പ്രതിരോധശേഷി കൂട്ടാനായി കുടിക്കാം ഈ ഹെർബൽ ചായകൾ

  പ്രതിരോധശേഷി കൂട്ടാനായി കുടിക്കാം ഈ ഹെർബൽ ചായകൾ ഹെര്‍ബല്‍ ടീകള്‍ യഥാര്‍ത്ഥത്തില്‍ ചായകളല്ല, അതിനാല്‍ അവയില്‍ കഫീനും ഇല്ല. ഇവ മറിച്ച്, ഔഷധ സസ്യങ്ങളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും ഒരു മിശ്രിതമാണ്. വയറ്റിലെ അസ്വസ്ഥതകളും ജലദോഷം, തലവേദന എന്നിവ തടയാൻ ഹെർബൽ ടീയ്ക്ക് സാധിക്കും. ഈ കൊവി‍ഡ് കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന രണ്ട് ഹെർബൽ ചായകൾ പരിചയപ്പെടാം.. ഒന്ന്… ജലദോഷവും ചുമയും നീക്കാന്‍ ഉത്തമമാണ് ഇ‍ഞ്ചി ചായ. ഇഞ്ചിയിലെ ജിഞ്ചറോൾസ് എന്ന സംയുക്തം അണുക്കളെ കൊല്ലാന്‍…

Read More

പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ നാല് പൊലീസുകാർക്ക് കോവിഡ്

പടിഞ്ഞാറത്തറ : പോലിസ് സ്റ്റേഷനിലെ നാല് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ജാമ്യത്തിലിറക്കാൻ വന്നയാൾക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു.ഈ സമ്പർക്കത്തിലൂടെയാണ് നാല് പോലീസുകാർക്ക് രോഗബാധ ഉണ്ടായത്. ഇന്നലെ നടത്തിയ ആൻറിജൻ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നെങ്കിലും ഇന്ന് നടത്തിയ ആർ.ടി. പി.സി.ആർ. പരിശോധനയിലാണ് പോസിറ്റീവ് ആയത് കൂടുതൽ പോലീസുകാർ നിരീക്ഷണത്തിൽ പോയാൽ സ്റ്റേഷൻ അടച്ചേക്കും.

Read More

‘ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; 2 ദിവസത്തിനകം മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും’, രാജീവ് ചന്ദ്രശേഖർ

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഡിഎ ആണ് കഴിവുള്ള മുന്നണി അഴിമതിരഹിത ഭരണം ബിജെപി കൊണ്ടുവരുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് മുതൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും. വികസിത കേരളം, വികസനം,ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന വികസനം എന്നിവയാണ് ബിജെപി മുൻപോട്ട് വെക്കുന്ന കാഴ്ചപ്പാട്. ഇത്രയും കാലമായി ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഞങ്ങൾക്ക് ഒരു അവസരം കിട്ടിയാൽ അതെല്ലാം പരിഹരിക്കുമെന്ന വാഗ്താനം നൽകിയാണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കാൻ ഇറങ്ങുന്നത് രാജീവ് ചന്ദ്രശേഖർ പറഞ്ഞു….

Read More

റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കൻ വിലക്ക്; നിലപാട് വ്യക്തമാക്കാതെ ഇന്ത്യ

റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കൻ വിലക്കിൽ കൃത്യമായ നിലപാട് വ്യക്തമാക്കാതെ ഇന്ത്യ. ഇന്ത്യയുടെ ദീർഘകാല ഊർജ്ജ ആവശ്യങ്ങളും വാണിജ്യപരമായ പരിഗണനകളും കണക്കിലെടുത്തായിരിക്കും തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ഇന്ത്യ -യു എസ് വ്യപാര കരാർ വീശദീകരിക്കാൻ വിളിച്ച യോഗത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി.റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ 25% പിഴവ് ഒഴിവാക്കുന്ന ഉത്തരവിൽ യുഎസ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചിരുന്നു. ട്രംപിന് നന്ദി അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി,ഇന്ത്യയ്ക്കും അമേരിക്കയ്ക്കും സന്തോഷവാർത്ത…

Read More

മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കോഴിക്കോട് യുവമോർച്ച-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

ഭാരതാംബ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ യുവമോർച്ചയും ബിജെപിയും പ്രതിഷേധം നടത്തി. മന്ത്രിയെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ, എസ്എഫ്ഐ പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധവുമായി ബിജെപി ജില്ലാ നേതാക്കൾ രംഗത്തെത്തി. പിന്നീട് പൊലീസുമായി വാക്കുതർക്കവും ഉണ്ടായി. യുവമോർച്ച പ്രവർത്തകരെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി വേണം, ഇല്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു മുന്നറിയിപ്പ് നൽകി. പിന്നീട്…

Read More

അതിതീവ്രമഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ അവധി

വടക്കൻ ജില്ലകളിൽ അതിതീവ്രമഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് മുന്നറിയപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. കണ്ണൂർ, കാസർഗോഡ്, തൃശൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ചിലയിടങ്ങളിൽ ഇടിമിന്നലിനും സാധ്യത….

Read More

സംസ്ഥാന കോൺഗ്രസ്സിൽ വീണ്ടും പൊട്ടിത്തെറി;റോസക്കുട്ടി ടീച്ചർ രാജിവെച്ചു.

സംസ്ഥാന കോൺഗ്രസ്സിൽ വീണ്ടും പൊട്ടിത്തെറി.കെ.പി.സി സി. വൈസ് പ്രസിഡൻറ് കെ.സി റോസക്കുട്ടി ടീച്ചർ കോൺഗ്രസ്സിൽ രാജിവെച്ചു. ഗ്രൂപ്പുപോരിൽ മനം മടുത്താണ് രാജിയെന്ന് റോസക്കുട്ടി ടീച്ചർ. ഹൈക്കമാൻറ് തന്നെ ഗ്രൂപ്പുണ്ടാക്കുന്ന കാലണിത്. സ്ത്രീകൾക്ക് പരിഗണന നൽകാതിരിക്കുകയും അവരെ പരിഹസിക്കുകയും ചെയ്യുന്ന നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കാനാവില്ല. കെ.പി.സി.സി വൈസ് പ്രസിഡൻറ് സ്ഥാനവും എ.ഐ. സി.സി അംഗത്വവും രാജിവക്കുകയാണ്. മുൻ സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ. 1991 1996 വരെ ബത്തേരി എം.എൽ എ എന്നീ നിലകളിൽ പ്രവർത്തിച്ചു.    

Read More

സെഞ്ചൂറിയൻ ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയിൽ; കെ എൽ രാഹുലിന് സെഞ്ച്വറി

സെഞ്ചൂറിയൻ ടെസ്റ്റിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. 3 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ദിനം പൂർത്തിയാക്കിയത്. ടോസ് നേടിയ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തകർപ്പൻ തുടക്കമാണ് ഓപണർമാർ ഇന്ത്യക്കായി നൽകിയത്. ഇന്ത്യക്കായി കെ എൽ രാഹുൽ സെഞ്ച്വറി തികച്ചു മായങ്ക് അഗർവാളും കെ എൽ രാഹുലും ചേർന്ന് ഒന്നാം വിക്കറ്റിൽ 117 റൺസ് തികച്ചു. എന്നാൽ ഇതേ സ്‌കോറിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്….

Read More

വള്ളസദ്യ വാണിജ്യവൽക്കരിക്കുന്നു; ദേവസ്വം ബോർഡിനെതിരെ പള്ളിയോട സേവാസംഘം

ആറന്മുള വള്ളസദ്യയിൽ ഇടഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡും പള്ളിയോട സേവാസംഘവും.ദേവസ്വംബോർഡ് വള്ളസദ്യ വാണിജ്യവൽക്കരിക്കുന്നുവെന്നാണ് ആരോപണം. എല്ലാ ഞായറാഴ്ചയും വള്ളസദ്യ നടത്താനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ പള്ളിയോട സേവാസംഘം കത്ത് നൽകി. ദേവസ്വംബോർഡിന്റെ ഇടപെടൽ ആചാരലംഘനമാണെന്നും കത്തിൽ പള്ളിയോടസേവാ സംഘം ചൂണ്ടിക്കാട്ടുന്നു. കാലങ്ങളായി ആറന്മുള വള്ളസദ്യ നടത്തിക്കൊണ്ടിരിക്കുന്നത് പള്ളിയോട കരകളുടെ കൂട്ടായ്മയായ പള്ളിയോടസേവാ സംഘമാണ്. പള്ളിയോട സേവാസംഘത്തിനാണ് വഴിപാട് വള്ളസദ്യ നടത്താൻ വേണ്ടി ബന്ധപ്പെടേണ്ടത്. എന്നാൽ, ഞായറാഴ്ചകളില്‍ ദേവസ്വം ബോർഡ് നടത്തുന്ന വള്ളസദ്യയിൽ താൽപ്പര്യമുള്ളവർക്ക് 250 രൂപ അടച്ച്…

Read More

വിസ്മയയുടെ മരണം; കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ ഭര്‍തൃഗൃഹത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കൊല്ലം എന്‍ഫോഴ്‌സ്‌മെന്റിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

Read More