Headlines

ജീവന് ഭീഷണിയായി കുരങ്ങ്:പട്ടിക തലയിൽ വീണ് വയോധികയ്ക്ക് പരിക്ക്;പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ

സുൽത്താൻ ബത്തേരി: ബത്തേരി ടൗണിനോട് ചേർന്ന് കിടക്കുന്ന മാനിക്കുനി പ്രദേശ വാസികളാണ് കുരങ്ങ് ശല്യത്താൽ പൊറുതി മുട്ടിയിരിക്കുന്നത്. കൂട്ടമായി എത്തുന്ന കുരങ്ങുകൾ സ്വത്തുക്കൾ നശിപ്പിക്കുന്നതിനൊപ്പം ജീവനും ഭീഷണിയാവുകയാണ്. വീടിൻ്റെ മേൽക്കൂരയിൽ നിന്നും പട്ടിക താഴേക്ക് എറിഞ്ഞ് പ്രദേശവാസിയായ 75 കാരി ചോനായിൽ സൈനബയുടെ തലയ്ക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ വീടിനു പുറത്ത് സൈനബ നിൽക്കുമ്പോഴാണ് വീടിനു മുകളിൽ നിന്നും കുരങ്ങുകൾ പട്ടിക താഴേക്ക് ഇട്ടത്. പട്ടിക വീണ് സൈനബയുടെ തലയ്ക്ക് പരുക്കേൽക്കുകയായിരുന്നു. ഇത്തരത്തിൽ കുരങ്ങുകളുടെ ഉപദ്രവം മനുഷ്യർക്കു…

Read More

സിസിടിവി ദൃശ്യങ്ങൾ തെളിവായി: കിറ്റക്‌സിൽ പോലീസിനെ ആക്രമിച്ച പത്ത് തൊഴിലാളികൾ കൂടി പിടിയിൽ

  സാബു ജേക്കബിന്റെ കിറ്റക്‌സിലെ പത്ത് തൊഴിലാളികൾ കൂടി പിടിയിൽ. ക്രിസ്മസ് ദിനത്തിൽ കിഴക്കമ്പലത്ത് അഴിഞ്ഞാടുകയും മൂന്ന് പോലീസ് ജീപ്പുകൾ കത്തിക്കുകയും ചെയ്ത ക്രിമിനലുകളിൽ പത്ത് പേരെ കൂടിയാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതോടെ കേസിൽ അറസ്റ്റിലായ കിറ്റക്‌സ് ക്രിമിനലുകളുടെ എണ്ണം 174 ആയി. പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള 19 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ തൊഴിൽ വകുപ്പും നടപടി…

Read More

ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 244 റൺസിന് പുറത്ത്; മിച്ചൽ സ്റ്റാർക്കിന് നാല് വിക്കറ്റ്

ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 244 റൺസിന് പുറത്ത്. നാല് വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും മൂന്ന് വിക്കറ്റെടുത്ത പാറ്റ് കമ്മിൻസുമാണ് ഇന്ത്യയെ തകർത്തത്. ഹേസിൽവുഡ്, ലിയോൺ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. രണ്ടാം ദിനം ആറിന് 233 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 11 റൺസ് എടുക്കുന്നതിനിടെ അവസാന നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. സാഹ, അശ്വിൻ എന്നിവർ രണ്ടാംദിനം ഒരു റൺസ് പോലും കൂട്ടിച്ചേർക്കാനാകാതെ മടങ്ങി. 74 റൺസെടുത്ത കോഹ്ലിയാണ് ഇന്ത്യയുടെ…

Read More

വടകരയിൽ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി

കോഴിക്കോട് വടകരയിൽ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി. യ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ ആപ്പ് അല്ല മറ്റ് സാമ്പത്തിക ബാധ്യതകളാണെന്നാണ് പൊലീസ് പറയുന്നത്. വിഷ്ണുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. വിഷ്ണുവിന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ പോലീസ് മൊഴി എടുക്കും. ഒളിവിൽ കഴിഞ്ഞ സമയം ആരെയൊക്കെ ബന്ധപ്പെട്ടു എന്നതും പൊലീസ് പരിശോധിക്കും. തിരോധാനത്തിന് പിന്നിൽ മറ്റ് സാമ്പത്തിക ബാധ്യതകളെന്ന് പൊലീസ് പറയുന്നത്. പതിനായിരം രൂപയാണ് 25കാരനായ വിഷ്ണു ലോൺ ആപ്പിൽ നിന്നും…

Read More

അറ്റ് ഹോം പരിപാടിയിൽ നിന്ന് PSC ചെയർമാനെ ഒഴിവാക്കി ഗവർണർ; ലോക്ഭവനിലെ ചായ സൽക്കാരത്തിലേക്ക് ക്ഷണിച്ചില്ല

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് വിവാദങ്ങൾക്കിടെ പിഎസ്‌സി ചെയർമാനെ ഒഴിവാക്കി ലോക് ഭവൻ. സ്വാതന്ത്ര്യദിനത്തിലെ ചായ സൽക്കാര ചടങ്ങിലേക്ക് ചെയർമാനെയും പിഎസ്സി അംഗങ്ങളേയും ക്ഷണിച്ചില്ല. അറ്റ് ഹോം ചടങ്ങിൽ നിന്നുള്ള ഒഴിവാക്കാൻ പിഎസ്‍സി ചെയർമാനെതിരെ കൂടുതൽ നടപടിയിലുണ്ടായേക്കുമെന്നാണ് സൂചന. എന്നാൽ ഇതാദ്യമായിട്ടാണ് സ്വാതന്ത്രദിനത്തിലെ ചായ സൽക്കാരത്തിൽ നിന്ന് ചെയർമാനെ ഒഴിവാക്കുന്നത്. ചെയർമാനെ ഒഴിവാക്കിയതോടെ 15 അംഗങ്ങളെയും ക്ഷണിച്ചില്ല. സ്വാതന്ത്ര്യദിനം,റിപ്പബ്ലിക് ദിനം എന്നീ ദേശീയ ആഘോഷവേളകളിൽ ലോക് ഭവനിൽ ഗവർണർ സംഘടിപ്പിക്കുന്ന ഔദ്യോഗിക ചായസൽക്കാരവും സ്വീകരണച്ചടങ്ങുമാണ് ‘അറ്റ് ഹോം’ പരിപാടി….

Read More

അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സ്വർണപ്പാളികൾ സന്നിധാനത്ത് തിരിച്ചെത്തിച്ചു

വിവാദങ്ങൾക്കിടെ അറ്റകുറ്റപ്പണികൾക്കായി സന്നിധാനത്ത് നിന്ന് കൊണ്ടുപോയ ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്നലെ രാത്രി ഒരുമണിയോടെയാണ് ചെന്നൈയിൽ നിന്ന് തിരികെ എത്തിച്ചത്.സന്നിധാനത്തെ ദേവസ്വം സ്റ്റോറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണപ്പാളി ശുദ്ധികലശം നടത്തിയതിന് ശേഷമായിരിക്കും തിരികെ സ്ഥാപിക്കുക. എന്നാൽ കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് അടയ്ക്കുന്നതിനാൽ ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് വ്യക്തത വരുത്തിയിട്ടില്ല. ഇന്നലെ ആഗോള അയ്യപ്പ സംഗമം സമാപിച്ച് മാധ്യമങ്ങളടക്കം മടങ്ങിയ ശേഷം അതീവ രഹസ്യമായാണ് ദേവസ്വം ബോർഡ് സ്വർണപ്പാളികൾ സന്നിധാനത്ത് എത്തിച്ചത്. ഓണക്കാലത്തെ…

Read More

കഴുത്ത് വേദന ഉണ്ടോ?? കാരണങ്ങൾ പലതാകാം

കഴുത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. ഇതില്‍ കഴുത്തിലെ വേദനയും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. നട്ടെല്ല് എല്ലുകള്‍, പേശികള്‍, മറ്റ് ടിഷ്യുകള്‍ എന്നിവ അടങ്ങിയ കഴുത്ത് മനുഷ്യശരീരത്തിലെ ഒരു പ്രധാന ഭാഗമാണ്. ശരീരത്തിലെ മറ്റ് ചില നിര്‍ണായക ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പെട്ടെന്ന് പരിക്കേല്‍ക്കുന്ന ഒരു ഭാഗമാണ് കഴുത്ത്. നിരന്തരം ചലിപ്പിക്കുന്നതിനാല്‍ കഴുത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കഴുത്തിലെ കശേരുക്കളും ഡിസ്‌കുകളും പ്രായത്തിനനുസരിച്ച് ക്ഷയിക്കും. അവര്‍ അധപതിക്കുമ്പോള്‍, ഒരു വ്യക്തിക്ക് കഴുത്തില്‍ വിട്ടുമാറാത്ത അല്ലെങ്കില്‍ സ്ഥിരമായ വേദന…

Read More

ഓണാഘോഷം വീടുകളില്‍ മാത്രം മതിയെന്ന് മുഖ്യമന്ത്രി

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ണാ​ഘോ​ഷം വീ​ടു​ക​ളി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ഓ​ണ നാ​ളു​ക​ളി​ൽ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന സാ​ധ​ന​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ളി​ച്ച ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളു​ടെ​യും ഡി.​എം​.ഒ​മാ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണു നി​ർ​ദേ​ശം. കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി സം​സാ​രി​ച്ച​ത്. രോ​ഗ​വ്യാ​പ​നം ത​ട​ഞ്ഞ് ജീ​വ​ൻ ര​ക്ഷി​ക്കു​ക​യെ​ന്ന​താ​ണ് ന​മ്മു​ടെ മു​ന്നി​ലു​ള്ള ല​ക്ഷ്യം….

Read More

ട്വന്റി 20യും ബിജെപിയും ഒരു കുടുംബം പോലെ; രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; അഞ്ജലി നായര്‍

തൃപ്പൂണിത്തുറയുടെ ചരിത്രത്തിലെ നല്ലൊരു വോട്ട് ശതമാനം നേടാന്‍ തനിക്ക് കഴിഞ്ഞെന്ന് ട്വന്റി-20 സ്ഥാനാര്‍ഥിയായിരുന്ന അഞ്ജലി നായര്‍.രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളല്ലതായിരുന്നിട്ടും, ഇത്രയും വോട്ട് ശതമാനം ഉയര്‍ത്താന്‍ കഴിഞ്ഞു. ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെയാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്‍പോട്ട് പോകുമെന്നും അഞ്ജലി നായര്‍ പറഞ്ഞു. രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളല്ലാത്തതുകൊണ്ട് തന്നെ 30000 വോട്ട് വളരെ ഭാഗ്യമായിട്ട് ഞാന്‍ കണക്കാക്കുന്നു. കൂടുതല്‍ വര്‍ക്ക് ചെയ്യണമെന്നുള്ള ഏരിയകള്‍ കണ്ടെത്തുക എന്നുള്ളതാണ് ഇനി. എവിടെയാണ്…

Read More

‘മകനുവേണ്ടി ഒരമ്മ ഏഴ് ദിവസമായി കാത്തിരിക്കുന്നു, ഇപ്പോഴാണ് ഭരണകൂടം ഉണര്‍ന്നത്, എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നുന്നു’; നീണ്ടകരയില്‍ കാണാതായ ഗൗതമിന്റെ അമ്മ

  കോസ്റ്റല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ. തിരച്ചില്‍ തൃപ്തികരമല്ലെന്നാണ് പരാതി. എസിപിയുമായിട്ടുള്ള ചര്‍ച്ചയില്‍ തീരുമാനം ആകാത്തതോടെ നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ രേഷ്മ പ്രതിഷേധം തുടരുകയാണ്. ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അതുവരെ കോസ്റ്റല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ഇരിക്കുമെന്നും രേഷ്മ പറഞ്ഞു. സ്‌കൂബ ടീമിനെ ഉള്‍പ്പെടെ ഇറക്കി തിരച്ചില്‍ നടത്തണണമെന്നാണ് രേഷ്മയുടെ ആവശ്യം. (neendakara missing man’s mother against…

Read More