അമേരിക്കയെ മറികടന്നു; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തത്തിൽ അമേരിക്കയെ മറികടന്ന് ചൈന. 2025-26 കാലയളവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായത് ചൈനയാണ്. ചൈനയിൽ നിന്നുള്ള ഇറക്കുമതി 16 ശതമാനം ആയി വർധിച്ചു. ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരം 151.1 ബില്യൺ യുഎസ് ഡോളറിലെത്തി. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 2025-26 കാലയളവിൽ 112.16 ബില്യൺ യുഎസ് ഡോളറായി വർദ്ധിച്ചതായും കേന്ദ്രസർക്കാർ. 2024-25 വരെ തുടർച്ചയായി നാല് വർഷം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യു എസ് ആയിരുന്നു. ചൈനയിൽ നിന്നുള്ള…

Read More

ഹൈഡ്രജൻ ബോംബിന് പകരം പൂത്തിരി കത്തിച്ച് മടങ്ങി; തുടർച്ചയായ പരാജയങ്ങളിൽ രാഹുൽ ഗാന്ധിക്ക് നിരാശയെന്ന് അനുരാഗ് താക്കൂർ

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. തുടർച്ചയായ പരാജയം മൂലം കോൺഗ്രസിൻ്റെ നിരാശ നിരന്തരം വർധിക്കുകയാണെന്നും അതിനാലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അനുരാഗ് താക്കൂർ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി ഹൈഡ്രജൻ ബോംബ് പൊട്ടിക്കുന്നതിന് പകരം പൂത്തിരി കത്തിച്ച് മടങ്ങിയെന്നും താക്കൂർ പരിഹസിച്ചു. രാഹുൽ ഗാന്ധിയും കോൺഗ്രസും ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്താൻ നിരന്തരം ശ്രമിക്കുകയാണെന്നും ബിജെപി നേതാവ് ആരോപിച്ചു. ആരോപണങ്ങളിൽ ഉറപ്പുണ്ടെങ്കിൽ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി…

Read More

വയനാട് ജില്ലയില്‍ 825 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 825 പേര്‍ക്ക് കൂടി കോവിഡ് വയനാട് ജില്ലയില്‍ ഇന്ന് (06.02.22) 825 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1594 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 822 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്തു നിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനത്തിൽ നിന്ന് വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 159702 ആയി. 149539 പേര്‍ രോഗമുക്തരായി.നിലവില്‍ 8497 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍…

Read More

പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് പിടിയിൽ

  പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം കോട്ടയം കറുകച്ചാലിൽ പിടിയിൽ. ആറ് പേരാണ് പിടിയിലായത്. ചങ്ങനാശ്ശേരി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് നിലവിൽ പിടിയിലായത്. ഫേസ്ബുക്ക് മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം പ്രവർത്തിച്ചിരുന്നത്. പങ്കാളികളെ പരസ്പരം കൈമാറുന്നതടക്കമുള്ള കാര്യങ്ങളാണ് ഈ ഗ്രൂപ്പുകളിൽ ചർച്ച ചെയ്തിരുന്നത്. ആയിരത്തഞ്ഞൂറോളം പേരാണ് ഗ്രൂപ്പിലുള്ളത്.

Read More

കരൂര്‍ ദുരന്തം; വിജയ്ക്ക് എതിരെ തമിഴ്‌നാട് പൊലീസിന്റെ മൊഴി

കരൂര്‍ ദുരന്തത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് എതിരെ തമിഴ്‌നാട് പൊലീസിന്റെ മൊഴി. റാലിയില്‍ പങ്കെടുക്കുന്ന ജനക്കൂട്ടത്തെപ്പറ്റി ടിവികെ നേതൃത്വം അറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. സിബിഐ സംഘത്തിന് മുന്നിലാണ് മൊഴി നല്‍കിയത്. ഡല്‍ഹി സിബിഐ ആസ്ഥാനത്ത് വിജയ്‌യെ ചോദ്യം ചെയ്യുകയാണ്. (Karur Stampede; Tamil Nadu Police statement against Vijay).30000 ലധികം പേര്‍ എത്തിയതാകാം അപകടത്തിലേക്ക് നയിച്ചതെന്നും എന്ന് സിബിഐയോട് പൊലീസ് വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി ആസ്പദമാക്കി വിജയ്‌യി നിന്ന് വിവരങ്ങള്‍ തേടും….

Read More

പെയ്തത് 225 സെന്റിമീറ്റര്‍ മഴ; മണ്ണിനടിയിൽ ജീവന്റെ തുടിപ്പുണ്ടോ? തിരിച്ചറിയാൻ മൂവ്മെന്റ് ലോക്കേറ്റിംഗ് ക്യാമറയും കെഡാവർ നായ്ക്കളെയും എത്തിച്ചു

  കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് 21 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മീനാക്ഷി എസ്റ്റേറ്റിൽ ഉള്ളവരെയാണ് മാറ്റി പാർപ്പിച്ചത്. ചുളിക്ക GLP സ്കൂളിലെക്കാണ് മാറ്റിയത്. 66 പേർ ആണ് ഇവിടെ ഉള്ളത്. ദുരന്തത്തിൽ എത്രപേർ മണ്ണടിയിൽ അകപ്പെട്ട് പോയിരിക്കാമെന്നതിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മണ്ണടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ‘മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും’ രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്നുണ്ട്.     മണ്ണിനടിയിൽ എന്തെങ്കിലും തരത്തിലുള്ള ചലനങ്ങളോ അനക്കങ്ങളോ ക്യാമറയിൽ ശ്രദ്ധയിൽപ്പെട്ടാൽ, അവിടെ അതീവ ജാഗ്രതയോടെ പതിയെ മണ്ണ് നീക്കി…

Read More

രണ്ട് വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ് ജയം; എം വി ഗോവിന്ദന്റെ മോറാഴയിലും എൽഡിഎഫ് സ്ഥാനാർഥിക്ക് എതിരില്ല

ആന്തൂർ നഗരസഭയിൽ രണ്ട് വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ്. എം വി ഗോവിന്ദന്റെ വാർഡായ മോറാഴയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് എതിരില്ല. പൊടിക്കുണ്ട് വാർഡിലും എതിരില്ലാതെ എൽഡിഎഫ്. മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡുകളിലുമാണ് എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ആന്തൂർ നഗരസഭയിലെ പത്തൊമ്പതാം വാർഡായ പൊടിക്കുണ്ട് കെ പ്രേമരാജൻ, രണ്ടാം വാർഡായ മൊറാഴയിൽ കെ രജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഐ വി ഒതേനൻ, ആറാം വാർഡിലെ സി കെ ശ്രേയ എന്നിവരും എതിരില്ലാതെ വിജയിച്ചു….

Read More

കോട്ടയം കൊലപാതകം: കുപ്രസിദ്ധ ഗുണ്ട പുൽച്ചാടി ലുതീഷ് അടക്കം നാല് പേർ കൂടി പിടിയിൽ

  കോട്ടയത്ത് ഷാൻ ബാബുവെന്ന 19കാരനെ കൊലപ്പെടുത്തിയ കേസിൽ നാല് പേർ കൂടി പിടിയിലായി. ഇതോടെ കൃത്യത്തിൽ ഉൾപ്പെട്ട എല്ലാവരും പിടിയിലായതായി പോലീസ് അറിയിച്ചു. മുഖ്യപ്രതി ജോമോന് പുറമെ ഓട്ടോ ഡ്രൈവറായ എട്ടാം മൈൽ സ്വദേശി ബിനു, കുപ്രസിദ്ധ ഗുണ്ട പുൽച്ചാടി ലുതീഷ്, സുധീഷ്, കിരൺ എന്നിവരാണ് പിടിയിലായത്. 13 പേർ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുണ്ട് കൊലയാളികൾ ഉപയോഗിച്ച ഓട്ടോറിക്ഷ ചൊവ്വാഴ്ച അയർക്കുന്നത്ത് നിന്ന് കണ്ടെത്തി. ഈ ഓട്ടോയിലാണ് പ്രതികൾ ഷാൻ ബാബുവിനെ തട്ടിക്കൊണ്ടുപോയത്. ജോമോൻ അടക്കം…

Read More

സംസ്ഥാനത്ത് പുതുതായി അഞ്ച് ഐടിഐകള്‍ ആരംഭിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

കൊച്ചി: സംസ്ഥാനത്ത് പുതുതായി അഞ്ച് ഐടിഐകള്‍ ആരംഭിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.ആരക്കുഴ ഗവ. ഐടിഐയുടെ മൂന്നാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ ലൈനിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.ഗവ ഐടിഐകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. 2.66 കോടിരൂപ ചെലവ് വരുന്ന മൂന്നാംഘട്ട നിര്‍മ്മാണപ്രവൃത്തികള്‍ക്കാണ് ആരക്കുഴയില്‍ തുടക്കമായത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ നിലവിലുള്ള രണ്ട് ട്രേഡുകള്‍ക്കു പുറമെ മൂന്ന് ട്രേഡുകള്‍ കൂടി ആരംഭിക്കാനും 240 ട്രെയിനികള്‍ക്ക് പരിശീലനം നല്‍കുവാനും കഴിയും.   ഗ്രാമീണമേഖലകളിലും…

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് മുക്തനായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് മുക്തനായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോവിഡ് വാര്‍ഡിലെ ശുചിമുറിയിലാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഡിസ്ചാര്‍ജ് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കഴക്കൂട്ടം സ്വദേശിയുടെ സംഭവം നടന്നത്. ഇയാളെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അധികൃതരോട് ശുചിമുറിയില്‍ പോയി വരാം എന്ന് പറഞ്ഞ യുവാവിനെ ഏറെ നേരം കഴിഞ്ഞും തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യശ്രമം കണ്ടെത്തിയത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

Read More