സംസ്ഥാനത്ത് ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന സെക്രട്ടറിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് എബിവിപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ഇന്ന്. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എബിവിപി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നതെന്നും ഇതിന് ഉദാഹരമായാണ് തിരുവനന്തപുരം തമ്പാനൂരിൽ എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിന് നേരെ ഉണ്ടായ SFI-DYFI ആക്രമണമെന്നും എബിവിപി പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിലെ സാധാരണക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് അവരുടെ…

Read More

മോഹൻ ഭാഗവത് അടക്കമുള്ള ആർ എസ് എസ് നേതാക്കളുടെ ബ്ലൂ ടിക്ക് ട്വിറ്റർ എടുത്തുകളഞ്ഞു

  ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് അടക്കമുള്ള ആർ എസ് എസ് നേതാക്കളുടെ അക്കൗണ്ടിന്റെ ബ്ലൂക്ക് ടിക്ക് എടുത്തു കളഞ്ഞ് ട്വിറ്റർ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിന്റെ വെരിഫിക്കേഷൻ ടിക്ക് ഒഴിവാക്കിയിരുന്നുവെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പുനഃസ്ഥാപിച്ചു ആർ എസ് എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ, അരുൺ കുമാർ, മുൻ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, സമ്പർക്ക് പ്രമുഖ് അനിരുദ്ധ് ദേശ്പാണ്‌ഢെ എന്നിവരുടെ ബ്ലൂ ടിക്കാണ് ട്വിറ്റർ എടുത്തു കളഞ്ഞത്. ഒരു അക്കൗണ്ട്…

Read More

വയനാട് ജില്ലയില്‍ 452 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.5

  വയനാട് ജില്ലയില്‍ ഇന്ന് (18.09.21) 452 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 610 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.5 ആണ്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 450 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 111331 ആയി. 102602 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7843 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6457 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

‘ചൈന വ്യാപാരയുദ്ധത്തെ ഭയക്കുന്നില്ല’; ഭീഷണി വേണ്ടെന്ന് ട്രംപിനോട് ചൈന

അമേരിക്കയുടെ തീരുവ ഭീഷണിയുടെ പേരിൽ അപൂർവ ഭൗമ ധാതുക്കൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്നും പിന്നാക്കം പോകില്ലെന്ന് ചൈന. ഭീഷണി മുഴക്കുന്നതിന് പകരം, അമേരിക്ക ഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ചൈന വ്യാപാരയുദ്ധം ആഗ്രഹിക്കുന്നില്ലെന്നും, അതേസമയം വ്യാപാര യുദ്ധത്തെ ഭയക്കുന്നില്ലെന്നും ചൈനീസ് വാണിജ്യമന്ത്രാലയം പ്രതികരിച്ചു. അമേരിക്ക ഏകപക്ഷീയമായി പ്രവർത്തിക്കുന്നത് തുടരുകയാണെങ്കിൽ, ചൈന അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.ചൈനയ്ക്കുമേൽ നവംബർ ഒന്നുമുതൽ 100 ശതമാനം അധിക തീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അപൂർവ ധാതുക്കൾക്ക് ചൈന നിയന്ത്രണം…

Read More

ഭരണകാര്യങ്ങളിൽ പക്ഷപാതിത്വം പാടില്ലെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി

  ഭരണകാര്യങ്ങളിൽ പക്ഷപാതിത്വം പാടില്ലെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ സംസാരിക്കുകായിരുന്നു മുഖ്യമന്ത്രി. രാഷ്ട്രീയത്തിലും സമൂഹത്തിലും സർക്കാരിനെ അധികാരത്തിൽ ഏറ്റിയവരും ഏറ്റാതിരിക്കാൻ ശ്രമിച്ചവരുമുണ്ടാകും. എന്നാൽ അധികാരത്തിലെത്തിയാൽ ഒരു തരത്തിലുമുള്ള പക്ഷപാതിത്വം പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു ഭരണകാര്യങ്ങളിൽ ഉദ്യോഗസ്ഥരുടെ അഭിപ്രായം ശരിയെന്ന് തോന്നിയാൽ സ്വീകരിക്കണം. സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് എന്ന ആശയം മുന്നോട്ടുവെച്ചത് ഒരു ഉദ്യോഗസ്ഥനാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. മൂന്ന് ദിവസത്തെ പരിശീലനമാണ് മന്ത്രിമാർക്ക് നൽകുന്നത്. ഭരണമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാവശ്യമായ…

Read More

സിപിഐക്കെതിരായ ‘ചതിയന്‍ ചന്തു’ പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെ തള്ളി സിപിഐഎം

സിപിഐയെ പരിഹസിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചതിയന്‍ ചന്തു പരാമര്‍ശം തള്ളി സിപിഐഎം. പരാമര്‍ശത്തോട് യോജിപ്പില്ലെന്നാണ് സിപിഐഎം നിലപാട്. ഇന്നലെയാണ് സിപിഐയെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്. പത്ത് കൊല്ലത്തെ ഭരണത്തിന്റെ എല്ലാ ആനുകൂല്യവും പറ്റിയിട്ട് കുറ്റംപറയുന്ന സിപിഐ ചതിയന്‍ ചന്തുവാണെന്നാണ് വെളളാപ്പളളി നടേശന്‍ കുറ്റപ്പെടുത്തിയത്. ഇടത് സര്‍ക്കാരിനോ മുന്നണിയിലെ പാര്‍ട്ടികള്‍ക്കോ മാര്‍ക്കിടാന്‍ വെളളാപ്പളളിയെ ആരും നിയോഗിച്ചിട്ടില്ലെന്ന് തിരിച്ചടിച്ച ബിനോയ് വിശ്വം ചതിയന്‍ ചന്തു പ്രയോഗം വെളളാപ്പളളിക്കാണ് ചേരുകയെന്നും മറുപടി നല്‍കി. ആഗോള…

Read More

കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ തൂങ്ങിമരിച്ച നിലയിൽ

കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ തൂങ്ങിമരിച്ച നിലയിൽ. ബാംഗ്ലൂർ മഗഡി റോഡിലെ വീട്ടിലാണ് ജയശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് അറിയുന്നത്. ആത്മഹത്യാ സൂചന നൽകി കഴിഞ്ഞ വർഷം ജൂലൈ 22ന് ജയശ്രീ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇത് ചർച്ചയായതിന് പിന്നാലെ പോസ്റ്റ് പിൻവലിക്കുകയും താൻ സുരക്ഷിതയാണെന്ന് താരം അറിയിക്കുകയും ചെയ്തു. കന്നഡ ബിഗ് ബോസ് സീസൺ 3 മത്സരാർഥി കൂടിയായിരുന്നു ജയശ്രീ

Read More

ഫാസ്റ്റാഗില്ലേ? യുപിഐ വഴി ടോളടച്ചാല്‍ നവംബര്‍ 15 മുതല്‍ ഇരട്ടി തുക നല്‍കേണ്ടി വരില്ല

രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ നല്‍കേണ്ട തുകയില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍. യുപിഐ വഴി ടോള്‍ തുകയടയ്ക്കുന്ന വാഹനങ്ങള്‍ക്ക് ഇരട്ടി തുക നല്‍കേണ്ടതില്ലെന്നാണ് പുതിയ ഉത്തരവ് പറയുന്നത്. പകരം ടോള്‍ തുകയുടെ നാലിലൊന്ന് മാത്രം അധികമായി നല്‍കിയാല്‍ മതിയാകും. പണമായി ടോള്‍ അടയ്ക്കുന്നവര്‍ ഇരട്ടി തുക നല്‍കേണ്ടി വരും. നവംബര്‍ 15 മുതലാണ് ഭേദഗതി പ്രാബല്യത്തില്‍ വരിക. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഈ ഭേദഗതി വരുത്തിയിരിക്കുന്നത്. ഉദാഹരണത്തിന്…

Read More

9 വയസ്സുള്ള ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറത്ത് 55കാരൻ പിടിയിൽ

മലപ്പുറം പാണ്ടിക്കാട് ഒമ്പത് വയസ്സുള്ള ആദിവാസി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 55കാരൻ അറസ്റ്റിൽ. പാണ്ടിക്കാട് ചെമ്പ്രശ്ശേരി കക്കാടമ്മൽ സ്വദേശി അബ്ദുൽ ജബ്ബാറാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം പുളിവെണ്ട നൽകാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ വീട്ടിലെത്തിച്ചത്. ഇതിന് ശേഷം പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടുകാരോട് കുട്ടി പറഞ്ഞെങ്കിലും പ്രതിയുടെ സ്വാധീനം ഭയന്ന് പുറത്ത് അറിയിച്ചിരുന്നില്ല. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോക്‌സോ, എസ് സി, എസ് ടി വകുപ്പുകൾ പ്രകാരമാണ്…

Read More

‘ശബരിമല സ്വർണകൊള്ള, ED അന്വേഷണം ബിജെപി സ്വാഗതം ചെയ്യുന്നു, അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണം’; എം ടി രമേശ്‌

ശബരിമല സ്വർണക്കവർച്ച കേസിൽ സർക്കാരിനെതിരെ BJP ജനറൽ സെക്രട്ടറി എം ടി രമേശ്. ED അന്വേഷണം ബിജെപി സ്വാഗതം ചെയ്യുന്നു. ശബരിമല സ്വർണകൊള്ളയിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യമാണ് എന്ന നിലയിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. പദ്മകുമാറിന്റെ അറസ്റ്റിന് ശേഷം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ അന്വേഷണത്തിലുണ്ടായി. പദ്മകുമാറോടെ അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം. പദ്മകുമാറിന്റെ മൊഴി SIT എന്താണ് പരിഗണിക്കാത്തത്. അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണം. SIT അന്വേഷണം അട്ടിമറിക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഗൂഢാലോചന തെളിയണമെന്നും എം ടി…

Read More