Headlines

ടാൻസാനിയ പ്രസിഡന്റ് ജോൺ മഗുഫലി അന്തരിച്ചു

ടാൻസാനിയ പ്രസിഡന്റ് ജോൺ മഗുഫലി അന്തരിച്ചു. 61 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഡാർ എസ് സലാമിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചതെന്ന് വൈസ് പ്രസിഡന്റ് സമിയ സുലുഹു ഹസൻ അറിയിച്ചു കഴിഞ്ഞ രണ്ടാഴ്ചക്കാലമായി മഗുഫലിയെ പൊതുവേദികളിൽ കണ്ടിരുന്നില്ല. പ്രസിഡന്റിന് കൊവിഡ് ബാധിച്ചതായി പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു. നേരത്തെ കൊവിഡ് മാനദണ്ഡങ്ങളെ പരസ്യമായി തള്ളി പറഞ്ഞയാളാണ് മഗുഫലി. മാസ്‌ക് ധരിക്കുന്നതിനെതിരെയും സാമുഹിക അകലം പാലിക്കുന്നതിനെതിരെയും അദ്ദേഹം രംഗത്തുവന്നിരുന്നു.

Read More

മുൻ മന്ത്രിയും ചങ്ങനാശ്ശേരി എംഎൽഎയുമായ സി എഫ് തോമസ് അന്തരിച്ചു

മുൻ മന്ത്രിയും കേരളാ കോൺഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎൽഎയുമായ സി എഫ് തോമസ് അന്തരിച്ചു. 81 വയസ്സായിരുന്നു. അൽപ്പ നേരം മുമ്പായിരുന്നു അന്ത്യം സംഭവിച്ചത്.   2001-06 കാലത്ത് യുഡിഎഫ് മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു. 9 തവണ നിയമസഭാംഗമായിട്ടുണ്ട്. 1980 മുതൽ തുടർച്ചയായി നിയമസഭാംഗമാണ്.   കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനാണ്. കേരളാ കോൺഗ്രസ് പിളർന്നപ്പോഴും കെ എം മാണിക്ക് ഒപ്പം തുടർന്നു. മാണിക്ക് ശേഷം കേരളാ കോൺഗ്രസിലെ മുതിർന്ന നേതാവ് കൂടിയാണ് സിഎഫ് തോമസ്….

Read More

നദീതീരങ്ങളിലെ വീടുകളിൽ വെള്ളം കയറി; പ്രളയപ്പേടിയിൽ ആലപ്പുഴ, ജില്ലയിൽ ഇന്നും ഓറഞ്ച് മുന്നറിയിപ്പ്

  ആലപ്പുഴ ∙ പ്രളയം വീണ്ടും വരുമോ എന്ന ആശങ്ക ഉയർത്തിയാണ് ഇന്നലെ ജില്ലയിൽ മഴ ശക്തമായത്. ഇന്ന് (02/08/2026) ഓറഞ്ച് അലർട്ടാണ്. ഇന്നലെ ഒറ്റപ്പെട്ട അതിശക്തമായ മഴയുണ്ടാകുമെന്ന് (ഓറഞ്ച് അലർട്ട്) നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. പിന്നീട് അതു മഞ്ഞ അലർട്ടായി. എന്നാൽ, ഇന്നലെ ഉച്ചയോടെ വീണ്ടും ഓറഞ്ച് അലർട്ടാക്കി. ഇന്നലെ രാവിലെ മുതൽ മിക്കയിടത്തും ഇടയ്ക്കിടെ മഴയുണ്ടായിരുന്നു. ഇന്നലത്തെ മഴയിൽ നദികളിൽ ജലനിരപ്പുയർന്നിട്ടുണ്ട്. ചില സ്ഥലങ്ങളിൽ നദീതീരങ്ങളിലെ വീടുകളിൽ വെള്ളം കയറി. കിഴക്കൻ…

Read More

SIT Investigation: സിസ്റ്റം ശരിയാകുന്നില്ലേ? തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾ ഇപ്പോഴും നിലത്ത് തന്നെ

  തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ പനി ബാധിതര്‍ കൂടിയിട്ടും മെഡിക്കല്‍ കോളേജില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ഷിഗെല്ല അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ കൂടുമ്പോള്‍ നിലത്തും, കിടക്കയില്‍ രണ്ട് പേര്‍ വീതവുമാണ് രോഗികള്‍ ചികിത്സയ്ക്കായി കിടക്കുന്നത്. നേരത്തെ അധികാരത്തില്‍ വന്നതിന് പിന്നാലെ ആരും നിലത്ത് കിടക്കുന്ന സാഹചര്യമുണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞിരുന്നു.   ‘നമ്മള്‍ ഒരുമിച്ച് നിന്നാലേ നേരെയാക്കാന്‍ പറ്റുകയുള്ളു. മെഡിക്കല്‍ കോളേജുകളില്‍ നിലത്ത് കിടക്കുന്ന രീതി ഇല്ലാതാക്കണം. ആശുപത്രികളൊക്കെ നേരെയാക്കിയാലേ രോഗികളുടെ എണ്ണം കുറയുകയുള്ളൂ. വെറുതെ…

Read More

ലോർഡ്‌സിൽ ഇന്ത്യ 298ന് ഡിക്ലയർ ചെയ്തു; ഇംഗ്ലണ്ടിന് 272 റൺസ് വിജയലക്ഷ്യം

  ലോർഡ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 8ന് 298 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 271 റൺസിന്റെ രണ്ടാമിന്നിംഗ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. മുഹമ്മദ് ഷമിയും ബുമ്രയും ചേർന്ന് ഒമ്പതാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 89 റൺസാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത് 6ന് 186 റൺസ് എന്ന നിലയിലാണ് ഇന്ത്യ അവസാന ദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. 22 റൺസെടുത്ത റിഷഭ് പന്തിനെയും 16 റൺസെടുത്ത ഇഷാന്ത് ശർമയെയും ഇന്ത്യക്ക് തുടക്കത്തിലെ നഷ്ടപ്പെട്ടു….

Read More

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്നലെ കാസർകോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഒരു ജില്ലയിലും റെഡ് അലർട്ടില്ല. കേരളാ തീരത്ത് 60 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കുണ്ട്. ന്യൂനമർദം ഒഡീഷ തീരത്തേക്ക് നീങ്ങുന്നതോടെ…

Read More

ജസ്‌നയുടെ തിരോധാനം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി 19ലേക്ക് മാറ്റി

ജസ്‌ന മരിയ ജെയിംസ് തിരോധാന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി 19 ലേക്ക് മാറ്റി . കേസ് ഏറ്റെടുക്കുന്നതിൽ നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് സിബിഐ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്, ജസ്നയുടെ സഹോദരൻ ജെയ്സ് ജോൺ എന്നിവർ നൽകിയ ഹർജിയിലാണ് സിബിഐ സമയം ചോദിച്ചത്. സാധ്യമായ എല്ലാ അന്വേഷണവും തുടരുകയാണെന്നും ഇതുവരെ ജസ്നയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിലൂടെ…

Read More

ആശങ്കയായി തിരുവനന്തപുരം; ഇന്ന് ഒറ്റ ദിവസം കൊവിഡ് സ്ഥിരീകരിച്ചത് 519 പേർക്ക്

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അവസ്ഥയിൽ. തലസ്ഥാന നഗരിയിൽ ഇന്ന് 519 പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയുമധികം പേർക്ക് ഒരു ജില്ലയിൽ ഒറ്റ ദിവസത്തിനിടെ രോഗം സ്ഥിരീകരിക്കുന്നത്. 519 പേരിൽ 487 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തതും നിലവിൽ ചികിത്സയിലിരിക്കുന്നതും തിരുവനന്തപുരം ജില്ലയിലാണ്. മലപ്പുറം, എറണാകുളം, കോഴിക്കോട്, കോട്ടയം ജില്ലകളിൽ രോഗികളുടെ എണ്ണം ഇന്നും നൂറിലധികമാണ്. മലപ്പുറത്ത് 221 പേർക്കും എറണാകുളത്ത് 123…

Read More

തൃശ്ശൂര്‍ ഒഴികെ എല്ലാ ഡിസിസികളും മാറട്ടേയെന്ന് ഹൈക്കമാന്‍ഡ്; ഇഷ്ടക്കാര്‍ക്കായി വാദിച്ച് മുതിര്‍ന്ന നേതാക്കള്‍; വഴിമുട്ടി കെപിസിസി പുനഃസംഘടന

പ്രധാന നേതാക്കളുടെ പിടിവാശിയില്‍ വഴിമുട്ടി കെപിസിസി പുനഃസംഘടന. ഒപ്പം നില്‍ക്കുന്നവരെ ഡിസിസി അധ്യക്ഷന്മാരായി നിലനിര്‍ത്തണമെന്നും ചിലയിടങ്ങളില്‍ താത്പര്യമുളളവരെ നിയമിക്കണമെന്നും നേതാക്കള്‍ കടുംപിടുത്തം തുടര്‍ന്നതോടെ പുനഃസംഘടന അനിശ്ചിതത്വത്തിലായി. തൃശ്ശൂര്‍ ഒഴികെയുളള എല്ല ഡിസിസികളും മാറട്ടെയെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. സംസ്ഥാനത്തെ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കി പട്ടിക കൈമാറാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഈ മാസം 10ന് പുന:സംഘടനാ പട്ടിക പ്രഖ്യാപിക്കാനായിരിക്കുന്നു കെപിസിസി നേതൃത്വത്തിലെ ധാരണ. സംസ്ഥാന നേതൃത്വം കൈമാറിയ ജംബോ പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയച്ചു എന്നാണ് പ്രചരിച്ചിരുന്നതെങ്കിലും അതുമാത്രമല്ല പ്രഖ്യാപനം…

Read More

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിർദേശം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. ആന്ധ്രാ…

Read More