Headlines

കോഴിക്കോട് ജയലക്ഷ്മി സിൽക്ക്സിൽ തീപിടുത്തം; അണയ്ക്കാൻ ശ്രമം തുടരുന്നു

കോഴിക്കോട് പാളയത്ത് ജജയലക്ഷ്മി സിൽക്ക്സിൽ തീപിടുത്തം. വൈകുന്നേരം ആറു മണി കഴിഞ്ഞതോടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ടാം നിലയിൽ നിന്നാണ് തീ പടർന്നത്. തീ മൂന്നും നാലും നിലകളിലേക്ക് തീപടർന്നു. അഗ്നിരക്ഷാ സേനയെത്തി തീഅണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. റോഡിൽ നിന്ന ആളുകളാണ് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ജീവനക്കാർ ഉടൻ പുറത്തിറങ്ങി. കൂടുതൽ ഫയർഫോഴ്‌സ് സംഘം സ്ഥലത്തേക്ക് എത്തുന്നുണ്ട്‌. കെട്ടിടത്തിൽ നിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു. രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ജില്ലയിലുള്ള മുഴുവൻ ഫയർഫോഴ്‌സ് യുണീറ്റുകളോടെ…

Read More

കാട്ടു തീ; കാലിഫോര്‍ണിയയില്‍ ആയിരക്കണക്കിന് ആളുകളെ ഒഴിപിച്ചു

ലോസ് ഏഞ്ചല്‍സ്: വടക്കന്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ ആയിരകണക്കിന് ആളുകളെ ഒഴിപിച്ചു. പതിനായിരകണക്കിന് ആളുകളാണ് ഇവിടങ്ങളില്‍ നിന്ന് പലായനം ചെയ്ത് പോയത്. ഒറ്റ രാത്രി കൊണ്ട പടന്ന തീയില്‍ വീടുകളും മറ്റു സാധനങ്ങളും കത്തി നശിച്ചു. അതിനിടെ കാട്ടു തീ അണക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു. പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. റോഡുകളില്‍ കുറുകെ തീപടരുകയും നിരവധി വീടുകളികളില്‍ ഗ്യാസ് സിലണ്ടുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. സാന്‍ഫ്രാന്‍സിസ്‌കോയുടെ വടക്ക്-കിഴക്ക്-തെക്ക് ഭാഗങ്ങളിലുള്ള ബ്രഷ് ലാന്‍ഡ്, ഗ്രാമപ്രദേശങ്ങള്‍, മലയിടുക്ക് ,…

Read More

‘ഞായറാഴ്ച മുതൽ വടക്കൻ കേരളത്തിൽ മഴ വീണ്ടും ശക്തമാകും’; 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

  സംസ്ഥാനത്തെ മഴ വീണ്ടും ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം തൃശ്ശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്. ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. കോഴിക്കോട് മലപ്പുറം പാലക്കാട് ഇടുക്കി കോട്ടയം പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്.     മധ്യകേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച മുതൽ വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ…

Read More

വയനാട് ജില്ലയിൽ 4 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (07.09.20) 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 2 പേര്‍ക്കുമാണ് രോഗബാധ. 20 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1708 ആയി. ഇതില്‍ 1449 പേര്‍ രോഗമുക്തരായി. 250 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗം ബാധിച്ചവര്‍: സെപ്തംബര്‍ 5 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ വെളളമുണ്ട സ്വദേശിനി (28), 6…

Read More

വയനാട് ജില്ലയില്‍ 174 പേര്‍ക്ക് കൂടി കോവിഡ്:173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 214 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17097 ആയി. 14680 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 102 മരണം. നിലവില്‍ 2315 പേരാണ്…

Read More

‘വിദേശത്തുള്ള ജോലി നഷ്ടമായി’; കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച് കുടുംബം, രണ്ട് മരണം

  തൃശൂര്‍: കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. രണ്ട് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുന്നംകുളം പഴഞ്ഞിയിലാണ് സംഭവം. ഗൃഹനാഥന്‍ സിബി, മകള്‍ അലീന(19) എന്നിവരാണ് മരിച്ചത്.   പ്രവാസിയായ സിബി ഇന്നലെയാണ് നാട്ടിലെത്തിയത്. പിന്നാലെയായിരുന്നു കൂട്ട ആത്മഹത്യാശ്രമം. ജോലി നഷ്ടപ്പെട്ടാണ് സിബി നാട്ടിലെത്തിയതെന്നാണ് വിവരം. മറ്റ് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സിബിയുടെ മറ്റൊരു മകനാണ് ആത്മഹത്യാവിവരം പൊലീസില്‍ അറിയിച്ചത്.

Read More

പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ തരംഗമായി ‘ജനനായകൻ’ ടീസർ

ആരാധകർക്കും പ്രേക്ഷകർക്കും പിറന്നാൾ ദിനത്തിൽ ഗംഭീര ദൃശ്യ വിരുന്നൊരുക്കി ജനനായകൻ ടീം. വിജയുടെ പോലീസ് കഥാപാത്രമായി എത്തുന്ന ദളപതി വിജയ് യുടെ ജനനായകൻ ടീസർ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്. രക്തത്തിൽ കുതിർന്ന മുഷ്ടിയുമായി തീജ്വാലകൾക്ക് നടുവിലൂടെ പ്രതിഷേധക്കാരെ നേരിടുന്ന ജനനായകൻ ടീസറിൽ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം പ്രത്യേക ശ്രദ്ധ നേടുന്നു. “ഒരു യഥാർത്ഥ നേതാവ് ഉദിക്കുന്നത് അധികാരത്തിനു വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടിയാണ്” എന്ന വാചകത്തോട് കൂടിയാണ് ടീസർ ആരംഭിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് മൂന്ന് മില്യൺ വ്യൂവേഴ്‌സുമായി…

Read More

കാലിൽ പെൺകുട്ടികൾ കറുത്ത ചരട് കെട്ടുന്നത് ചുമ്മാ സ്റ്റൈലിന് അല്ല !

ന്യൂജെൻ പെൺകുട്ടികൾ പാദസരങ്ങൾക്ക് പകരം കറുത്ത ചരട് ഒരു കാലിൽ മാത്രം കെട്ടുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. അത് ചുമ്മാ സ്റ്റൈലിന് വേണ്ടി കെട്ടുന്നവരാണ് കൂടുതൽ. എന്നാൽ, ഇതിന്റെ പിന്നിൽ ഒരു വിശ്വാസമുണ്ട്. വിവാഹം കഴിയുന്നതിന് മുമ്പുള്ള പെൺകുട്ടികളാണ് ഇങ്ങനെ ഒരു കാലിൽ മാത്രം ചരട് കെട്ടാറുള്ളത് എന്നും പറയാറുണ്ട്. എന്നാൽ അങ്ങനെയല്ല. ഇത് ട്രെൻഡാണ് അതിൽ കല്ല്യാണം കഴിഞ്ഞവർക്ക് അങ്ങനെ ധരിക്കരുത് എന്നൊന്നുമില്ല. കാലിന്റെ ആകർഷണീയത വർദ്ധിപ്പിക്കാൻ കറുത്ത ചരട് സഹായിക്കും. ശരീരത്തിലെയും നാം നിൽക്കുന്ന ചുറ്റുപാടുകളിലെയും…

Read More

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: ചോദ്യമുനയില്‍ ശരണ്‍ എസ് കര്‍ത്തയും ജയ എസ് കര്‍ത്തയും

  കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി ശരണ്‍ എസ് കര്‍ത്തയും ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ എസ് കര്‍ത്തയും. കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. സിഎംആര്‍എല്‍ എംഡിയാണ് ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍. എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജയ.

Read More

ഇന്നലെ കുതിച്ചു ഇന്ന് കിതച്ച് പൊന്ന്; പവന് 1,120 രൂപയുടെ ഇടിവ്, ഇന്ന് സ്വർണ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.. പവന് 1,120 രൂപ കുറഞ്ഞ് 98,160 രൂപയായി. ഗ്രാമിന് 140 രൂപ താഴ്ന്ന് 12,270 രൂപ എന്ന നിലയിലാണ് സ്വർണവില. വിൽപന സമ്മർദ്ദം വില കുറയാൻ കാരണമായി. ഇന്നലെ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു. പവന് 98,800 രൂപയായിരുന്നു ഇന്നലത്തെ വില. സ്വർണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. പണിക്കൂലി ഉൾപ്പെടെ നിലവിൽ തന്നെ സ്വർണ വില ഒരു ലക്ഷം പിന്നിട്ടുണ്ട്. ആഗോള ഭൗമ…

Read More