Headlines

വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം പുനഃരാവിഷ്കരിച്ച് പൊലീസ്

തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടിക്കെതിരെ ട്രെയിനിൽ വെച്ച് ഉണ്ടായ ആക്രമണം പുനരാവിഷ്കരിച്ച് റെയിൽവേ പൊലീസ്. പ്രതിയെ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ കേരള എക്സ്പ്രസ്സിന്റെ അതേ കോച്ചിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. യാതൊരു പ്രകോപനവും ഇല്ലാതെ വാതിൽ പടിയിലിരുന്ന പെൺകുട്ടിയെയും സുഹൃത്തിനെയും ചവിട്ടി താഴെക്ക് ഇട്ടെന്ന് പ്രതി പൊലീസിനോട് വിശദീകരിച്ചു. ട്രെയിനിൽ കയറുന്നതിന് മുൻപ് പ്രതി മദ്യപിച്ച കോട്ടയത്തെ ബാറിൽ എത്തിച്ചും അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. വഞ്ചിയൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാല് ദിവസത്തേക്കാണ് പ്രതിയെ റെയിൽവേ പൊലീസിന്റെ…

Read More

‘രാഹുലിന്‍റെത് അതിതീവ്ര പീഡനം, എം മുകേഷിന്‍റെത് തീവ്രത കുറഞ്ഞ പീഡനം’; വിചിത്ര വാദവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ

എം മുകേഷിന്‍റെത് തീവ്രത കുറഞ്ഞ പീഡനം എന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ. രാഹുൽ മാങ്കൂട്ടത്തിലിന്‍റെത് അതിതീവ്ര പീഡനമാണെന്നും മുകേഷിന്റെത് പീഡനം എന്ന് ഞങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ലസിത നായർ പറഞ്ഞു. മുകേഷിന് എതിരെ കോടതിയുടെ ശിക്ഷ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതുകൊണ്ടാണ് മുകേഷ് പുറത്തുനിൽക്കുന്നത്. രണ്ടും രണ്ട് പശ്ചാത്തലത്തിലുള്ളത് ആണ്. മുകേഷിന്റേത് പീഡനം എന്ന് സിപിഐഎം അംഗീകരിച്ചിട്ടില്ല. മുകേഷിന്റെ കാര്യം നിയമത്തിനുവിടുന്നു. സിപിഐഎമ്മിന് പരാതി കിട്ടിയാൽ അതെല്ലാം…

Read More

കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

  കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ജൂണ്‍ 21 മുതല്‍ 27 വരെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10 ശതമാനത്തിന് മുകളില്‍ രേഖപ്പെടുത്തിയ ജില്ലകളില്‍ നിയന്ത്രണ നടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. രാജസ്ഥാന്‍, അസം, പശ്ചിമ ബംഗാള്‍, കേരളം എന്നിവയുള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്കാണ് ആരോഗ്യ…

Read More

കാർഷിക ബില്ലിനെതിരെ സംസ്ഥാനസർക്കാർ സുപ്രീം കോടതിയിലേക്ക്; തീരുമാനമായത് മന്ത്രിസഭാ യോഗത്തിൽ

വിവാദമായ കാർഷിക ബില്ലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. സംസ്ഥാനത്തിന്റെ അധികാരം കവർന്നെടുക്കുന്നതാണ് പുതിയ നിയമമെന്ന് മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തലുണ്ടായി. തുടർന്നാണ് സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനമായത്.   ബിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതിഷേധം ഉയരുകയും സമരപ്രക്ഷോഭങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്.   ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള വിഷയമായ കൃഷിയിൽ നിയമനിർമാണം നടത്തുമ്പോൾ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ…

Read More

രാമനാട്ടുകരയില്‍ പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ എടുത്തേക്കും

കോഴിക്കോട് രാമനാട്ടുകരയില്‍ അതിഥി തൊഴിലാളിയുടെ മകളെ ആണ്‍ സുഹൃത്ത് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തേക്കും. പെണ്‍കുട്ടിയെ കൂടുതല്‍ പേര്‍ ഉപദ്രവിച്ചുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ടെക്‌സ്‌റ്റൈല്‍സ് ജീവനക്കാരിയായ പെണ്‍കുട്ടിയെ കടയില്‍ നിന്ന് ഇറക്കി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഒരു ദിവസം കഴിഞ്ഞ് 20നാണ് പെണ്‍കുട്ടിയെ വീടിന് അരികില്‍ ഇറക്കി വിട്ടത്. ബന്ധുക്കളുടെ പരാതിയില്‍ ഫറോക്ക് പൊലീസാണ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. രാമനാട്ടുകാരയിലെ ഷോപ്പിംഗ് മാളില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ കാമുകന്‍ കാറില്‍…

Read More

യു എ ഇയിലുടനീളം കനത്ത മൂടൽമഞ്ഞ്

  യുഎഇയിലുടനീളം ഇന്ന് രാവിലെ  കനത്ത മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്യപ്പെട്ടു, ദുബായ്, അബുദാബി, അൽ ഐൻ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ദൃശ്യപരത കുറയുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചില മേഘങ്ങൾ ഉച്ചയോടെ കിഴക്കോട്ട് പ്രത്യക്ഷപ്പെടും. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ഇന്ന് രാത്രിയും ഞായറാഴ്ച രാവിലെയും ഹ്യുമിഡിറ്റി ഉണ്ടായിരിക്കുമെന്നും മുന്നറിയിപ്പ് ഉണ്ട്.

Read More

നിവിൻ പോളിയുടെ പരാതിയിൽ നിർമാതാവ് പിഎ ഷംനാസിനെതിരെ കേസ്

ആക്ഷൻ ഹീറോ 2 എന്ന ടൈറ്റിൽ ഫേക്ക് സിഗ്‌നേച്ചർ യൂസ് ചെയ്തു കൈക്കലാക്കി എന്നതാണ് പരാതി. 2023ൽ എബ്രിഡ് ഷൈൻ, ഷംനാസ്, നിവിൻ എന്നിവർ ചേർന്ന് ഒപ്പിട്ട കരാർ പ്രകാരം നിവിന്റെ പോളി ജൂനിയർ കമ്പനിക്ക് ആയിരുന്നു ആ സിനിമയുടെ മുഴുവൻ അവകാശവും. ഇത് അറിയിക്കാതെ ഫിലിം ചേമ്പറിൽ നിന്ന് ടൈറ്റിലിന്റെ ക്രെഡിറ്റ് ഷംനാസ് തട്ടിയെടുക്കുക ആയിരുന്നു. നിവിന്റെ ഒപ്പും വ്യാജമായി ചേർത്ത് ആയിരുന്നു ഷംനാസ് ഫിലിം ചേമ്പറിൽ നിന്ന് ക്രെഡിറ്റ് അടിച്ചു മാറ്റിയത്. തുടർന്ന് നിവിന്റെ…

Read More

ഇറാനിലെ ബുഷെഹർ ആണവനിലയത്തിന് സമീപം സ്ഫോടനം

പശ്ചിമേഷ്യയിൽ സമാധാന ചർച്ചയ്ക്ക് വഴി തെളിഞ്ഞിട്ടും അയവില്ലാതെ ആക്രമണം. അമേരിക്കയും ഇസ്രയേലും ഇറാനിലെ ബുഷെഹർ ആണവനിലയം ലക്ഷ്യമിട്ട് ആക്രമണം നടത്തി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആണവനിലയത്തിന് സാങ്കേതിക നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. പ്ലാന്റിന്റെ പരിസരത്ത് ഒരു പ്രൊജക്‌ടൈൽ പതിച്ചതായി ഇറാൻ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി അറിയിച്ചു. പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ജീവനക്കാർക്ക് പരുക്കേറ്റതായി ഇറാൻ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്ലാന്റിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്നും ഐഎഇഎ പറഞ്ഞു.അതേസമയം, സമീപ ദിവസങ്ങളിൽ ആണവ കേന്ദ്രത്തിന് സമീപം നടന്ന രണ്ടാമത്തെ ആക്രമണമാണിത്….

Read More

ലൈഫ് മിഷൻ: സിബിഐ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി; വാദം അടുത്ത വ്യാഴാഴ്ച തുടരും

ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണം തടയില്ലെന്ന് ഹൈക്കോടതി. കേസിൽ സിബിഐക്ക് അന്വേഷണം തുടരാമെന്നും, അന്വേഷണവുമായി സർക്കാർ സഹകരിക്കണമെന്നും കോടതി വാക്കാൽ നിർദേശിച്ചു. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ലൈഫ് മിഷൻ അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് വി ജി അരുൺകുമാർ അഭിപ്രായപ്പെട്ടു. ലൈഫ് മിഷൻ ധാരണാപത്രം ഒപ്പിട്ടത് റെഡ് ക്രസന്റും യൂണിടാക്കും തമ്മിലാണെന്ന് സർക്കാർ വാദിച്ചു. പണം കൈമാറിയത്…

Read More

‘ഇപ്പോൾ നാട്ടുകാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല, ജനങ്ങൾ എല്ലാം നന്നായി പ്രതികരിക്കുന്നു’: വൈഷ്ണ സുരേഷ്

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പ്രതീക്ഷ അർപ്പിച്ച് പ്രചരണം തുടരുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. തികഞ്ഞ ആത്മവിശ്വാസം ഉണ്ട്. ജനങ്ങൾ എല്ലാം നന്നായി പ്രതികരിക്കുന്നു. ഇന്നലെ വരെ വീടുകളിൽ കയറിയിരുന്നില്ല, എന്നിട്ടും നല്ല പിന്തുണ ലഭിച്ചു. ഇപ്പോൾ നാട്ടുകാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല. എല്ലാവർക്കും നല്ല പരിചയം ആയി. പാർട്ടിയിൽ നിന്ന് നല്ല പിന്തുണ ലഭിച്ചു. സ്ഥാനാർഥിത്വത്തിന് അനുകൂലമായുള്ള സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക സൈബർ ആക്രമണങ്ങൾ നേരിട്ടു. കോടതിയിലും നിയമ സംവിധാനങ്ങളിലും…

Read More