് പ്രസ്ഥാനത്തെ നേരിടേണ്ടത് തോക്കുകൊണ്ടും ലാത്തികൊണ്ടുമല്ല.മാവോയിസം അവസാനിപ്പിക്കാൻ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾ വേണം.അതിന് പകരം വ്യാജ ഏറ്റുമുട്ടൽ നടത്തി ചെറുപ്പക്കാരെ കുരുതികൊടുക്കുന്നത് അംഗീകരിക്കില്ലെന്നും മുല്ലപ്പളളി അഭിപ്രായപ്പെട്ടു.  

Read More

ബ്ലാക്ക് ഫംഗസിന്‍റെ പ്രധാന രോഗലക്ഷണങ്ങളെന്തെന്ന് വെളിപ്പെടുത്തി എയിംസ് മേധാവി

ന്യൂഡൽഹി: കോവിഡ് ചികിത്സിച്ച്‌ ഭേദമായവരില്‍ കാണുന്ന വിട്ടുമാറാത്ത തലവേദനയും മുഖത്തിന്‍റെ ഒരു ഭാഗത്ത് കാണുന്ന വീക്കവും ബ്ലാക്ക് ഫംഗസിന്‍റെ രോഗലക്ഷണങ്ങളെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്‍റെ മേധാവി ഡോ. ഗുലേറിയ. ഈ ലക്ഷ്ണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. വായ്ക്കുള്ളില്‍ നിറം മാറ്റമോ, മുഖത്ത് എവിടെയെങ്കിലും സ്പര്‍ശനശേഷി കുറയുന്നതായോ അനുഭവപ്പെട്ടാനും വിദഗ്ധരുടെ അഭിപ്രായം ആരായണമെന്നും ഡോ. ഗുലേറിയ മുന്നറിയിപ്പ് തരുന്നു. ‘മൂക്കടഞ്ഞാലും ശക്തമായി പുറത്തേക്ക് ചീറ്റാന്‍ തോന്നിയാലും ഇതൊക്കെ ആദ്യ ലക്ഷ്ണങ്ങളായി കാണണം….

Read More

മുല്ലപ്പെരിയാറിലെ മരം മുറിക്കാനുള്ള വിവാദ ഉത്തരവ് മരവിപ്പിച്ചു; ഉദ്യോഗസ്ഥർക്കെതിരെ നടപടിയെന്ന് സർക്കാർ

റിപ്പോർട്ട് ലഭിക്കും മുമ്പ് തന്നെ ഉത്തരവ് മരവിപ്പിക്കാൻ തീരുമാനിച്ചു. ഉദ്യോഗസ്ഥതലത്തിൽ യോഗം ചേർന്നാണ് മരം മുറിക്കുന്നതിനുള്ള ഉത്തരവിട്ടതെന്നാണ് തനിക്ക് അറിയാൻ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.

Read More

വയനാട് ജില്ലയില്‍ 300 പേര്‍ക്ക് കൂടി കോവിഡ്;114 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.75

  വയനാട് ജില്ലയില്‍ ഇന്ന് (02.07.21) 300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 114 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.75 ആണ്. 292 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65520 ആയി. 61907 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3057 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍…

Read More

കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

  കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താനാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത്. ഇന്ന് നടന്ന കൊവിഡ് ഉന്നതതല അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ തീരുമാനമായത്. ജില്ലാ തലത്തില്‍ ആവശ്യമായ ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കണം, കൗമാരക്കാരുടെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തണം, ജനിതക ശ്രേണീകരണത്തിനായുളള പരിശോധന, വാക്‌സീന്‍ എന്നിവയില്‍ തുടര്‍ച്ചയായ ഗവേഷണം തുടങ്ങിയ കാര്യങ്ങള്‍ അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശ്രദ്ധ വേണമെന്നും…

Read More

ഐഎസ്എല്ലില്‍ സീസണിലെ നാലാമത്തെ മല്‍സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കു വിജയത്തുടക്കം

ഐഎസ്എല്ലില്‍ സീസണിലെ നാലാമത്തെ മല്‍സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കു വിജയത്തുടക്കം. ഒഡീഷ എഫ്‌സിയെ ഹൈദരാബാദിന്റെ മഞ്ഞപ്പട ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കുകയായിരുന്നു. ആദ്യ പകുതിയില്‍ അരിടാനെ സന്റാനയാണ് പെനല്‍റ്റിയിലൂടെ ടീമിന്റെ വിജയഗോളിന് അവകാശിയായത്. 34ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ഹൈദരാബാദിന്റെ മഞ്ഞപ്പടയ്ക്കു മുന്നില്‍ ഒഡീഷയ്ക്കു മറുപടി ഇല്ലായിരുന്നു. സന്‍റാനയാണ് ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.   ബോള്‍ പൊസെഷനിലും ആക്രമണത്തിലുമെല്ലാം ഹൈദരാബാദിനായിരുന്നു മേല്‍ക്കൈ. അതുകൊണ്ടു തന്നെ അവര്‍ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്….

Read More

സ്വർണവില കൂടി;പവന് 80 രൂപകൂടി 36,720 രൂപയായി

  സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 80 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4590 രൂപയുമായി. 36,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമില്ല. സ്പോട് ഗോൾഡ് വില ഔൺസിന് 1900 ഡോളർ നിലവാരത്തിലാണ്. ഡോളർ ദുർബലമായതും ബോണ്ട് ആദായത്തിൽ കുറവുണ്ടായതുമാണ് വില പിടിച്ചുനിർത്തിയത്.    

Read More

കണ്ടത്തുവയൽ ഇരട്ടക്കൊലപാതകം: പ്രതി വിശ്വനാഥന് വധശിക്ഷ

വയനാട് വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ. തൊട്ടിൽപ്പാലം മരുതോറയിൽ കലങ്ങോട്ടുമ്മൽ വിശ്വനാഥനാണ്(48) വധശിക്ഷ. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. വിശ്വനാഥൻ കുറ്റക്കാരനാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, കവർച്ച, ഭവനഭേദനം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2018 ജൂലൈ ആറിനാണ് നവദമ്പതികളായിരുന്ന ഉമ്മർ(26), ഭാര്യ ഫാത്തിമ(19)എന്നിവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട് മാസത്തെ അന്വേഷണത്തിലൊടുവിലാണ് വിശ്വനാഥനെ പോലീസ് അറസ്റ്റ് ചെയ്തത് മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെ വിശ്വനാഥൻ…

Read More