ബത്തേരി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ എംകെ കുര്യനെ സസ്‌പെന്റ് ചെയ്തു

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്റ്‌സ് അറസ്റ്റ് ചെയ്ത സുല്‍ത്താന്‍ ബത്തേരി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ എംകെ കുര്യനെ ഫയര്‍ഫോഴ്‌സ് ഡിജിപി സസ്‌പെന്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് സസ്‌പെന്റ് ചെയ്തു കൊണ്ടുള്ള ഉത്തരവ് വന്നത്. ഈ മാസം ആറിനാണ് കൈക്കൂലി വാങ്ങുന്നതിനിടെ കുര്യനെ വിജിലന്റ്‌സ് ഓഫീസില്‍ വച്ച് പിടികൂടിയത്. നിലവില്‍ റിമാന്റിലാണ് ഇദ്ദേഹം

Read More

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും, കാവ്യ മാധവനെയും ചോദ്യം ചെയ്യാൻ നീക്കം

  നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. 20 നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. കാവ്യാ മാധവനേയും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചനകൾ. ഡിസംബർ 25 നാണ് റിപ്പോർട്ടർ ടി.വിയിലൂടെ സംവിധായകനായ ബാലചന്ദ്ര കുമാർ ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ബാലചന്ദ്ര കുമാർ ആദ്യമായി പരാതി നൽകുന്നത് കഴിഞ്ഞ നവംബർ 25 നാണ്.

Read More

മരം മുറി വിവാദം: ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതിൽ വിശദീകരണം തേടി കേന്ദ്രം

മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതിൽ കേരളത്തോട് വിശദീകരണം ചോദിച്ച് കേന്ദ്രസർക്കാർ. വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷനിലാണ് കേന്ദ്രം വിശദീകരണം ചോദിച്ചത്. മാധ്യമവാർത്തകളിലൂടെയാണ് ഉദ്യോഗസ്ഥന്റെ സസ്‌പെൻഷൻ അറിഞ്ഞതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നു. സസ്‌പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ, സസ്‌പെൻഷനിലേക്ക് നയിച്ച കാര്യങ്ങൾ എന്നിവ ഹാജരാക്കാനും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കേന്ദ്രം ആവശ്യപ്പെടുന്നു അതേസമയം സസ്‌പെൻഷൻ കേന്ദ്രത്തെ മുൻകൂറായി അറിയിക്കേണ്ടതില്ലെന്നാണ്…

Read More

വർക്കല ട്രെയിൻ അതിക്രമം; പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്നും യാത്രക്കാരൻ തള്ളിയിട്ട നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പെൺകുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. യന്ത്രസഹായമില്ലാതെ ശ്വാസമെടുക്കാൻ തുടങ്ങിയെങ്കിലും പെൺകുട്ടി അബോധാവസ്ഥയിൽ തുടരുകയാണ്. പനി ബാധിച്ചതും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. പനി ദേദമാകുന്ന മുറയ്ക്ക് വാർഡിലേക്ക് മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. തലച്ചോറിനേറ്റ പരുക്ക് ദേദമാകാൻ സമയം വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ചെറിയ സഹായമെത്തിച്ചതൊഴിച്ചാൽ കുടുംബത്തിനെ റെയിൽവേ കൈയ്യൊഴിഞ്ഞ നിലയാണ്. ശ്രീക്കുട്ടിയുടെ ചികിത്സയ്ക്കായി അമ്മ പ്രിയദർശിനിക്കും സഹോദരൻ ശ്രീഹരിക്കും ജോലിപോലും ഉപേക്ഷിക്കേണ്ടി വന്നു. സാമ്പത്തികമായി…

Read More

മെസിയേയും അർജന്റീന ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം; കായികവകുപ്പ് അന്വേഷണറിപ്പോർട്ട് കൈമാറി

  കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലിയോണൽ മെസിയേയും അർജന്റീനാ ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ, കായികവകുപ്പ് അന്വേഷണറിപ്പോർട്ട് കൈമാറി. തുടർനടപടികൾക്കായി മുഖ്യമന്ത്രിയ്ക്കാണ് കൈമാറിയിത്. രഹസ്യസ്വഭാവമുള്ള റിപ്പോർട്ടാണെന്നും കൂടുതൽ അന്വേഷണം വേണമെന്നും കായികമന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് കായിക മന്ത്രി വ്യക്തമാക്കി.     മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാനാണ് മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. സ്‌പെയിനില്‍ എത്തി അര്‍ജന്റീന അധികൃതരെ കണ്ടിരുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നഷ്ടമുണ്ടാക്കിയായിരുന്നു…

Read More

‘ഗവർണറെ എസ്എഫ്ഐ കൊല്ലുമെന്ന് പറഞ്ഞു, പാദപൂജ വിഷയത്തിലും പ്രതികരണമില്ല’; രാജീവ് ചന്ദ്രശേഖറിനെതിരെ സേവ് ബിജെപി ഫോറം

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ സേവ് ബിജെപി ഫോറം. പാദപൂജ വിഷയത്തിലും, ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തിലും മറ്റും പ്രതികരണമില്ലെന്നാണ് ഫേസ്ബുക്കിലെ വിമർശനം. ഗവർണറെ എസ്എഫ്ഐ കൊല്ലുമെന്ന് പറഞ്ഞിട്ടും പ്രതികരണമില്ല. സദാനന്ദൻ മാസ്റ്ററെ ചെന്നിത്തല അപമാനിച്ചിട്ടും പ്രതികരണമില്ലെന്നും വിമർശനം. കേരള ബിജെപി ഷണ്ഡീകരിക്കപ്പെട്ടോ മുതലാളിയെന്നും ഫേസ്ബുക് പേജിൽ ചോദ്യമുണ്ട്. കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നത്. മുന്‍ പ്രസിഡന്റ്മാരായ വി. മുരളീധരനും കെ. സുരേന്ദ്രനും അനുകൂലിക്കുന്നവരെ ജനറൽ സെക്രട്ടറിമാരായി ഉൾപ്പെടുത്താതിരുന്നത് ഒരു വിഭാഗത്തിന്റെ അതൃപ്തിക്കിടയാക്കി….

Read More

കെ റെയിലിന്റെ ബദലെന്ന് യുഡിഎഫ് പറയുന്ന സബർബൻ റെയിൽ കേന്ദ്രം നേരത്തെ തള്ളിയ പദ്ധതി

  കെ റെയിലിന്റെ ബദലെന്ന് കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ച സബർബൻ റെയിൽ പദ്ധതി കേന്ദ്രസർക്കാർ നേരത്തെ തള്ളിയ പദ്ധതിയെന്ന് റിപ്പോർട്ട്. 2017ൽ തന്നെ ഈ പദ്ധതി കേന്ദ്രസർക്കാർ തള്ളിയിരുന്നു. 2016ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് സബർബൻ റെയിൽ എന്ന ആശയം മുന്നോട്ടുവെക്കുന്നത്. ആദ്യമുണ്ടായിരുന്ന ഹെ സ്പീഡ് റെയിൽ എന്ന ആശയം എതിർപ്പിനെ തുടർന്നാണ് സബർബൻ എന്ന ആശയത്തിലേക്ക് എത്തിയത്. ഇതിന്റെ സാധ്യതാ പഠനം അടക്കം നടത്തിയിരുന്നു. പതിനായിരം കോടി രൂപ ചെലവിൽ തിരുവനന്തപുരം മുതൽ…

Read More

മലയാളി സെർച്ച്‌ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉദ്ഘാടനം കേരള ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു

  കൊട്ടാരക്കര : മലയാളികളുടെ സമസ്ത വിവരങ്ങൾ അടങ്ങിയ മൊബൈൽ ആപ്ലിക്കേഷൻ “മലയാളി സെർച്ച്‌ ” ബഹുമാനപ്പെട്ട കേരളത്തിന്റെ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്ത് മലയാളികൾക്കായി സമർപ്പിച്ചു. മലയാളീ സെർച്ച്‌ വെബ്സൈറ്റിന്റെ ഉദ്ഘാടനം ബഹുമാന്യ കൊട്ടാരക്കര നഗരസഭ ചെയർമാൻ എ ഷാജുവും നിർവഹിച്ചു. മുൻസിപ്പാലിറ്റി കൗൺസിലർമാരായ എസ് ആർ രമേശ്‌, വി ഫിലിപ്പ് എന്നിവർ പങ്കെടുത്തു. മാനേജിങ് ഡയറക്ടർമാരായ റിന്റോ റെജി, അജോ ജോൺസൻ എന്നിവർ നേതൃത്വം നൽകി. ലോകത്തിലെ ആദ്യത്തെ മലയാളി സെർച്ച്‌…

Read More

ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നു; എനിക്കെതിരെ നടപടി ഉണ്ടായിക്കോട്ടെ’; ഡോ. ഹാരിസ് ചിറക്കല്‍

ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. മന്ത്രിയുടെ പി എസ് ഉറപ്പ്‌ നല്‍കിയത് കൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. എട്ടു മാസങ്ങള്‍ക്ക് മുന്നേ മന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും മന്ത്രിയുടെ ഓഫീസിന് അറിയാം. നടപടി ഉണ്ടായിക്കോട്ടെ. സര്‍വീസ് തന്നെ മടുത്ത് ഇരിക്കുകയാണ് – അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടി അദ്ദേഹം ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. പ്രിന്‍സിപ്പലും ഡിഎംഇയുമൊക്കെ വിളിച്ചിരുന്നു….

Read More