Headlines

കെ എസ് ഇ ബി സമരം തീർക്കാനുള്ള ഫോർമുല ആയി; ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി

  കെ എസ് ഇ ബി സമരം തീർക്കാനുള്ള ഫോർമുല ആയെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ചെയർമാനെതിരായ ജീവനക്കാരുടെ സമരം ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷ. സമരക്കാർ ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളും ചർച്ച ചെയ്ത് പരിഹരിക്കും. താൻ ആരുടെയും പക്ഷത്തല്ല, ജനങ്ങൾക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു ജീവനക്കാരുടെ സംഘടനകളുമായി മന്ത്രി നാളെ ചർച്ച വെച്ചിട്ടുണ്ട്. ജീവനക്കാർക്ക് ചില ആശങ്കകളുണ്ടെന്നും അത് പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുമെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ബി അശോകിനെ കെഎസ്ഇബി ചെയർമാൻ…

Read More

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം; ദോഹയിൽ നിരവധി സ്ഫോടനങ്ങൾ

ദോഹയിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ബോംബർ ജെറ്റുകൾ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് ഇസ്രായേൽ. നിരവധി തവണ സ്ഫോടനം കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. 35 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഹമാസിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഹമാസ് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ താമസിക്കുന്ന സ്ഥലത്താണ് ഇസ്രയേൽ ആക്രമണമെന്ന് ഖത്തർ സ്ഥിരീകരിച്ചു. ഒക്ടോബർ 7 ലെ ക്രൂരമായ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളെ…

Read More

രണ്ട് വർഷമായി സദാനന്ദന്റെ താമസം ശുചിമുറിയിൽ; വീട് നിർമ്മിച്ചുനൽകുമെന്ന് മുക്കം നഗരസഭ

രണ്ടു വർഷത്തിലധികമായി താമസം ശുചിമുറിയിലാക്കിയ 60 കാരൻ തെച്ചിയാട് വെള്ളിപറമ്പ് വീട്ടിൽ സദാനന്ദന് വീട് നിർമ്മിച്ചുനൽകുമെന്ന് മുക്കം നഗരസഭ. നഗരസഭ എൻജിനീയറിങ് വിഭാഗത്തോട് അടിയന്തരമായി ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി വീട് നിർമ്മാണം തുടങ്ങാൻ നഗരസഭ ചെയർപേഴ്സൺ നിർദേശം നൽകി.ശുചിമുറിയിൽ താമസിക്കുന്ന സദാനന്ദന്റെ ദുരിത ജീവിതം ട്വന്റിഫോറാണ് പുറത്ത് കൊണ്ടുവന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ട മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ .കെ.പി. ചാന്ദിനി വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും, സ്ഥലം സന്ദർശിച്ച് ഉടൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വീട് നിർമ്മാണം തുടങ്ങാൻ…

Read More

മുഖ്യമന്ത്രിയോട് പരാതി പറയാം; 1076ല്‍ വിളിക്കൂ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തില്‍ ബന്ധപ്പെടാന്‍ ഇനി മുതല്‍ 1076 എന്ന നാലക്ക ടോള്‍ ഫ്രീ നമ്പര്‍. ജനുവരി ഒന്നു മുതലാണ് പുതിയ നമ്പര്‍ പ്രബല്യത്തില്‍ വരുക. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് ബന്ധപ്പെടാന്‍ നിലവില്‍ 11 അക്ക ടോള്‍ ഫ്രീ നമ്പറാണുള്ളത്. സംസ്ഥാനത്തിനകത്ത് ലാന്‍ഡ് ലൈനില്‍ നിന്നോ മൊബൈലില്‍ നിന്നോ വിളിക്കുന്നവര്‍ക്ക് 1076 ലേക്ക് നേരിട്ട് വിളിക്കാം. സംസ്ഥാനത്തിന് പുറത്ത് നിന്ന് വിളിക്കുന്നവര്‍ 0471 എന്ന കോഡും രാജ്യത്തിന് പുറത്ത് നിന്ന്…

Read More

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് 202 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് 202 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അരോണ്‍ ഫിഞ്ചിന്റെയും ദേവ്ദത്ത് പടിക്കലിന്റെയും എബി ഡി വില്ലിയേഴ്‌സിന്റെയും അര്‍ദ്ധ സെഞ്ച്വറി മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 201 റണ്‍സ് അടിച്ചുകൂട്ടിയയത്. എബി ഡിവില്ലിയേഴ്‌സ് 24 ബോളില്‍ 4 സിക്‌സിന്റെയും 4 ഫോറിന്റെയും അകമ്പടിയില്‍ 55 റണ്‍സെടുത്തു പുറത്താകാതെ നിന്നു. അതോടൊപ്പം ഐ.പി.എല്ലില്‍ 4500 റണ്‍സ് ഡിവില്ലിയേഴ്‌സ് പിന്നിടുകയും ചെയ്തു. 40 ബോള്‍ നേരിട്ട ദേവ്ദത്ത് പടിക്കല്‍ 2 സിക്‌സിന്റെയും…

Read More

‘നിരന്തരം വർഗീയ പരാമർശം നടത്തുന്നു, വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണം’; പരാതിയുമായി യൂത്ത് കോൺഗ്രസ്

വെള്ളാപ്പള്ളി നടേശനെതിരെ പരാതി. നിരന്തരം വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളി നടേനെതിരെ കേസെടുക്കണമെന്ന് ആവശ്യം.യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് ഡിജിപിക്ക് പരാതി നൽകി.വെള്ളാപ്പള്ളി, മലപ്പുറത്തെ മുസ്ലീങ്ങൾക്കെതിരെ വർഗീയ പരാമർശം നടത്തുന്നു. മാധ്യമ പ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു. പേര് നോക്കി വ്യക്തികളെ തീവ്രവാദി ആക്കുന്നു. വർഗീയ ചേരിതിരിവിലൂടെ കലാപത്തിനാണ് വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്യുന്നത്. കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അതേസമയം വെള്ളാപ്പള്ളിയുടെ വിവാദ പരാമർശത്തിൽ വ്യക്തികൾക്ക് എതിരായി…

Read More

പിഎം ശ്രീ പദ്ധതി: ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് CPI എതിർക്കുന്നത്; പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ

പിഎം ശ്രീ പദ്ധതിയിൽ ഇടഞ്ഞ സിപിഐയെ പരിഹസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സിപിഐ എതിർക്കുന്നത്. മുഖ്യമന്ത്രി വന്ന് സംസാരിച്ചാൽ സിപിഐയുടെ പ്രശ്നമെല്ലാം അവിടെ തീരും. പിണറായിയുടെ അടുത്ത് പത്തി താഴ്ത്തുമെന്നും അല്ലാതെ എവിടെ പോകാനാണെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു. സി പി ഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. നാടോടുമ്പോൾ നടുവേ ഓടണം. കേന്ദ്ര സർക്കാറിൻ്റെ കോടിക്കണക്കിന് രൂപ നമുക്ക്…

Read More

ടെക്‌സസില്‍ മിന്നല്‍ പ്രളയം; 24 പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം. 24 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 23 പെണ്‍കുട്ടികളെ കാണാതായി. ഓള്‍ ഗേള്‍സ് ക്രിസ്ത്യന്‍ സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ കുട്ടികളെയാണ് കാണാതായത്. ഇവര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തെ തുടര്‍ന്ന് ടെക്‌സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ റദ്ദാക്കി. കെര്‍ കൗണ്ടി പ്രദേശത്ത് വെള്ളിയാഴ്ച വൈകിട്ടോടെ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് മിന്നല്‍ പ്രളയമുണ്ടായത്. ഗ്വാഡലൂപ്പ് നദിയില്‍ ഇടിമിന്നലും പേമാരിയും കാരണം വെള്ളപ്പൊക്കമുണ്ടാവുകയായിരുന്നു. നദിയുടെ കരയിലാണ് ക്യാമ്പ് നടന്നിരുന്നതെന്നാണ് വിവരം. രാത്രി മുഴുവന്‍…

Read More

മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം മുരളിയും പ്രിയദർശനും; അപൂർവ ചിത്രങ്ങൾ

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാലും മമ്മൂട്ടിയും. നിരവധി ക്ലാസിക്ക് ചിത്രങ്ങളാണ് താരരാജാക്കന്മാർ പ്രേക്ഷകർക്കായി നൽകിയിട്ടുളളത്. മോളിവുഡിൽ മാത്രമല്ല ഇന്ത്യൻ സിനിമാ ലോകത്തും താരങ്ങളുടെ ചിത്രങ്ങൾ സജീവ ചർച്ചയാണ്. ലാലേട്ടനേയും മമ്മൂക്കയേയും ഒരുമിച്ച് ഒറ്റ സ്ക്രീനിൽ കാണുക എന്നത് ഏതൊരു മലയാളി പ്രേക്ഷകന്റേയും ആഗ്രഹമാണ്. ഇരുവരും ഒന്നിച്ചെത്തിയ എല്ലാ ചിത്രങ്ങളും വലിയ വിജയവുമായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലാകുന്നത് താരങ്ങളുടെ പഴയ ഒരു ഫോട്ടോയാണ്. മോഹൻലാലും മമ്മൂട്ടിയും മാത്രമല്ല പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും ഈ…

Read More

നിങ്ങള്‍ എപ്പോഴെങ്കിലും പുളി ജ്യൂസ് കഴിച്ചിട്ടുണ്ടോ? എന്നാല്‍ ഒന്നു ശ്രമിക്കുക മികച്ച ആരോഗ്യ ഗുണങ്ങൾ നേടാം

നിങ്ങള്‍ എപ്പോഴെങ്കിലും പുളി ജ്യൂസ് കഴിച്ചിട്ടുണ്ടോ? എന്നാല്‍ ഒന്നു ശ്രമിക്കുക. കാരണം, പുളിയുടെ ആരോഗ്യ ഗുണങ്ങള്‍ ശരീരത്തിലെത്തിക്കാന്‍ മികച്ചതാണിത് വിറ്റാമിന്‍ ബി, കരോട്ടിനുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിരിക്കുന്ന പുളി നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. പുളി ജ്യൂസ് എങ്ങനെ ഉണ്ടാക്കാം? ആവശ്യമായ ചേരുവകള്‍ പഞ്ചസാര സിറപ്പ് അല്ലെങ്കില്‍ തേന്‍ പുളി വെള്ളം ഐസ് ക്യൂബുകള്‍   തയാറാക്കുന്ന വിധം പുളി കഴുകി കുരു നീക്കം ചെയ്യുക. ഒരു പാത്രത്തില്‍ രണ്ട് ഗ്ലാസ്…

Read More