Headlines

തിയറ്റര്‍ മേഖല വളരെ കഷ്ടത്തില്‍: ആത്മഹത്യകളുടെ എണ്ണം കൂട്ടണോയെന്ന് എല്ലാവരും ആലോചിക്കണം: ഇടവേള ബാബു

മുഴുവൻ തിയറ്ററുകളും തുറക്കണമെന്നാണ് ആഗ്രഹമെന്ന് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു. മുഖ്യമന്ത്രി നാളെ വിളിച്ച യോഗത്തിൽ ചില ആവശ്യങ്ങൾ മുന്നോട്ടുവെക്കും. തിയറ്റർ ഉടമകൾക്ക് കെഎസ്ഇബി ഫിക്സഡ് ചാർജിൽ ഇളവ് നൽകണമെന്നും ഇരട്ട നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെടും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ തിയറ്ററിൽ പ്രവേശനം അനുവദിക്കൂ എന്ന നിബന്ധനയിൽ താരസംഘടനയ്ക്ക് ആശങ്കയുണ്ടെന്നും ഇടവേള ബാബു പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ അഭിപ്രായത്തോട് വിയോജിപ്പിച്ചില്ല. പക്ഷെ സാഹചര്യങ്ങള്‍ മറ്റൊന്നാണ്. തിയറ്റര്‍ മേഖല വളരെ കഷ്ടത്തിലാണ്….

Read More

സാമ്പത്തിക തിരിമറി; CPI മുൻ ജില്ലാ കൗൺസിൽ അംഗം ജെ സി അനിലിനെ പുറത്താക്കി

സി പി ഐ യിൽ നടപടി. മുൻ ജില്ലാ കൗൺസിൽ അംഗം ജെ സി അനിലിനെ പാർട്ടിയിൽ പുറത്താക്കി. സാമ്പത്തിക തിരിമറി അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടിയെ വെല്ലുവിളിയ്ക്കാൻ ആരെയും അനുവദിക്കില്ലെന്ന് കൊല്ലം ജില്ലാ സെക്രട്ടറി പി എസ് സുപാൽ പറഞ്ഞു. കഴിഞ്ഞ ദിവസം ജെ സി അനിൽ ഉൾപ്പെടെ ഉള്ളവർ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ജെ സി അനിൽ എതിരായ നടപടി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണെന്ന് പി എസ് സുപാൽ വ്യക്തമാക്കി….

Read More

വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വിരിഞ്ഞത് 27 പാമ്പിന്‍ കുഞ്ഞുങ്ങള്‍; വീഡിയോ വൈറല്‍

  ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ വാട്ടര്‍ടാങ്ക് പരിശോധിക്കുന്നതിനിടയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഡസന്‍ കണക്കിന് കുഞ്ഞ് പാമ്പുകള്‍ സ്റ്റോറേജ് യൂണിറ്റില്‍ ഇഴഞ്ഞുകളിക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ഹരിദ്വാറിലെ ഒരു കുടുംബം. ഹരിദ്വാറിലെ സാരായി ഗ്രാമത്തിലെ വീട്ടില്‍ ടാങ്കിനുള്ളിലെ അസാധാരണ അനക്കം കണ്ട് പരിശോധിച്ചതോടെയാണ് അപ്രതീക്ഷിത കാഴ്ച കണ്ടത്. തുടർന്ന് വീട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിച്ചു.തുടര്‍ന്ന് പാമ്പ് പിടിത്തക്കാരായ താലിബ്, ഭോല എന്നിവര്‍ വീട്ടിലെത്തി ഇവയെ സുരക്ഷിതമായി ടാങ്കില്‍ നിന്നും പുറത്തെടുത്തു. 27 പാമ്പിന്‍ കുഞ്ഞുങ്ങളാണ് ടാങ്കില്‍ ഉണ്ടായിരുന്നതെന്ന്…

Read More

സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസ്; മൂന്ന് പേർ അറസ്റ്റിൽ

ക്രിക്കറ്റ് താരം സുരേഷ് റയ്‌നയുടെ അമ്മാവനേയും ബന്ധുവിനേയും കൊലപ്പെടുത്തിയ സംഭവത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രതികളായ മൂന്ന് പേരാണ് പിടിയിലായിരിക്കുന്നതെന്നും കേസ്സ് ഇനി നടപടിക്രമങ്ങളിലേയ്ക്ക് കടന്നിരിക്കുകയാണെന്നും പഞ്ചാബ് ഡി.ജി.പി. ദിന്‍കര്‍ ഗുപ്ത അറിയിച്ചു. പഞ്ചാബിലെ പത്താന്‍കോട്ടിലെ വീട്ടില്‍ മോഷണത്തിന് കയറിയവരാണ് റയ്‌നയുടെ അമ്മാവനേയും അടുത്ത ബന്ധുവിനേയും കൊലപ്പെടുത്തിയത്. അന്തര്‍സംസ്ഥാന സംഘമാണ് കൊലപാതകത്തിന് പിന്നിലുള്ളത്. 11 പേരേ പോലീസ് തിരയുകയാണ്. ആഗസ്റ്റ് 20നാണ് ദാരുണ സംഭവം നടന്നത്. സുരേഷ് റയ്‌നയുടെ കുടംബമാണെന്ന് അറിഞ്ഞതോടെ പോലീസ് അന്വേഷണം വേഗത്തിലാക്കി

Read More

ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഞായറാഴ്ച അഞ്ച് ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Read More

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പോസിറ്റീവ് കേസുകളും 188 മരണവും റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പോസിറ്റീവ് കേസുകളും 188 മരണവും റിപ്പോര്‍ട്ട് ചെയ്തു നാലു മാസത്തിനു ശേഷമാണ് ഇത്രയും അധികം കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ തുടച്ചയായി ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുംബൈയില്‍ ഈ മാസം 22 മുതല്‍ ഷോപ്പിംഗ് മാളുകളില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. മധ്യപ്രദേശ്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. മധ്യപ്രദേശിലെ…

Read More

അതിജീവനത്തിലേക്കുള്ള യാത്ര; ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് ആക്രമിക്കപ്പെട്ട നടി

ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്രയിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടി ഇക്കാര്യം പറയുന്നത്. തന്റെ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും ഇവർ പറയുന്നു അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാനല്ലെങ്കിലും എന്നെ അവഹേളിക്കാനും കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ബേദിച്ച് മുന്നോട്ടുവന്നു. നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരു അനുഭവം…

Read More

എല്ലാവരും നമ്മൾ നമ്പർ വൺ ആണെന്ന് മത്സരിച്ച് പറയുകയാണ്, സ്വർണപ്പാളി മോഷണത്തിൽ നമ്മൾ ഒന്നാമതാണോ?; സർക്കാരിനെ വിമർശിച്ച് ജി.സുധാകരൻ

ശബരിമല സ്വർണപാളി വിവാദത്തിൽ സർക്കാരിനെ വിമർശിച്ച് മുതിർന്ന സിപിഐഎം നേതാവ് ജി.സുധാകരൻ. കെപിസിസി സാംസ്കാര സാഹിതി വേദിയിൽ ‘സംസ്കാരവും രാഷ്ട്രീയവും ഇന്ന് നാളെ’ എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് സുധാകരൻ സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനം നടത്തിയത്. ‘നമ്പർ വണ്ണാണ് എന്ന് പറയുന്നതിൽ സൂക്ഷ്മത വേണം എന്നാണ് കെപിസിസി വേദിയിൽ സംസാരിച്ച സുധാകരൻ പറഞ്ഞത്. എല്ലാവരും ആവർത്തിച്ച് നമ്മൾ നമ്പർ വൺ ആണെന്ന് പറയുകയാണ്. ചില കാര്യങ്ങളിൽ നമ്പർ വൺ ആണെന്നത് ശരിയാണ്. എന്നാൽ എല്ലാ കാര്യങ്ങളിലും നമ്പർ വൺ…

Read More

റോയല്‍ ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗത്തില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

റോയല്‍ ആശുപത്രിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഓങ്കോളജി ഒ പിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രോഗിയുടെ ആരോഗ്യത്തെ ബാധിക്കാത്ത രീതിയില്‍ സാധാരണ അപ്പോയിന്റ്‌മെന്റുകള്‍ പുതുക്കിയിട്ടുണ്ട്. 79323229 എന്ന വാട്‌സാപ്പ് നമ്പറില്‍ മെസ്സേജ് അയച്ചാല്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലുള്ള രോഗികള്‍ക്ക് മരുന്നുകള്‍ എത്തിച്ചുനല്‍കും. ക്വാറന്റൈന്‍ മേഖലകളില്‍ ചാരിറ്റികള്‍ മുഖേനയോ അതത് പ്രദേശത്തെ ആശുപത്രികള്‍ മുഖേനയോ ആകും മരുന്ന് എത്തിക്കുക. സെന്ററിലെ ഡോക്ടര്‍മാര്‍ ഓരോ കേസും പ്രത്യേകം പഠിക്കുകയും രോഗിയുടെ ആരോഗ്യത്തെ ബാധിക്കാത്ത രീതിയില്‍ ഡോസുകള്‍ തീരുമാനിക്കുകയും ചെയ്യും. സെന്ററില്‍ വന്നുള്ള ചികിത്സ…

Read More

അബുദാബി കിരീടാവകാശിയെ സന്ദര്‍ശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി; സാംസ്‌കാരിക മേഖലകളിലെ സഹകരണം ചര്‍ച്ചയായി

യുഎഇ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, സാംസ്‌കാരിക മേഖലകളിലെ സഹകരണവും മേഖലയിലെ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. യുഎഇ സന്ദര്‍ശനത്തിനായി ഇന്നലെ രാത്രിയാണ് ബെന്നറ്റ് എത്തിയത്. ഇന്ന് ഉച്ചയോടെ ബെന്നറ്റ് യുഎഇ ഉപ സര്‍വസൈന്യാധിപനും അബുദാബി കിരീടവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. കൃഷി, ആരോഗ്യം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, പുനരുപയോഗ ഊര്‍ജം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളുടെയും…

Read More