Headlines

സംഘർഷം, പോരാട്ടം, അതിജീവനം; നിവിൻ പോളിയുടെ പുതിയ സിനിമ പടവെട്ട് ഫസ്റ്റ് ലുക്ക് പുറത്ത്

നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രം പടവെട്ട് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം. ഫേസ്ബുക്ക് പേജ് വഴി നിവിൻ പോളിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. സംഘർഷങ്ങൾ, പോരാട്ടങ്ങൾ, അതിജീവനം നമ്മൾ പടവെട്ട് തുടർന്നു കൊണ്ടേയിരിക്കും എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. നടൻ സണ്ണി വെയ്‌നാണ് ചിത്രത്തിന്റെ നിർമാണം. കൊവിഡ് പ്രതിസന്ധി മാറിയാൽ ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം പൂർത്തിയാക്കും. അരുവി എന്ന ചിത്രത്തിലൂടെ സുപരചിതയായ അദിതി…

Read More

അർജുൻ ആയങ്കിയ്ക്ക് വേണ്ടി പണമിടപാട് നടത്തിയത് അനിയൻ; അജയ് ആയങ്കി പിടിയിൽ

  അർജുൻ ആയങ്കിയുടെ ഇളയ സഹോദരൻ അജയ് പിടിയിൽ. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ അജയ് ആയങ്കിയെ എത്തിച്ചു. അർജൻ ആയങ്കിക്ക് കേസ് നടത്തുന്നതിനായി പണം സ്വരൂപിക്കുന്നതിന് വേണ്ടി ഇൻസ്റ്റയിൽ കൊടുത്ത ക്യു ആർ കോഡ് അജയ് ആയങ്കിയുടെ ബാങ്ക് അക്കൗണ്ടിന്റേതായിരുന്നു. ഇതിലൂടെ കേസ് നടത്തിപ്പിനായി ക്ലൗഡ് ഫ്രണ്ടിംഗ് നടത്തുകയും അർജുൻ ആയങ്കിയുടെ സുഹൃത്തിന് 16430 രൂപ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.     ഇന്ന് പുലർച്ചെയാണ് അജയ് ആയങ്കിയെ പൊലീസ് പിടികൂടുന്നത്. ഇയാളെ പിടികൂടി ഒരു…

Read More

കനത്ത മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  സംസ്ഥാനത്ത് അതിതീവ്ര മഴ പ്രഖ്യാപിച്ച സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. റെഡ് അലേർട്ടുള്ള വയനാട്, കോഴിക്കോട് ജില്ലകളിലാണ് അവധി. അങ്കണവാടികൾ, മത പഠന ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. റസിഡൻഷൽ സ്കൂളുകൾ, റസിഡൻഷൽ കോളേജുകൾക്ക് അവധി ബാധകമല്ല.     കൂടാതെ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും…

Read More

വീട് ജപ്തി ചെയ്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി; വീട് നിർമാണത്തിന് വായ്പ എടുത്തത് 25 ലക്ഷം

  പുത്തൂർ (കൊല്ലം) ∙ വീട് ജപ്തി ചെയ്തതിൽ മനംനൊന്തു കഴിയുകയായിരുന്ന ഗൃഹനാഥനെ വീടിനു സമീപത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പവിത്രേശ്വരം പഞ്ചായത്തിലെ എസ്എൻപുരം സത്യവാൻമുക്കിനു സമീപം രാഗേഷ് ഭവനിൽ സി.രവി (62) ആണു മരിച്ചത്. വെള്ളി വൈകിട്ട് ആറോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. രവിയുടെ ഭാര്യ ഗീതയുടെ പേരിലുള്ള ഏഴര സെന്റ് വസ്തുവിൽ വീട് നിർമിക്കുവാൻ മകൻ രാഗേഷ് കൊട്ടാരക്കരയിലെ സ്വകാര്യ ബാങ്കിൽ നിന്ന് 2022ൽ 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഈ വായ്പ പിന്നീട്…

Read More

മോൻസൺ മാവുങ്കലിന്റെ വീട്ടിലെ മോഷണ പരാതി വ്യാജം? വാടകവീട് ഒഴിയുന്നത് നീട്ടാനുള്ള തന്ത്രമെന്ന് സംശയം

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിലെ മോഷണ പരാതി വ്യാജമെന്ന സംശയത്തിൽ പൊലീസ്. വാടകവീട് ഒഴിയുന്നത് നീട്ടാനുള്ള മോൻസന്റെ തന്ത്രമെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞവർഷവും മോൻസൻ മോഷണ പരാതി നൽകിയിരുന്നു. എന്നാൽ ഇത് വ്യാജമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മാർച്ചിൽ വീട് ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞില്ല. 20 കോടിയുടെ വസ്തുക്കൾ വീട്ടിൽ നിന്ന് മോഷണം പോയെന്നാണ് നിലവിലെ പരാതി. നിലവിൽ പോക്സോ കേസിൽ മോൻസൺ ജയിലിലാണ്. ഇതിനിടെയാണ് വീടിനകത്തുള്ള വസ്തുക്കൾ മാറ്റാൻ അനുമതി തേടിയിരുന്നു. കോടതി…

Read More

കേരള സർവകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി

  കേരള സർവകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി. സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂനിറ്റായി കണക്കാക്കിയാണ് സർവകലാശാല സംവരണം നിശ്ചയിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലൈഫ് സയൻസ് വിഭാഗം അധ്യാപകൻ ഡോ. ജി രാധാകൃഷ്ണ പിള്ള, കേരള സർവകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ. ടി വിജയലക്ഷ്മി എന്നിവർ ഫയൽ ചെയ്ത…

Read More

വയനാട് ജില്ലയില്‍ കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു

വയനാട് ജില്ലയില്‍ നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രത്യേക രോഗലക്ഷണങ്ങള്‍ ഇല്ലാതെ പക്ഷികളില്‍ പെട്ടന്നുണ്ടാകുന്ന കൂട്ടമരണങ്ങളാണ് പക്ഷിപ്പനിയുടെ പ്രധാന ലക്ഷണം. ഇത്തരത്തിലുളള  സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ ജന്തുജന്യ രോഗ നിയന്ത്രണ കാര്യാലയത്തിന്റെ – 04936206805 എന്ന നമ്പറില്‍  വിളിച്ച് അറിയിക്കണം. ദേശാടനപ്പക്ഷികളടക്കമുളള നീര്‍പക്ഷികള്‍ പക്ഷിപ്പനി വൈറസിന്റെ സ്വാഭാവിക വാഹകരാണ്. സാധാരണ ഡിസംബര്‍ മുതല്‍ മാര്‍ച്ച്  വരെയുളള മാസങ്ങളിലാണ് ഈ രോഗം കണ്ട്…

Read More

മധ്യപ്രദേശിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തത് പേപ്പര്‍ കഷ്ണത്തില്‍; ചര്‍ച്ചയായി ദൃശ്യങ്ങള്‍; പി എം ശ്രീ എന്തായെന്ന് കമന്റുകള്‍

മധ്യപ്രദേശ് സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ക്കുള്ള സൗജന്യ ഉച്ചഭക്ഷണം കീറിയെടുത്ത പേപ്പര്‍ കഷ്ണങ്ങളിലിട്ട് കൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു. വെറും നിലത്ത് വിരിച്ച പത്രക്കടലാസില്‍ ഭക്ഷണമിട്ട് കുട്ടികള്‍ കഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിജയ്പൂരിലെ ഹുള്‍പുര്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ള വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ജില്ലാ കളക്ടറുടേയും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റേയും നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്. രാജ്യമെമ്പാടുമുള്ള ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഈ വിഡിയോയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. മധ്യപ്രദേശ് സര്‍ക്കാരിനും സംഭവം വലിയ തലവേദനയായി….

Read More

പെട്ടിമുടി ദുരന്തം: അനുശോചിച്ച് മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ആശ്വാസ ധനം, പരുക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കും

ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ദുരന്തത്തിൽ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. 15 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 15 പേരെ രക്ഷപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ആശ്വാസധനമായി നൽകും. പരുക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കും ഗാന്ധിരാജ്(48), ശിവകാമി(35), വിശാൽ(12), മുരുകൻ(46), രാമലക്ഷ്മി(40), മയിൽസ്വാമി(48), കണ്ണൻ(40), അണ്ണാദുരൈ(44), രാജേശ്വരി(43), കൗസല്യ(25), തപസ്യാമ്മാൾ(42), സിന്ധു(13), നിതീഷ്(25), പനീർശെൽവം(40) ഗണേശൻ(40) മരിച്ചവരിൽ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പരുക്കേറ്റ മൂന്ന് പേരെ കോലഞ്ചേരി ആശുപത്രിയിലും…

Read More

മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ

മൈസൂരിന് സമീപം നഞ്ചൻഗോഡിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയ്ക്കായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് പൂർണമായും കത്തിനശിച്ചത്. ബസിലുണ്ടായിരുന്ന നാല്പതിലേറെ യാത്രകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് യാത്രക്കാരെ ബസിൽ നിന്ന് പുറത്തിറക്കാൻ സാധിച്ചത്. ബസിന് മുൻഭാഗത്ത് തീ പടരുകയായിരുന്നു. യാത്രകാരുടെ ഫോൺ,പാസ്പോർട്ട് തുടങ്ങിയ രേഖകൾ അപകടത്തിൽ കത്തിനശിച്ചു. യാത്രക്കാരെ മറ്റ് ബസുകളിലായി കയറ്റി വിട്ടു.

Read More