വയനാട് പൊഴുതന സ്വദേശി അൽഖർജിൽ കോവിഡ് ബാധിച്ച് മരിച്ചു

കൽപ്പറ്റ: കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന മലയാളി അൽഖർജിൽ മരിച്ചു. അൽഖർജിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന വയനാട് പൊഴുതന മുത്താരുകുന്ന് സ്വദേശി തെങ്ങും തൊടി ഹംസ(55)ആണ് മരിച്ചത്. അൽഖർജ് കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു 27 വർഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരു വർഷം മുമ്പാണ് നാട്ടിൽ പോയി തിരികെ വന്നത്. കിംഗ് ഖാലിദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഖബറടക്കാനുള്ള നിയമ നടപടിക്രമങ്ങളുമായി അൽഖർജ് കെഎംസിസി വെൽഫെയർ വിംഗ് രംഗത്തുണ്ട്.

Read More

‘ഞങ്ങള്‍ ഏറ്റവും സന്തുലിതമായ ടീം’: റോയല്‍ ചലഞ്ചേഴ്‌സിനെ കുറിച്ച് കോഹ്‌ലി

2016 മുതല്‍ ഐ.പി.എല്ലിലെ ഏറ്റവും സന്തുലിതമായ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണെന്ന് നായകന്‍ വിരാട് കോഹ്‌ലി. 2016ല്‍ ഫൈനലിലെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെടുകയായിരുന്നു. ഇതുവരെയും കപ്പ് നേടാനായില്ലെങ്കിലും താരസമ്പന്നമായി എത്തുന്ന റോയല്‍ ചലഞ്ചേഴ്‌സ് ഇത്തവണയും വലിയ ആത്മവിശ്വാസത്തിലാണ്. ‘സത്യസന്ധമായി പറഞ്ഞാല്‍ 2016 മുതല്‍ ഏറ്റവും സന്തുലിതമായ ടീം ഞങ്ങളാണെന്നാണ് എനിക്ക് തോന്നുന്നത്. ആ ടീമില്‍ കളിക്കാന്‍ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. ആ അവസ്ഥ മികച്ച രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുള്ള…

Read More

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. വ്യാപാര കരാറിനായി അമേരിക്കയുമായി സംസാരിക്കുന്നുണ്ട്. തിടുക്കപ്പെട്ടുള്ള തീരുമാനങ്ങൾ ഉണ്ടാകില്ല. സമയപരിധി നിശ്ചയിച്ചോ തലയിൽ തോക്കുവച്ചോ ഉള്ള ഇടപാടുകൾ ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി. ദീർഘകാലാടിസ്ഥാനത്തിലാണ് ഇന്ത്യ തീരുമാനങ്ങളെടുക്കുക. സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കില്ല. തീരുവ ഏർപ്പെടുത്തിയാൽ എങ്ങനെ മറികടക്കാം എന്ന് പരിശോധിക്കുമെന്ന് പീയുഷ് ഗോയൽ പറഞ്ഞു. ചെറുകിട കർഷകരുടെ ഉപജീവനമാർഗം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി, അമേരിക്കൻ ധാന്യങ്ങൾക്കും പാലുൽപ്പന്നങ്ങൾക്കുമുള്ള വിപണി പ്രവേശന…

Read More

വിചിത്ര നടപടിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, ബാബർ അസം ഉൾപ്പെടെയുള്ള താരങ്ങൾക്ക് വിദേശ ലീഗുകളിൽ പങ്കെടുക്കാനാവില്ല, NOC റദ്ദാക്കി

വിചിത്ര നടപടിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. വിദേശ ലീഗുകളിൽ പങ്കെടുക്കാൻ താരങ്ങൾക്ക് നൽകിയ NOC റദ്ദാക്കി. കാരണം വ്യക്തമാക്കാതെയാണ് പിസിബി നടപടി. ഇതോടെ ബാബർ അസം ഉൾപ്പെടെയുള്ള താരങ്ങൾക്ക് ബിഗ് ബാഷ് അടക്കമുള്ള ലീഗുകളിൽ പങ്കെടുക്കാനാവില്ല.2025 ലെ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാൻ ഇന്ത്യയോട് തോറ്റതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ നീക്കം. അന്താരാഷ്ട്ര ലീഗുകളിൽ നിന്ന് കളിക്കാരെ പിന്തിരിപ്പിക്കാനും പകരം ആഭ്യന്തര ക്രിക്കറ്റിന് മുൻഗണന നൽകാനും നിർദ്ദേശിച്ചുകൊണ്ട് പിസിബി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സയ്യിദ് സമീർ…

Read More

ക്രിസ്മസ് ദിനങ്ങളിൽ റെക്കോർഡ് കുടിയുമായി മലയാളികൾ; രണ്ട് ദിവസത്തിൽ വിറ്റത് 150 കോടി രൂപയുടെ മദ്യം

ക്രിസ്മസിന് റെക്കോർഡ് കുടിയുമായി മലയാളികൾ. രണ്ട് ദിവസത്തിനിടെ 150.38 കോടി രൂപയുടെ മദ്യമാണ് മലയാളികൾ കുടിച്ചുതീർത്തത്. ക്രിസ്മസ് തലേന്ന് ബീവറേജസ് കോർപറേഷൻ 65.88 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇത് 55 കോടി രൂപയായിരുന്നു. തിരുവനന്തപുരം പവർ ഹൗസ് ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യം ഇവിടെ മാത്രം വിറ്റഴിച്ചു. ക്രിസ്മസ് ദിനത്തിൽ കേരളത്തിലാകെ വിറ്റത് 73 കോടി രൂപയുടെ മദ്യമാണ്. ബീവറേജ് ഔട്ട്‌ലെറ്റ് വഴി 65 കോടിയുടെയും…

Read More

മത്തായിയുടെ കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആരംഭിച്ചു; മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട ചി​റ്റാർ കുടപ്പനയിലെ മ​ത്താ​യി ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സ് ഏറ്റെടുത്ത സി​ബി​ഐ അന്വേഷണം ആരംഭിച്ചു. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ൽ അന്വേഷണസംഘം എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചു. മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്​മോ​ർ​ട്ടം ചെ​യ്യ​ണ​മെ​ന്നും സി​ബി​ഐ ആവശ്യപ്പെട്ടു. ഇ​തി​നാ​യി സ​ർ​ക്കാ​രി​ന് സി​ബി​ഐ ക​ത്തു ന​ൽ​കി. മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​കും ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക. മൂ​ന്ന് ഫോ​റ​ൻ​സി​ക് ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങു​ന്ന സം​ഘത്തിന്‍റെ നേതൃത്വത്തിൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തണമെന്നുമാണ് സി​ബി​ഐ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ജൂ​ലൈ 28നാ​ണ് വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന മ​ത്താ​യി​യെ എ​സ്റ്റേ​റ്റ് കി​ണ​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ത്താ​യി​യു​ടേ​ത്…

Read More

മരംമുറി വിവാദം; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നു: വിഡി സതീശൻ

  തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മരംമുറി വിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മരം മുറി കേസിൽ പ്രധാന രേഖകൾ പുറത്തു വന്നതിനു പിന്നാലെ വിവരാവകാശ രേഖ നൽകിയ അണ്ടർ സെക്രട്ടറി നിർബന്ധിത അവധിയെടുത്തിരിക്കുകയാണെന്ന് വി ഡി സതീശൻ പറഞ്ഞു. എൽ ഡി എഫ് സർക്കാരിന്റേത് സ്റ്റാലിൻ ഭരണമാണോയെന്ന് വി ഡി സതീശൻ ചോദിച്ചു. സ്വർണക്കടത്ത് കേസ് അന്വേഷണം മന്ദഗതിയിലാണ്. കേന്ദ്രവും…

Read More

ഡീസല്‍വില കുറഞ്ഞെങ്കിലും അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സ്വകാര്യ ബസുടമകള്‍

ഡീസല്‍ വിലയില്‍ കുറവ് വന്നെങ്കിലും യാത്രാ നിരക്ക് കൂട്ടാതെ അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സ്വകാര്യ ബസുടമകള്‍. ഡീസല്‍ വില കുത്തനെ കൂട്ടിയ ശേഷം അല്‍പ്പം കുറവ് വരുത്തുന്നതു കൊണ്ട് പ്രതിസന്ധി ഇല്ലാതാകില്ലെന്നും സ്വകാര്യ ബസുടമകളുടെ സംഘനടകള്‍ പറയുന്നു. അടിക്കടിയുണ്ടാകുന്ന ഡീസല്‍ വില വര്‍ധനയെത്തുടര്‍ന്നായിരുന്നു ഈ മാസം 9 മുതല്‍ അനിശ്ചിത കാല സമരം നടത്താന്‍ ബസുടമകള്‍ തീരുമാനിച്ചത്. കേന്ദ്ര എക്സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ 12 രൂപയിലധികം കുറവ് വന്നെങ്കിലും ഇത് പര്യാപ്തമല്ലെന്ന…

Read More

രോഗികൾ മരിച്ചുവീഴുന്നത് കണ്ട സംഘർഷം: കൊവിഡ് വാർഡിലെ യുവ ഡോക്ടർ ആത്മഹത്യ ചെയ്തു

  ഡൽഹി സ്വകാര്യ ആശുപത്രിയിലെ കൊവിഡ് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ. ഡോ. വിവേക് റായ് ആണ് മരിച്ചത്. ഓക്‌സിജൻ ലഭിക്കാതെയും മറ്റും രോഗികൾ മരിച്ചുവീഴുന്നത് കണ്ടതിന്റെ മാനസിക സമ്മർദത്തിലായിരുന്നു വിവേക് റായ്. കൊവിഡ് ചികിത്സയിൽ വിദഗ്ധനായിരുന്നു വിവേക് എന്നും പ്രതിദിനം എട്ട് രോഗികളെ വരെ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ടെന്നും നിരവധി പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ടെന്നും ഐഎംഎ മുൻ മേധാവി ഡോ. രവി വാംഖേഡ്കർ ട്വീറ്റ് ചെയ്തു. ആളുകൾ മരിക്കുന്നത് നോക്കി നിൽക്കേണ്ട…

Read More

സ്വപ്‌നയുടെ ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചതും തുറന്നതും വേണുഗോപാൽ; സ്വർണക്കടത്തിന് മുമ്പും ലോക്കർ തുറന്നു

തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ പേരിൽ ലോക്കറുകൾ തുറന്നത് 2018 നവംബറിൽ. 2019 ജൂലൈ മാസത്തിലാണ് സ്വർണക്കടത്ത് ആരംഭിച്ചത്. ചാർട്ടേഡ് അക്കൗണ്ടായ വേണുഗോപാലാണ് തന്റെയും കൂടി പേരിലുള്ള ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചത്. ലോക്കർ തുടങ്ങാൻ സ്വപ്നക്ക് വേണുഗോപാലിനെ പരിചയപ്പെടുത്തുന്നത് ശിവശങ്കറാണ്. അനധികൃത ഇടപാടുകൾക്കായാണ് ലോക്കർ തുറന്നതെന്ന് അന്വേഷണസംഘം സംശയിക്കുന്നു. വേണുഗോപാൽ പലതവണ ഈ ലോക്കർ തുറന്നതായി വിവരം ലഭിച്ചിട്ടുണ്ട് സ്വപ്‌ന നിർദേശിച്ചവരുടെ പക്കൽ വേണുഗോപാലാണ് പണം കൊടുത്തുവിട്ടത്. ഇടപാടിൽ വേണുഗോപാലിന്റെ പങ്കും അന്വേഷണസംഘം…

Read More