Headlines

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം തുടരും; സർക്കാരുമായി KGMCTA നടത്തിയ ചർച്ച പരാജയം

സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടേഴ്സ് സമരം തുടരും.സർക്കാരുമായി കെ ജി എം സി ടി എ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് സമരം തുടരാനുള്ള തീരുമാനം.സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം സമരം കടുപ്പിക്കാനാണ് തീരുമാനം. ഫെബ്രുവരി 26 മുതൽ യൂനിവേഴ്സിറ്റി പരീക്ഷാ ജോലികളും അനുബന്ധ പ്രവർത്തനങ്ങളും ബഹിഷ്കരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.ശമ്പള പരിഷ്കരണ കുടിശിക നൽകുക, കൃത്യമായി നിയമനം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ ജി എം സി ടി എയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. നേരത്തെ…

Read More

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ടത്തിലും കനത്ത പോളിംഗ്

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ടത്തിലും കനത്ത പോളിംഗ്. അഞ്ച് മണിവരെ 67 ശതമാനത്തിന് മുകളിലാണ് പോളിംഗ്. പോളിംഗ് ശതമാനം ഉയർന്നത് ജയ സാധ്യത വർദ്ധിപ്പിച്ചതായി ഇരു മുന്നണികളും അവകാശപ്പെട്ടു. ഗ്രാമീണ മേഖലകളിൽ മികച്ച പോളിഗ് രേഖപ്പെടുത്തിയതാണ് പോളിംഗ് ശതമാനം ഉയരാൻ കാരണം. സ്ത്രീ വോട്ടർമാർ ഇത്തവണയും വോട്ടെടുപ്പിൽ സജീവമായി പങ്കെടുത്തു. അരാരിയയിൽ ബിജെപി കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായത് ഒഴിച്ചാൽ കാര്യമായ അക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല. വോട്ടർ പട്ടികയിൽ നിന്ന് അകാരണമായി…

Read More

രാത്രി വൈകിയും ഉറക്കം വരുന്നില്ലേ?: എങ്കിൽ ഈ വിദ്യ പരീക്ഷിക്കൂ

  രാത്രിയില്‍ ശരിയായി ഉറക്കം ലഭിക്കാതിരിക്കുന്നതും, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുന്നതും, ഇടവിട്ട് ഉണര്‍ന്ന് ഉറക്കം മുറിഞ്ഞുപോകുന്നതും എല്ലാം പതിവാണോ? ഇവയെല്ലാം തന്നെ പതിവാണെങ്കില്‍ അത് കാര്യമായ പ്രശ്‌നമായി തന്നെ പരിഗണിക്കേണ്ടതുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തിലുള്ള ഉറക്കപ്രശ്‌നങ്ങള്‍ വരാം. ഈ കാരണങ്ങളെ മനസിലാക്കി, ഇവയെ പരിഹരിച്ചില്ലെങ്കില്‍ പിന്നീട് മറ്റ് പല ശാരീരിക- മാനസിക വിഷമതകളും ഇതുമൂലമുണ്ടാകാം. നാം കഴിക്കുന്ന ഭക്ഷണത്തിലെ പോരായ്കകള്‍, ചുറ്റുപാടുകളില്‍ നിന്നുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം, മദ്യപാനം- പുകവലി പോലുള്ള ശീലങ്ങള്‍ എന്നിങ്ങനെ പലവിധ അസുഖങ്ങളും…

Read More

ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം എഐ സഹായവും തേടി; റിപ്പോര്‍ട്ട്

ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ആന്ത്രാപിക്കിന്റെ എ ഐ മോഡലായ ക്ലോഡ് ആണ് ഉപയോഗിച്ചത്. ആക്രമണത്തിന്റെ ആദ്യ മണിക്കൂറില്‍ 900 മിസൈലുകള്‍ അമേരിക്ക വിക്ഷേപിച്ചത് ക്ലോഡിന്റെ സഹായത്തോടെയാണ്. യുദ്ധ-ടെക് കമ്പനിയായ പലാന്തിറിന്റെ മാവെന്‍ സ്മാര്‍ട്ട് സിസ്റ്റത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ള ക്ലോഡ് ആണ് യു എസ് സൈന്യം കൃത്യതയാര്‍ന്ന ആക്രമണത്തിന് ഉപയോഗിച്ചത്. (How AI is shaping the war in Iran america use ai technology in war) വെനസ്വേലന്‍…

Read More

കണ്ണൂർ സെൻട്രൽ ജയിലിലെ ഫോൺ ഉപയോഗം; യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തി കാപ്പ കേസ് പ്രതി; തെളിവുകൾ പുറത്ത്

കണ്ണൂർ സെൻട്രൽ ജയിലിലെ ഫോൺ ഉപയോഗത്തിൽ നിർണായക തെളിവുകൾ . കാപ്പ കേസ് പ്രതി ജയിലിൽ നിന്ന് ആമ്പല്ലൂർ സ്വദേശിനിയെ വിളിച്ച് ഭീഷണിപ്പെടുത്തി. തൃശൂർ സ്വദേശി ഗോപകുമാറാണ് ജയിലിൽ നിന്ന് ഫോൺ വിളിച്ചത്. സംഭവത്തിൽ യുവതി ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് സൂപ്രണ്ടിന് പരാതി നൽകി. ഗോപകുമാർ ഉണ്ടായിരുന്ന ഒന്നാം ബ്ലോക്കിലെ സെല്ല് 15ൽ നിന്ന് ഫോൺ പിടികൂടി. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ഗോപകുമാറിനെ പത്താം ബ്ലോക്കിലേക്ക്‌ മാറ്റി. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ്…

Read More

ഫ്രഷ് കട്ടിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരമിതി; കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് നിരാഹാരത്തിലേക്ക്

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരമിതി. കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറയുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും.രാവിലെ ഒമ്പതരയ്ക്ക് അമ്പലമുക്കിലെ ജനകീയ സമരസമിതിയുടെ സമരപ്പന്തലിലാണ് നിരാഹാരം ഇരിക്കുക. ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത് ഫ്രഷ് കട്ടിന്റെ പ്രവർത്തനത്തെ സഹായിക്കാൻ വേണ്ടിയാണെന്നാണ് സമരസമിതിയുടെ ആരോപണം. അടുത്ത ഘട്ടത്തിൽ ജില്ലാതലത്തിലേക്കും സെക്രട്ടറിയേറ്റിലേക്കും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ…

Read More

മീനങ്ങാടിയിൽ ലോഡിറക്കുന്നതിനിടെ ലോറി മറിഞ്ഞു

മീനങ്ങാടിയിൽ ലോഡിറക്കാൻ വന്ന ലോറി മറിഞ്ഞു. മീനങ്ങാടി അപ്പാട് റോഡിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് സമീപമാണ് കല്ല് ഇറക്കുന്നതിനിടെ ലോറി മറിഞ്ഞത്. സംഭവത്തിൽ ആർക്കും കാര്യമായ പരിക്കില്ല. റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി സൈഡ് കെട്ടിനാവശ്യമായ കല്ലുമായി എത്തിയതായിരുന്നു ലോറി. ഉച്ച സമയമായതിനാലും പണിക്കാരെല്ലാം ഭക്ഷണത്തിന് കയറിയതിനാലും വലിയ അപകടം ഒഴിവായി.  

Read More

‘പോരാളി ഷാജി’ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍

പോരാളി ഷാജി ഫേസ്ബുക്ക് പേജിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ശബരിമല വിഷയത്തില്‍ തന്റെ ചിത്രം വെച്ച്‌ അപകീര്‍ത്തിപരമായ പ്രചരിപ്പിച്ചെന്നാണ് പരാതി. എടതിരിഞ്ഞി വായനാശാല ചര്‍ച്ചവേദി എന്ന ഫേസ്ബുക്ക് പേജിനെതിരെയും തന്റെ പ്രസ്താവന എന്ന പേരില്‍ ഇത് വാര്‍ത്തയായി നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയും പരാതിയുണ്ട്. സുധാകരന്റെ പ്രസ്താവനകള്‍ എന്ന് പറഞ്ഞാണ് അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നത്. ഇത് വ്യാജമാണെന്നും ഇത്തരത്തിലൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നും സുധീരന്റെ പരാതിയില്‍ പറയുന്നു. പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ കര്‍ശന…

Read More

കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവന് പുറത്തേക്കും: കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: വിവാദമായ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവന് പുറത്തെ വേദിയിലും സ്ഥാപിച്ചു. അടിയന്തരാവസ്ഥയുടെ അൻപത് ആണ്ടുകൾ എന്ന പേരിൽ ശ്രീ പദ്മനാഭ സേവാസമിതി കേരള സർവകലാശാലയുടെ സെനറ്റ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. ആർഎസ്എസ് അനുകൂല സംഘടനയാണിത്. ഈ ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേകർ പങ്കെടുക്കുന്നുണ്ട്. എന്നാൽ ചിത്രം മാറ്റണമെന്ന് പരിപാടിയിൽ പങ്കെടുക്കുന്ന സർവകലാശാല രജിസ്ട്രാറും പൊലീസും നിലപാടെടുത്തിരിക്കുകയാണ്. എന്നാൽ ഈ ആവശ്യം അംഗീകരിക്കില്ലെന്നാണ് സംഘാടകരുടെ നിലപാട്. ആർഎസ്എസ് നേതാവ് കാ ഭാ സുരേന്ദ്രൻ്റെ പുസ്തക…

Read More

“അരൂപി”ക്യാരക്ടർ പോസ്റ്റർ റിലീസായി

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ചു ഒരുകൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അരൂപി” എന്ന ചിത്രത്തിൻ്റെ ആദ്യത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി. വൈശാഖ് രവി അവതരിപ്പിക്കുന്ന നിരഞ്ജൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. “അരൂപി”ക്യാരക്ടർ പോസ്റ്റർ റിലീസായി പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ചു ഒരുകൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അരൂപി” എന്ന ചിത്രത്തിൻ്റെ ആദ്യത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി….

Read More