ബിനീഷിനെ പുറത്താക്കണമെന്ന് ‘അമ്മ’ യോഗത്തില്‍ ആവശ്യം; എതിര്‍ത്ത് മുകേഷും ഗണേഷ് കുമാറും
മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റാരോപിതനായ ബിനീഷ് കോടിയേരിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് അഭിനേതാക്കളുടെ കൂട്ടായ്മയായ അമ്മയിലെ ഒരു വിഭാഗം. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം. ബിനീഷിനെ പുറത്താക്കണമെന്നും സംഘടനയില്‍ രണ്ട് നീതി പാടില്ലെന്നും എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. നടിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് വിഷയത്തില്‍ ശക്തമായ നിലപാട് എടുത്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെ പുറത്താക്കണമെന്ന ആവശ്യത്തെ എല്‍ഡിഎഫ് എംഎല്‍എമാരും അമ്മ ഭാരവാഹികളുമായ മുകേഷും ഗണേഷ് കുമാറും എതിര്‍ത്തു. ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശം, ബിനീഷിന്റെ അംഗത്വം റദ്ദാക്കലില്‍…
