ദുബൈയിലെ ബസുകളില്‍ സാമൂഹ്യ അകലം നിരീക്ഷിക്കാന്‍ നൂതന സംവിധാനം

ദുബൈ: ദുബൈയിലെ ബസുകളില്‍ യാത്രക്കാര്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സ്മാര്‍ട്ട് സംവിധാനം ഒരുക്കി റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ). ബിഗ് ഡാറ്റ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. ആര്‍ ടി എയുടെ കണ്‍ട്രോള്‍ സെന്ററുകളുമായി ബന്ധിപ്പിച്ചിരിക്കുകയാണ് സംവിധാനം. സാമൂഹ്യ അകലം പാലിക്കാതെ യാത്രക്കാര്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്താല്‍ തത്സമയം കണ്ടുപിടിക്കാന്‍ സാധിക്കും. സാമൂഹ്യ അകലം ലംഘിക്കുന്ന ബസുകളുടെ റൂട്ട് നമ്പര്‍, ലംഘിച്ചവരുടെ എണ്ണം, യാത്രാ തിയ്യതി, സമയം, ഡ്രൈവറുടെ വിശദാംശങ്ങള്‍, സാമൂഹ്യ…

Read More

തിരുവനന്തപുരം കിളിമാനൂരില്‍ വാഹനാപകടത്തില്‍ നാലുമരണം

തിരുവനന്തപുരത്ത് കിളിമാനൂരില്‍ വാഹനാപകടം. നാല് പേർ മരിച്ചു. ഷമീർ, സുൽഫി, ലാൽ, നജീബ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചേ രണ്ട്മണിയോടെയാണ് അപകടം ഉണ്ടായത്. കാറിൽ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ നിവാസിനെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികൾ ആണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു.

Read More

Butternut Squash And Apple Soup

Lorem ipsum dolor sit amet, consectetur adipiscing elit. Atqui eorum nihil est eius generis, ut sit in fine atque extrerno bonorum. Non autem hoc: igitur ne illud quidem. Atque haec coniunctio confusioque virtutum tamen a philosophis ratione quadam distinguitur. Utilitatis causa amicitia est quaesita. Sed emolumenta communia esse dicuntur, recte autem facta et peccata non…

Read More

‘അയ്യപ്പന്റെ സ്വർ‌ണ്ണം ചെമ്പാക്കിയ കൊള്ള സംഘം’; ബാനർ ഉയർത്തി പ്രതിപക്ഷം; സഭയിൽ അസാധാരണ രംഗങ്ങൾ

ശബരിമല സ്വർണ മോഷണ വിവാദ​ത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭ നടപടികളോട് നിസഹകരിക്കുന്ന സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വാച്ച് ആൻഡ് വാർഡിനെ വെച്ച് ഇന്നലെ പ്രതിരോധിക്കാൻ സ്പീക്കർ ശ്രമിച്ചു. മുഖ്യമന്ത്രി പ്രതിപക്ഷ അംഗത്തെക്കുറിച്ച് ബോഡി ഷെയ്മിങ് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രിമാർ വായിൽ തോന്നിയത് പറഞ്ഞപ്പോൾ‌ സ്പീക്കർ ഇടപ്പെട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പീക്കർ നിഷ്പക്ഷമായിട്ടല്ല പ്രവർത്തിക്കുന്നതെന്ന് വിഡി സതീശൻ വിമർശിച്ചു. ശബരിമലയിലെ ദ്വാരപാലക ശിൽപം വലിയ വിലയ്ക്ക്…

Read More

സ്വർണവിലയിൽ വീണ്ടും കുതിച്ചുചാട്ടം; പവന് 800 രൂപ ഉയർന്നു

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ വില കുറഞ്ഞതിന് പിന്നാലെ ഇന്ന് ഒറ്റയടിക്ക് പവന് 800 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന് 40,000 രൂപയായി. 5000 രൂപയാണ് ഗ്രാമിന്റെ വില ഓഗസ്റ്റ് ഏഴിന് സ്വർണം സർവകാല റെക്കോർഡായ 42,000 രൂപയിലെത്തിയിരുന്നു. പിന്നീട് വില കുറഞ്ഞ് 39,200ലെത്തി. തുടർന്നാണ് ഇന്ന് 800 രൂപ ഉയർന്ന് വീണ്ടും 40,000ത്തിലേക്ക് തിരിച്ചുകയറിയത്.

Read More

മുഖ്യമന്ത്രിയ്ക്ക് എൻഐഎയുടെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് എന്തെങ്കിലും പങ്കാളിത്തമുണ്ട് എന്നതരത്തിൽ യാതൊരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി മുഖ്യമന്ത്രിയെ പ്രതിയാക്കാനോ “സ്ഥാപനമെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ” തെളിയിക്കാനോ ഉള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ ഉൾപ്പെട്ട ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ട് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഒന്നര വർഷം കൊണ്ട് 500 കോടി രൂപയുടെ സ്വർണ്ണക്കടത്ത് നടത്തിയെന്നാണ് എൻഐഎ വിലയിരുത്തൽ. കേസിലെ പ്രധാന…

Read More

സ്‌കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കാമെന്ന് കേന്ദ്രം; മാർഗനിർദേശം പുറത്തിറക്കി

കൊവിഡ് സാഹചര്യത്തിൽ രാജ്യത്ത് അടച്ചിട്ട സ്‌കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കാമെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കി. പ്രവൃത്തി സമയങ്ങളിൽ മുഴുവൻ വൈദ്യസഹായം ലഭ്യമാക്കണം, വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകണം, അറ്റൻഡൻസിന്റെ കാര്യത്തിൽ കടുംപിടിത്തം പാടില്ല തുടങ്ങിയ കാര്യങ്ങൾ നിർദേശിച്ചിട്ടുണ്ട് കുട്ടികളെ ക്ലാസിൽ വരാൻ നിർബന്ധിക്കരുത്. വീട്ടിലിരുന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണം. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സർക്കാർ സഹായത്തിൽ സ്‌കൂളുകളിൽ പാകം ചെയ്ത ഉച്ച ഭക്ഷണം വിതരണം ചെയ്യണം. ഇല്ലെങ്കിൽ…

Read More

അമേരിക്കയിലെ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്; മൂന്ന് മക്കളെ വെടിവെച്ച് കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

  അമേരിക്കയിലെ കാലിഫോർണിയയിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്. മൂന്ന് മക്കളെ വെടിവെച്ച് കൊന്ന ശേഷം പിതാവ് സ്വയം വെടിവെച്ച് മരിച്ചു. കാലിഫോർണിയ സാക്രമെനോയിലെ ക്രിസ്ത്യൻ പള്ളിയിലാണ് സംഭവം. കൊല്ലപ്പെട്ട കുട്ടികൾ 15 വയസ്സിൽ താഴെയുള്ളവരാണ് തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. പോലീസ് സ്ഥലത്ത് എത്തിയപ്പോൾ മൂന്ന് കുട്ടികളും പിതാവും കൊല്ലപ്പെട്ട് കിടക്കുന്നതാണ് കണ്ടത്. കുടുംബപ്രശ്‌നങ്ങളാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു കാലിഫോർണിയയിലെ മറ്റൊരിടത്ത് നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് സംഭവങ്ങളിലും കാലിഫോർണിയ…

Read More

മുട്ടിൽ മരം മുറി വിവാദം: വീഴ്ച സംഭവിച്ചുവെന്ന് തുറന്ന് സമ്മതിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

മുട്ടിൽ മരം മുറി വിവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കി വനംമന്ത്രി എ കെ ശശീന്ദ്രൻ. ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു. ഇവർക്കെതിരെ നടപടിയെടുത്തതായും നിയമസഭയെ മന്ത്രി അറിയിച്ചു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. കൂടുതൽ നടപടിക്ക് വിധേയമാക്കണോയെന്ന് പരിശോധിക്കുന്നുണ്ട്. സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിലെ നടപടികൾക്ക് പുറമേ ചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടതുണ്ടോയെന്നും പരിശോധിക്കും.  

Read More

സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിയായ സ്ത്രീ മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു.കൊല്ലം സ്വദേശിയായ സ്ത്രീ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പതിനൊന്ന് ദിവസത്തിനിടെ മൂന്ന് പേരാണ് സംസ്ഥാനത്ത് മരിച്ചത്. അതേസമയം മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ ആശങ്ക തുടരുകയാണ്. മലിനജലത്തിൽനിന്നും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാത്രമല്ല കിണർവെള്ളത്തിൽ വരെ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് കൂടുതൽ ആശങ്കയാണുണ്ടാക്കുന്നത്. വാമനപുരം, വിഴിഞ്ഞം, വർക്കല സ്വദേശികൾക്കും കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചിരുന്നു.മലപ്പുറത്തെ പാണക്കാട്, മാറഞ്ചേരി…

Read More