Headlines

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ ആരംഭിക്കും; ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ

  സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. നാളെ മുതൽ രാത്രികാല കർഫ്യൂ ആരംഭിക്കും. രാത്രി പത്ത് മണി മുതൽ രാവിലെ ആറ് മണി വരെയാണ് കർഫ്യു. ഓണത്തിന് പിന്നാലെ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. വാർഡുകളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ കർശനമാക്കും. പ്രതിവാര രോഗവ്യാപന തോത് എഴ് ശതമാനമുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആയിരിക്കും. കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നത് സംബന്ധിച്ച ചർച്ചകൾക്കായി ബുധനാഴ്ച വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്. രാത്രികാല കർഫ്യൂവിൽ…

Read More

രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്‍ഗണന:മാർഗരേഖ പുതുക്കി

  തിരുവനന്തപുരം: കൊവിഡ് വാക്സിനേഷനായുള്ള മാര്‍ഗരേഖ പുതുക്കി സര്‍ക്കാ‍ര്‍ ഉത്തരവിറക്കി. ആദ്യ ഡോസ് വാക്സീന്‍ സ്വീകരിച്ച്‌ രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയുള്ളതാണ് പുതിയ മാര്‍ഗരേഖ. ആദ്യ ഡോസ് എടുത്തു കാലാവധി പൂര്‍ത്തിയായവരുടെ പട്ടിക തയാറാക്കി ഇവര്‍ക്ക് ആദ്യം വാക്സിന്‍ നല്‍കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. കോവിഷില്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച്‌ 6-8 ആഴ്ച കഴിഞ്ഞവര്‍ക്കും കോവാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച്‌ 4-6 ആഴ്ച കഴിഞ്ഞവര്‍ക്കുമാകും മുന്‍ഗണന. സ്പോട് അലോട്മെന്റ് വഴിയാകും വാക്സിന്‍ നല്‍കുക. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക…

Read More

‘ഹൈഡ്രജന്‍ ബോംബ് കൈവശമുണ്ടെന്നും കരുതിയിരിക്കണമെന്നുമുള്ള പരാമര്‍ശം നിരുത്തരവാദപരം’; രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി

രാഹുല്‍ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്‌ക്കെതിരെ ബിജെപി. ഹൈഡ്രജന്‍ ബോംബ് കൈവശമുണ്ടെന്നും ബിജെപി കരുതിയിരിക്കണം എന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം നിരുത്തരവാദപരമെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു. ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ കഴിയാത്തതിനാലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ബാലറ്റ് പേപ്പര്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് സത്യവാങ്മൂലം സമര്‍പ്പിക്കാത്തതെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. അതേസമയം, വോട്ടര്‍ അധികാര്‍ യാത്ര വന്‍വിജയം എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. വോട്ടു കൊള്ളയ്ക്കും വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനും എതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താനാണ് ഇന്ത്യ സഖ്യത്തിന്റെയും നീക്കം….

Read More

പരിശീലനത്തിനിടെ മിഗ് 29 വിമാനം അറബിക്കടലിൽ തകർന്നുവീണു; പൈലറ്റുമാരിൽ ഒരാളെ കാണാതായി

മിഗ് 29 കെ യുദ്ധവിമാനം പരിശീലന പറക്കലിനിടെ അറബിക്കടലിൽ തകർന്നുവീണു. രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കാണാതായ പൈലറ്റിനായി സേനയുടെ വിവിധ യൂനിറ്റുകൾ തെരച്ചിൽ നടത്തുകയാണ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി നാവികസേന അറിയിച്ചു. ഐഎൻഎസ് വിക്രമാദിത്യ വിമാനവാഹിനി യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന വിമാനമാണ് തകർന്നത്.

Read More

‘മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും’; റീമയുടെ ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണം

കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാകുറിപ്പിൽ ഭർത്താവിനും ഭർതൃകുംടുംബത്തിനുമെതിരെ ഗുരുതര ആരോപണം. ഭർതൃ മാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് ഇറക്കിവിട്ടുവെന്നും ആത്മഹത്യാകുറിപ്പിലുണ്ട്. എല്ലാ പീഡനങ്ങൾക്കും ഭർത്താവ് കമൽ രാജ് കൂട്ടുനിന്നു. മകനെ വേണമെന്ന സമ്മർദ്ദം സഹിക്കാൻ പറ്റിയില്ല.മകനൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നത്.തന്നെ പോലുള്ള പെൺകുട്ടികൾക്ക് ഈ നാട്ടിൽ നീതി കിട്ടില്ലെന്നും കൊന്നാലും ചത്താലും നിയമം, കുറ്റം ചെയ്തവർക്കൊപ്പമാണെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. ശനിയാഴ്ച അർധരാത്രിയാണ് റീമ കുഞ്ഞുമായി…

Read More

നെയ്യാറ്റിൻകരയിൽ 40കാരിയെ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നെയ്യാറ്റിൻകരയിൽ നാൽപതുകാരിയെ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലിയോട് സ്വദേശി ചത്രലേഖയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം വീടിന് സമീപത്ത് സിഐടിയുവിന്റെ ഓഫീസ് പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിലാണ് ചിത്രലേഖയെ തൂങ്ങിയ നിലയിൽ കണ്ടത്. ചിത്രലേഖയെ കാണാതിരുന്നതിനെ തുടർന്ന് ഭർത്താവ് സന്തോഷ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത് സന്തോഷ് തന്നെയാണ് കഴുത്തിലെ കെട്ട് മുറിച്ച ശേഷം മാരായമുട്ടം പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി ചിത്രലേഖ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.

Read More

സൗദിയിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ 1000 റിയാൽ പിഴ

  റിയാദ്: സൗദിയിൽ സാമൂഹിക അകലം പാലിക്കാതിരിക്കൽ, താപനില പരിശോധനാ നടപടികൾ ലംഘിക്കൽ എന്നിവയ്ക്ക്‌ സൗദിയിൽ 1,000 റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഇതു പ്രാബല്യത്തിൽ വരും. പൊതു-സ്വകാര്യ മേഖലയിലെ മാളുകൾ, മറ്റു തൊഴിൽ-വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക്‌ പ്രവേശിക്കുമ്പോൾ സാമൂഹിക അകലം പാലിക്കാതിരിക്കുക, താപനില പരിശോധന നടപടികൾ പിന്തുടരാതിരിക്കുക എന്നിവയ്ക്കാണ്‌ പിഴ. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ഇങ്ങനെ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്താമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദി…

Read More

നിയമോപദേശം തേടാൻ പിഎസ്‌സി: തൽക്കാലം ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വഴങ്ങും; ചോദ്യകർത്താക്കളുടെ പട്ടിക നൽകിയേക്കില്ല

  തിരുവനന്തപുരം ∙ പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ നിർണായക നീക്കവുമായി പിഎസ്‌സി. തുടർനടപടികൾ തീരുമാനിക്കുന്നതിന് ഇന്ന് പിഎസ്‌സി ആസ്ഥാനത്തെത്താൻ സ്റ്റാൻഡിങ് കൗൺസലിനോട് ആവശ്യപ്പെട്ടു. നിയമോപദേശം തേടിയ ശേഷം ഇന്നത്തെ പിഎസ്‌സി യോഗത്തിലും വിഷയം ചർച്ചചെയ്യും. തൽക്കാലം സർക്കാരിന്റെ അന്വേഷണത്തോടു സഹകരിക്കണമെന്ന അഭിപ്രായമാണ് മിക്ക പിഎസ്‌സി അംഗങ്ങൾക്കുമുള്ളത്. എന്നാൽ, ചോദ്യം തയാറാക്കുന്നതിൽപോലും അട്ടിമറി നടന്നെന്ന ഉദ്യോഗാർഥികളുടെ ആരോപണം അന്വേഷിച്ചാൽ അത് സർക്കാരും പിഎസ്‌സിയും തമ്മിൽ ഏറ്റുമുട്ടലിനു കാരണമാകും.എൽഡിഎഫ് അനുകൂല സർവീസ് സംഘടനാ നേതാക്കളെയും…

Read More

വയനാട് ജില്ലയില്‍ 961 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.59

  വയനാട് ജില്ലയില്‍ ഇന്ന് (27.08.21) 961 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 220 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.59 ആണ്. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 955 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93922 ആയി. 85344 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7259 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5772 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ബാവലി ചെക്ക് പോസ്റ്റിൽ 30 ലക്ഷത്തിന്റെ ലഹരി മരുന്ന് വേട്ട: 20,000 പായ്ക്കറ്റ് ഹാൻസ് പിടികൂടി

മാനന്തവാടി: വയനാട് എക്സൈസ് ഇൻ്റലിജൻസും ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും ചേർന്ന് 20000 പാക്കറ്റ് ഹാൻസും കൂളും അടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ലഹരി വസ്തുക്കൾ KL79 0768 നമ്പർ മിനിലോറിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കൊണ്ടുവരികയായിരുന്നു. ചെറുപുഴ സ്വദേശികളായ ഡ്രൈവർ ഷിഹാബ് (27) , സഹായി നീരജ് (23) എന്നിവരെ കസ്റ്റഡിയിൽ എടുത്തു. മൈസൂരിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്നു ഇത്. വിപണിയിൽ ഉദ്ദേശം 30 ലക്ഷം രൂപയോളം വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്….

Read More