സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 201 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് സിഐഎസ്എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17,പാലക്കാട് 14, കോട്ടയം…

Read More

റെക്കോർഡ് കുതിപ്പിൽ സ്വർണവില; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു. ഇന്ന് പവന് 160 രൂപ കൂടി 75,200 രൂപയായി. ഇന്നലെ 75,040 രൂപയിലായിരുന്നു സ്വര്‍ണവ്യാപാരം നടന്നത്. മൂന്ന് ദിവസമായി പവന്‍ വില 75,000ത്തിനു മുകളിലാണ്. ഗ്രാമിന് 20 രൂപ കൂടി വില 9,400 ആയി. ഇത് രണ്ടാം തവണയാണ് സ്വര്‍ണവില 75,000 കടക്കുന്നത്. ചരിത്രത്തിലാദ്യമായാണ് പവന്‍ വില ഇത്രയും ഉയരത്തിലെത്തുന്നത്. രാജ്യാന്തര തലത്തില്‍ സ്വര്‍ണവില ഉയര്‍ന്നതിനാലാണ് സംസ്ഥാനത്തും സ്വര്‍ണവില കുതിച്ചുയരുന്നത്. പണിക്കൂലിയും ജി എസ് ടിയുമടക്കം 80,000 രൂപയ്ക്ക് മുകളില്‍ നല്‍കിയാലേ ഒരു…

Read More

നോട്ടീസ് ലഭിച്ചില്ല; നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് കെ.എം ഷാജി

കോഴിക്കോട്: വീട് പൊളിച്ചു നീക്കാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഇത് ഒരു തമാശയായി കാണുന്നുവെന്നും കെ.എം. ഷാജി എംഎല്‍എ. നഗരസഭയില്‍ അന്വേഷിച്ചപ്പോഴും വിവരം കിട്ടിയില്ല. കെട്ടിട നിര്‍മാണചട്ടം താന്‍ ലംഘിച്ചിട്ടില്ല. വീട് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഇപ്പോഴത്തെ നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.   കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന കെ.എം. ഷാജി എം.എല്‍.യുടെ മാലൂര്‍കുന്നിലെ വീട് കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ ഇ.ഡിയുടെ…

Read More

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതകം ചോരുന്നു: വാതക ടാങ്കുകള്‍ അയക്കുമെന്ന് നാസ

ഫ്‌ളോറിഡ: അന്താലാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതക ചോര്‍ച്ചയുണ്ടായതായി നാസ വെളിപ്പെടുത്തി. നിലയത്തില്‍ വിവിധ രാജ്യങ്ങള്‍ക്കായി തിരിച്ച ഭാഗത്ത് റഷ്യന്‍ കംപാര്‍ട്ട്‌മെന്റിലാണ് വാതക ചോര്‍ച്ച അനുഭവപ്പെട്ടത്. രണ്ട് റഷ്യന്‍ ഗവേഷകനും ഒരു അമേരിക്കന്‍ ഗവേഷകനും തിങ്കളാഴ്ച രാത്രി മുഴുവന്‍ നടത്തിയ പരിശോധനയില്‍ ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തി.   ഒരു മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് അന്താലാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതകച്ചോര്‍ച്ചയുണ്ടാകുന്നത്. നിലവില്‍ ചെറിയ ചോര്‍ച്ചയാണുള്ളതെന്നും ഇത് വലുതാകുന്നില്ലെങ്കില്‍ നിലയത്തിന് ഭീഷണിയല്ലെന്നും അന്താലാഷ്ട്ര ബഹിരാകാശ നിലയം ഡെപ്യൂട്ടി മാനേജര്‍ കെന്നി ടോഡ്…

Read More

രാഷ്ട്രീയം പറയേണ്ട വിഷയമല്ല കൊവിഡ് പ്രതിരോധം; കേരളത്തെ വിമർശിക്കാനില്ലെന്ന് സുരേഷ് ഗോപി

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കാനില്ലെന്ന് സുരേഷ് ഗോപി എംപി. രാഷ്ട്രീയം പറയേണ്ട വിഷയമല്ല കൊവിഡ് പ്രതിരോധം. കൊവിഡ് വിഷയത്തിൽ രാഷ്ട്രീയം പറയാൻ കേന്ദ്ര സർക്കാരിനും താത്പര്യമില്ല. ഉദ്യോഗസ്ഥവൃന്ദം രാഷ്ട്രീയം കലർത്താൻ ശ്രമിക്കുമ്പോഴാണ് പാളിച്ചയുണ്ടാകുന്നത്. പിണറായി വിജയൻ സർക്കാരിന് കൊവിഡിനെ നിയന്ത്രിക്കാൻ കഴിയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

Read More

ക്ഷീണമാണോ നിങ്ങൾക്ക് എപ്പോഴും? ഊര്‍ജ്ജത്തിന് പതിവാക്കൂ ഈ ശീലം

ജീവിതത്തിലെ പല ഘട്ടങ്ങളിലും സാധാരണയായി മനുഷ്യര്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നു. എന്നാല്‍ അതൊക്കെ ഒഴിവാക്കാന്‍ നമ്മുടെ വിശ്രമവും ഉറക്കവും സഹായിക്കും. എന്നാല്‍, മതിയായ വിശ്രമം നേടിയിട്ടും നിങ്ങളുടെ ക്ഷീണം മാറുന്നില്ലെങ്കിലോ? ദിവസം മുഴുവന്‍ അലസത നിറഞ്ഞ് ഊര്‍ജ്ജമില്ലാതെ എപ്പോഴും ക്ഷീണിതനായി കാണപ്പെട്ടാലോ? നിങ്ങള്‍ നന്നായി ഉറങ്ങുകയും മതിയായ വിശ്രമം നേടുകയും ചെയ്തിട്ടും എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് എങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അടിസ്ഥാനപരമായി, പല കാരണങ്ങളാല്‍ ഉണ്ടാകാവുന്ന ഒരു സാധാരണ പ്രശ്‌നമാണ് ക്ഷീണം. നിരന്തരമായ ക്ഷീണത്തിന്റെ കാരണങ്ങള്‍ പലതും നിങ്ങളുടെ…

Read More

കരുത്താർജിച്ച് വ്യോമസേന; റഫാൽ വിമാനങ്ങൾ ഇന്നെത്തും, അംബാലയിൽ കനത്ത സുരക്ഷ

ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിച്ച് റഫാൽ വിമാനങ്ങൾ ഇന്നെത്തും. ഫ്രാൻസിൽ നിന്നും 7000 കിലോമീറ്ററുകൾ പിന്നിട്ട് യുദ്ധവിമാനങ്ങൾ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇന്ത്യയിലെത്തുന്നത്. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലേക്കാണ് റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് എത്തുന്നത്. അഞ്ച് വിമാനമങ്ങളാണ് ആദ്യ ബാച്ചിലുണ്ടാകുക. വ്യോമസേനാ മേധാവി ആർ കെ എസ് ബദൗരിയ നേരിട്ടെത്തിയ റഫാലിനെ ഏറ്റുവാങ്ങും. കനത്ത സുരക്ഷയാണ് അംബാലയിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. വ്യോമസേനാ താവളത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ധുൽകോട്ട്, ബൽദേവ് നഗർ, ഗർണാല, പഞ്ചഘോഡ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ….

Read More

സ്വർണവിലയിൽ കുത്തനെ ഇടിവ്; വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന് ഇന്ന് 480 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 35,400 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4425 രൂപയായി. രണ്ടാഴ്ചക്കിടെ സ്വർണത്തിന് 1560 രൂപയുടെ കുറവാണുണ്ടായത്. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1784.16 ഡോളറിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,112 രൂപയായി

Read More

പ്രായോഗിക സമീപനം അടങ്ങുന്ന വികസനോന്മുഖ കാഴ്ചപ്പാടുള്ള ബജറ്റ്: മുഖ്യമന്ത്രി

  പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരിക്കാലത്ത് ധനകാര്യ യാഥാസ്ഥിതികത്വം മുഴച്ചു നില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിസമ്പന്നരുടെമേല്‍ നികുതി ചുമത്തുവാന്‍ തയ്യാറാകാതെ സാധാരണക്കാരന്‍റെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ദേശിയ തലത്തില്‍ അവലംബിക്കുന്നത്. സര്‍ച്ചാര്‍ജ്ജുകളുടെയും സെസ്സുകളുടെയും രൂപത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ലഭ്യമാകുന്നതുമില്ല. മഹാമാരിക്ക് പുറമേ യുക്രൈയിനിലെ യുദ്ധവും നമ്മുടെ…

Read More

കോഴിക്കോട് മരിച്ച കുട്ടിയുടെ മാതാവിനും നിപ ലക്ഷണങ്ങള്‍

  കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാവിനും രോഗലക്ഷണങ്ങള്‍. ചെറിയ രീതിയിലുള്ള പനി ലക്ഷണങ്ങളാണ് ഇവര്‍ക്ക് കണ്ടതെന്ന് മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇവരുടെ റൂട്ട്മാപ്പ് തയ്യാറാക്കി വരികയാണ്. മരിച്ച കുട്ടിയുടെ റൂട്ട്മാപ്പ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇതോടെ കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നായി. നേരത്തെ രണ്ട് പേര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് ആരോഗ്യവകുപ്പ് പരിശോധനകള്‍ തുടരുകയാണ്. ഇതുസംബന്ധിച്ച…

Read More