Headlines

സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും. കൊല്ലം, പത്തനംതിട്ട, കോട്ടയം,ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. നാളെയും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജവാദ് ചുഴലിക്കാറ്റിൻറെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാത്രിയോടെ അതിതീവ്രന്യൂനമർദമായി മാറും. നിലവിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലാണ് കാറ്റ് നീങ്ങുന്നത്. അതേസമയം ജവാദ് ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരത്തേക്ക് അടുത്തു. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് നാളെ ഉച്ചയ്ക്ക് ശേഷം…

Read More

വൻ മയക്കുമരുന്ന് വേട്ട: ഡൽഹിയിൽ 2500 കോടി രൂപയുടെ ഹെറോയിനുമായി നാല് പേർ പിടിയിൽ

  ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. 2500 കോടി രൂപയുടെ ഹെറോയിനുമായി നാല് പേർ പിടിയിലായി. 354 കിലോ ഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഡൽഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടിച്ചെടുത്തത് അഫ്ഗാനിസ്ഥാനിൽ നിന്നെത്തിച്ചതാണ് ഹെറോയിൻ. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് കണ്ടെയ്‌നറുകളിൽ ഒളിച്ചുകടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്.

Read More

‘രാജിയില്ലെങ്കിൽ ഡൽഹി സമരക്കാരാൽ നിറയും’; നാളെ രാജ്യവ്യാപക മെഴുകുതിരി മാർച്ച് പ്രഖ്യാപിച്ച് CJP

  രാജ്യവ്യാപക മെഴുകുതിരി മാർച്ച് പ്രഖ്യാപിച്ച് CJP. നാളെ ജില്ലാ അടിസ്ഥാനത്തിൽ മാർച്ച് നടത്താൻ ആഹ്വാനം. പൊലീസ് അതിക്രമത്തിന് ഇരയായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ച് നടത്താനാണ് തീരുമാനം. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സംഘടന പ്രഖ്യാപിച്ചു.     നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പൊലീസിന്റെ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും സമരവേദിയിലേക്ക്…

Read More

വയനാട്ടിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഐ ടി വിദ്യാർഥിനി മരിച്ചു

മടക്കിമല: തീപ്പൊള്ളലേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മടക്കി മല കൊടക്കാട് ഹസ്സന്റെ മകളും കൽപറ്റ പുളിയാർമല ഐ.ടി വിദ്യാർഥിനിയുമായ സെറീന (19) മരണപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് എഴുപത് ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ സെറീനയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തച്ചറമ്പൻ ആമിനയാണ് മാതാവ്. സഹോദരങ്ങൾ : യൂനുസ്, യുൻഷിറ , റംഷീദ്, സലീന, ഖലീൽ  

Read More

മധുരയില്‍ നടന്നത് പാര്‍ട്ടി സമ്മേളനമല്ല, ഒറ്റ ദിവസത്തെ ഷോ’ ; വിജയ്‌യെ വിമര്‍ശിച്ച് ബിജെപിയും ഡിഎംകെയും

മധുരൈ സമ്മേളനത്തിന് പിന്നാലെ ടിവികെ അധ്യക്ഷന്‍ വിജയ്‌യെ വിമര്‍ശിച്ച് ബിജെപിയും ഡിഎംകെയും. മധുരയില്‍ നടന്നത് പാര്‍ട്ടി സമ്മേളനം അല്ലെന്നും ഒറ്റ ദിവസത്തെ ഷോ ആണെന്നും ബിജെപി നേതാവ് തമിഴിസെ സൗന്ദരരാജന്‍ വിമര്‍ശിച്ചു. വിജയ് പത്രം വായിക്കാറില്ലെന്നും ആരോ എഴുതി നല്‍കുന്നത് വായിക്കുകയാണ് ചെയ്യുന്നതെന്നും ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവന്‍ പരിഹസിച്ചു. ടിവികെ സമ്മേളനത്തില്‍ ബിജെപിയേയും ഡിഎംകെയേയും കടന്നാക്രമിച്ച വിജയ്‌യെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് ഇരു പാര്‍ട്ടികളും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച വിജയ്‌യുടെ പാര്‍ട്ടിക്ക്…

Read More

ശബരിമലയിലെ സ്വർണ്ണപ്പാളി തിരികെയെത്തിക്കണമെന്ന നിർദേശം; ദേവസ്വം ബോർഡ് പുനഃപരിശോധന ഹർജി നൽകും

ശബരിമലയിലെ സ്വർണ്ണപ്പാളി തിരികെയെത്തിക്കണമെന്ന ഹൈക്കോടതി നിർദേശത്തിനെതിരെ ദേവസ്വം ബോർഡ് പുനഃപരിശോധന ഹർജി നൽകും. പുനപരിശോധന ഹർജി അംഗീകരിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. താന്ത്രിക കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ശബരിമല തന്ത്രിയാണെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയതിൽ ദേവസ്വം ബോർഡിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സ്വർണ്ണപാളി തിരിച്ച് എത്തിക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകുകയായിരുന്നു. ഇടക്കാല ഉത്തരവിലാണ് നിർദേശം. അനുമതിയില്ലാതെ കൊണ്ടുപോയ ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണ്ണപ്പാളികളാണ് തിരികെയെത്തിക്കേണ്ടത്….

Read More

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ തീരുമാനം; നാളെ മുതൽ അപ്‌ഡേറ്റ് ചെയ്യും

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ വീണ്ടും തുടങ്ങും. നാളെ മുതൽ പ്രതിദിന കൊവിഡ് വിവര പട്ടികയിൽ പേരുകൾ കൂടി ഉൾപ്പെടുത്തും. പേരും വയസ്സും സ്ഥലവും നാളെ മുതൽ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. 2020 ഡിസംബറിലാണ് പേരുകൾ പുറത്തുവിടുന്നത് സർക്കാർ നിർത്തിവെച്ചത്. കൊവിഡ് മരണത്തെ ചൊല്ലി പ്രതിപക്ഷം വിവാദമുണ്ടാക്കുന്നതിനിടെയാണ് പേരുകൾ വീണ്ടും പ്രസിദ്ധീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. പട്ടിക പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ പ്രതിപക്ഷം കണക്കുകൾ ശേഖരിച്ച് പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

Read More

ചാർജ് ചെയ്യാൻ വെച്ച പവർബാങ്ക് പൊട്ടിത്തെറിച്ചു; മലപ്പുറത്ത് വീട് പൂർണമായും കത്തിനശിച്ചു

മലപ്പുറത്ത് പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായി കത്തിനശിച്ചു. തിരൂരിലാണ് സംഭവം. വീട്ടുകാർ പുറത്തായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ചാർജ് ചെയ്യാൻ വെച്ച പവർബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തം ഉണ്ടായത്. മുക്കിലപ്പീടിക സ്വദേശി അത്തംപറമ്പിൽ അബൂബക്കർ സിദ്ദീഖിന്റെ വീടാണ് കത്തിനശിച്ചത്. ഓലമേഞ്ഞ മേൽക്കൂര കത്തുന്നത് കണ്ട നാട്ടുകാർ വെള്ളം ഒഴിച്ചാണ് തീ കെടുത്തിയത്. മേൽക്കൂര പൂർണ്ണമായും കത്തിനശിച്ചു.വീടിനുള്ളിലെ ഉപകരണങ്ങൾ, അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകൾ, വസ്ത്രങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ എന്നിവയും പൂര്‍ണമായും നശിച്ചു.

Read More

വയനാട് ജില്ലയില്‍ 318 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.80

  വയനാട് ജില്ലയില്‍ ഇന്ന് (09.10.21) 318 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 378 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.80 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 119972 ആയി. 115428 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3760 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3420 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ഇസ്രയേൽ അനാവശ്യമായി ഇറാനിലേക്ക് കടന്നു കയറി; എവിടെയും എന്തും ചെയ്യാം എന്നുള്ള നിലപാടാണ് ഇസ്രയേലിന്’: എം വി ഗോവിന്ദൻ

ജമാഅത്തെ ഇസ്‌ലാമി യുഡിഎഫ് ബന്ധത്തിൽ പ്രിയങ്ക ഗാന്ധി നിലപാട് പറയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തന്നെയാണോ കേന്ദ്ര നേതൃത്വത്തിന് എന്ന് വ്യക്തമാക്കണം. എൽഡിഎഫ് വികസനം വിഷയം കൂടി ഉയർത്തിയാണ് നിലമ്പൂരിൽ വോട്ട് ചോദിക്കുന്നത് പശ്ചിമേഷ്യൻ സംഘർഷം, ഇസ്രയേൽ അനാവശ്യമായി ഇറാനിലേക്ക് കടന്നു കയറി. എവിടെയും എന്തും ചെയ്യാം എന്നുള്ള നിലപാടാണ് ഇസ്രായേലിന്. ഇസ്രയേലിനെതിരായ നിലപാടിൽ കോൺഗ്രസിന് അവസരവാദം നിലപാടുകൾ. സിപിഐഎം നിലപാട് ചോദ്യം ചെയ്യുന്ന സതീശൻ വിവരമില്ലാത്തയാളെന്നും എം…

Read More