Headlines

ബേക്കൽ കടലിൽ തോണി അപകടം; കടലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

കാസർഗോഡ് ബേ​ക്ക​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​ പെട്ടു. കടലിൽ കുടുങ്ങിയ അഞ്ചു മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തിയതായി അറിയിച്ചു. കാ​സ​ർ​ഗോഡ് തീ​ര​ത്ത് നി​ന്ന് 6 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് അ​പ​ക​ടം ഉണ്ടായിരിക്കുന്നത്. സംഭവ സ്ഥ​ല​ത്തേ​ക്ക് പുറപ്പെട്ട തീരദേശ പൊലീസാണ് ഇവരെ രക്ഷിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുമായി തീരദേശ പൊലീസ് കാസർഗോഡ് തീരത്തെത്തും.

Read More

സജി ചെറിയാൻ- പി പി ചിത്തരഞ്ജൻ വിഭാഗങ്ങൾ തമ്മിൽ തർക്കം; ആലപ്പുഴയിൽ സിപിഎം ഏരിയാ സമ്മേളനം നിർത്തിവച്ചു

  ആലപ്പുഴ: സജി ചെറിയാൻ- പി പി ചിത്തരഞ്ജൻ വിഭാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായതോടെ ആലപ്പുഴയിൽ സിപിഎം ഏരിയാ സമ്മേളനം നിർത്തിവച്ചു. സംസ്ഥാനത്ത് ഭരണം നടക്കുന്നു എന്ന തോന്നൽ മാത്രമേയുള്ളു എന്ന് സമ്മേളനത്തിൽ വിമർശനം ഉയർന്നു. പോലീസ് സംവിധാനം നിഷ്ക്രിയം ആണെന്നും ചില പ്രതിനിധികൾ ആരോപിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎക്കെതിരെയും വ്യക്തിഹത്യ രൂക്ഷമായപ്പോൾ ആണ് തർക്കം മുറുകിയത്.  ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കും.

Read More

മങ്കടയില്‍ 70കാരിയെ കൊലപ്പെടുത്തിയ കേസില്‍ പേരക്കുട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

  മലപ്പുറം മങ്കടയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആഷിയെന്ന 70കാരിയെ കൊലപ്പെടുത്തിയ കേസില്‍ പേരക്കുട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. രാമുപുരം ബ്ലോക്കുപടി മുട്ടത്തില്‍ ആയിഷ കൊല്ലപ്പെടുന്നത് ജൂലൈ 16നാണ്. ഇവരുടെ പേരക്കുട്ടിയുടെ ഭര്‍ത്താവും ഐടി അധ്യാപകനുമായ മമ്പാട് സ്വദേശി നിഷാദ് അലിയാണ് അറസ്റ്റിലായത് ആയിഷയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. സംഭവദിവസം പേരക്കുട്ടികള്‍ വീട്ടിലെത്തിയപ്പോഴാണ് ആയിഷയെ രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഷാദ് അലി പിടിയിലാകുന്നത്. എം എസ്…

Read More

‘ധർമേന്ദ്ര പ്രാധന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രചാരണം നടത്തും, രാജിവച്ചില്ലെങ്കിൽ മോദി രാജ്യം ഭരിക്കാൻ യോഗ്യനല്ല’; സിജെപി

  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രാധന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രചാരണം ആരംഭിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപകെ. രാജി നരേന്ദ്ര മോദി ആവശ്യപ്പെട്ടില്ല എങ്കിൽ വിദ്യാർത്ഥികളുടെ മരണത്തിന് ഉത്തരവാദി മോദി. പ്രധാൻ രാജി വച്ചില്ല എങ്കിൽ മോദി രാജ്യം ഭരിക്കാൻ യോഗ്യനല്ലെന്നും അഭിജിത് വ്യക്തമാക്കി.     ജൂൺ 20ന് ജന്തർ മന്തറിൽപ്രതിഷേധം ആരംഭിച്ചു. മറ്റന്നാൾ മുതൽ സോനം വാങ് ചുക് നിരാഹാരം സമരം ആരംഭിക്കും. നീതിക്ക് വേണ്ടി ഒരാൾ നിരാഹാരം ഇരിക്കേണ്ടി വരുന്നത്…

Read More

തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകള്‍ : സംസ്ഥാന വ്യാപക ഓഡിറ്റിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദേശം

തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടില്‍ സംസ്ഥാന വ്യാപക ഓഡിറ്റിന് നിര്‍ദേശം നല്‍കി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം. ക്രമക്കേട് നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. 15 ദിവസത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന തൊഴിലുറപ്പ് മിഷന് നിര്‍ദേശം നല്‍കി. തൊഴിലുറപ്പ് പദ്ധതിയില്‍ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നു എന്നാണ് കേന്ദ്ര അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതോടെ സംസ്ഥാന വ്യാപക ഓഡിറ്റിന് കേന്ദ്ര ഗ്രാമ വികസനകസന മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. സംസ്ഥാന തൊഴിലുറപ്പ് മിഷന്‍ നല്‍കിയ ഉത്തരവില്‍ കര്‍ശന നടപടിക്കാണ് നിര്‍ദ്ദേശം. വീഴ്ച വരുത്തിയ…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു; നായകൻ ഉണ്ണിമുകുന്ദൻ ‘മാ വന്ദേ’ ഫസ്റ്റ്ലുക്ക് പുറത്ത്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. “മാ വന്ദേ” എന്നാണ് ചിത്രത്തിൻ്റെ പേര്. നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. നരേന്ദ്ര മോദിയുടെ ശ്രദ്ധേയമായ ജീവിത യാത്രയെ…

Read More

സഭയുടെ പൊതുശബ്ദമാകാൻ സാധിക്കട്ടെ; എം ബി രാജേഷിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം ബി രാജേഷിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയെ നയിക്കാനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് രാജേഷിന് ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു കുറിപ്പിന്റെ പൂർണരൂപം പതിനഞ്ചാം കേരള നിയമസഭയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. എം. ബി രാജേഷിന് ആശംസകൾ നേരുന്നു. രാഷ്ട്രീയ പ്രവർത്തകൻ, ലോകസഭാ സാമാജികൻ, പ്രഭാഷകൻ തുടങ്ങി നിരവധി മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എം ബി രാജേഷ് ഇതിനു മുൻപ്…

Read More

ഇന്ധനവില ഇന്നും വർധിച്ചു: സംസ്ഥാനത്ത് പെട്രോളിന് 100 രൂപ കടന്നു, ഒരു വർഷത്തിനിടെ 28 രൂപയുടെ വർധനവ്

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്തിനും ഇടുക്കിക്കും പിന്നാലെ കാസർകോടും പെട്രോൾ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 100.15 രൂപയും ഡീസലിന് 95.99 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമായി. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമായി ഒരു വർഷത്തിനിടെ പെട്രോളിന് 72 രൂപയും ഡീസലിന് 28 രൂപയുമാണ് വർധിച്ചത്. ഈ മാസം 15 തവണയാണ്…

Read More

ഫഹദ്-ദിലീഷ് പോത്തൻ ക്ലാസിക് കോമ്പോയുടെ ജോജി; ട്രെയിലർ പുറത്തിറങ്ങി

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഹഫദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ജോജിയുടെ ട്രെയിലർ പുറത്തിറക്കി. ആമസോൺ പ്രൈമിൽ ഏപ്രിൽ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദിലീഷ് പോത്തൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌കരന്റേതാണ്. ഷേക്‌സ്പിയറിന്റെ മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ കഥ. ഫഹദിനെ കൂടാതെ ബാബുരാജ്, ഷമ്മി തിലകൻ, ബേസിൽ ജോസഫ്, ഉണ്ണിമായ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു

Read More

ആന്ധ്രയില്‍ ബസ്‌ ഒഴുക്കില്‍പ്പെട്ടു; 12 മരണം

അമരാവതി: ആന്ധ്രാ പ്രദേശിലെ കഡപ്പ ജില്ലയില്‍ ആന്ധ്ര പ്രദേശ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷന്റെ ബസ്‌ ഒഴുക്കില്‍പ്പെട്ടുണ്ടായ അപകടത്തില്‍ 12 മരണം. 18 പേരെ കാണാതായി. മാണ്ഡേപല്ലെയിലാണ്‌ അപകടം. 30 പേരാണു ബസിലുണ്ടായത്‌. ഒഴുക്കില്‍പ്പെട്ട ബസിനു മുകളില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞ ഏതാനുംപേര്‍ക്കു മാത്രമാണു രക്ഷപ്പെടാനായത്‌. ഏതാനും മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ അകലെനിന്നാണു കണ്ടെത്തിയതെന്നാണു റിപ്പോര്‍ട്ട്‌.

Read More