Headlines

വയനാട് ജില്ലയില്‍ 203 പേര്‍ക്ക് കൂടി കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 9.58

  വയനാട് ജില്ലയില്‍ ഇന്ന് (08.12.21) 203 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 136 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.58 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133647 ആയി. 131352 പേര്‍ രോഗമുക്തരായി. നിലവില്‍ 1418 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1293 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി…

Read More

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാസേന; ജയ്‌ഷെ ഭീകരരുടെ സഹായി പിടിയിൽ

ജമ്മു കാശ്മീരിൽ ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാസേന. ഭീകരരുടെ സഹായിയെ സൈന്യം പിടികൂടി. പാക് അധീന കശ്മീർ സ്വദേശി മുഹമ്മദ് ആരിഫ് ആണ് പിടിയിലായത്. രജൗരിയിലെ മഞ്ചകോട്ടിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത് ജയ്‌ഷെ-ഇ-മുഹമ്മദ് ഭീകര വാദികളുമായി നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഒപ്പം ഉണ്ടായിരുന്ന ഭീകരർ സുരക്ഷ സേനയെ കണ്ടതോടെ പിൻവാങ്ങി. ആരിഫിൽ നിന്നും ഒരു മൊബൈൽ ഫോണും 20,000 രൂപ പാകിസ്താൻ കറൻസിയും പിടികൂടി ഇയാളെ വിശദമായി ചോദ്യം ചെയ്തു…

Read More

വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല; ആഹ്ലാദ പ്രകടനങ്ങൾക്കും വിലക്ക്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് 2ന് വോട്ടെണ്ണൽ ദിനത്തിൽ ആഹ്ലാദ പ്രകടനങ്ങൾ പാടില്ലെന്നാണ് ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് രണ്ടിനും അടുത്ത ദിവസങ്ങളിലും ആഹ്ലാദ പ്രകടനങ്ങൾ പൂർണമായും ഒഴിവാക്കണം. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ചുമതലകൾ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം പൊതുജനങ്ങൾക്ക് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാകില്ല. നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷികളുടെ കൗണ്ടിംഗ് ഏജന്റുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് മാത്രമാണ് പ്രവേശനമുണ്ടാകുക. ഇതിൽ തന്നെ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും 72 മണിക്കൂറിനിടയിലെ ആർടിപിസിആർ…

Read More

വയനാട്ടിൽ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു;കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയവ ഇവയാണ്

എടവക ഗ്രാമ പഞ്ചായത്തിലെ മൂളിത്തോട് ടൗൺ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി. മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 14, വാർഡ് 3 ലെ ടൗൺ ഉൾപ്പെടുന്ന പ്രദേശവും കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവായി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ 15 ,16 ,20 ,21 വാർഡുകൾ പൂർണ്ണമായും വാർഡ് 4 ലെ എടമന ഒഴികെയുള്ള ഭാഗവും വാർഡ് 13 ലെ വാളാട് ടൗൺ ഒഴികെയുള്ള ഭാഗവും കണ്ടെയ്ൻമെൻ്റ് സോൺ പരിധിയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു. കണ്ടെയ്മെൻ്റ് സോണായി…

Read More

പക്ഷിപ്പനി: തിരുവല്ലയിൽ പക്ഷികളുടെ മുട്ട – ഇറച്ചി വില്പന നിരോധിച്ചു

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ നിരണം – കടപ്ര – പെരിങ്ങര – പഞ്ചായത്തുകളിൽ വളർത്തു പക്ഷികളുടെ മുട്ട – ഇറച്ചി വിൽപ്പന നിരോധിച്ചു. ഇന്നുമുതൽ ഏഴു ദിവസത്തേക്കാണ് നിരോധനം. താറാവ് – കോഴി – കാട – മറ്റ് വളർത്തു പക്ഷികളുടെ ഇറച്ചി – മുട്ട എന്നിവയ്ക്കാണ് നിരോധനം ഇത് സംബന്ധിച്ച നിർദേശം ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും നിർദേശം. കൂടുതൽ പക്ഷികളിലേക്ക്…

Read More

തൃശ്ശൂരിൽ ട്രാക്ക് പരിശോധനക്കിടെ റെയിൽവേ ജീവനക്കാരൻ ട്രെയിനിടിച്ച് മരിച്ചു

  തൃശ്ശൂർ റെയിൽവേ സ്‌റ്റേഷൻ പരിസരച്ച് ട്രാക്ക് പരിശോധനക്കിടെ ട്രാക്ക് മാൻ ട്രെയിൻ ഇടിച്ച് മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ട്രാക്കിലൂടെ പട്രോളിംഗ് നടത്തുന്നിനിടെ രാജധാന എക്‌സ്പ്രസ് വരുന്നത് കണ്ട് അടുത്ത പാളത്തിലേക്ക് മാറുകയും ഇതിലെ വന്ന എൻജിൻ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. നെടുപുഴ അർബത്ത് കോളനി സ്വദേശി ഹർഷകുമാർ(40)ആണ് മരിച്ചത്. ഒല്ലൂർ സ്വദേശി വിനീഷിനാണ് പരുക്കേറ്റത്. ഇയാളെ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് കനത്ത മഴയുണ്ടായിരുന്നതിനാലാണ് പിന്നിലൂടെ എൻജിൻ വരുന്ന ശബ്ദം ഇവർ…

Read More

കുട്ടികളുടെ മൊബൈൽ ഉപയോഗം നിയന്ത്രിക്കാൻ ഗൂഗ്‌ൾ ആപ്ലിക്കേഷൻ

യു ട്യൂബിൽ സാഹസിക വിഡിയോകൾ കാണാൻ ഏറെ താത്‌പര്യമുള്ള കൂട്ടത്തിലാണ് യുവതലമുറ. മുതിർന്നവർ നടത്തുന്ന പരീക്ഷണങ്ങൾ കുട്ടികൾ അനുകരിക്കാൻ ശ്രമിക്കുന്നതോടെയാണ് അപകടങ്ങൾ ഉണ്ടാകുന്നത്. കുട്ടികളുടെ മൊബൈൽ ഉപയോഗം നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് സഹായകമാകുന്ന ആപ്ലിക്കേഷൻ ആണ് ഗൂഗ്ൾ ഫാമിലി ലിങ്ക്. ഗൂഗ്ൾ പ്ലേസ് സ്റ്റോറിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. ദിവസം എത്ര സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്, എവിടെയാണ് ഉള്ളത് എന്നുള്ള വിവരങ്ങളും ഏതൊക്കെ മൊബൈൽ ആപ്ലിക്കേഷനിൽ പ്രവർത്തിപ്പിക്കാൻ സാധിക്കണം, ഓരോ ദിവസം എത്ര നേരം മാത്രം കാണാൻ…

Read More

കേന്ദ്ര ബജറ്റ് ഇന്ന്; ചരിത്രം കുറിക്കാന്‍നിര്‍മ്മല സീതാരാമന്‍, പ്രതീക്ഷകളേറെ

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്. രാവിലെ പത്തുമണിക്ക് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയില്‍ ബജറ്റ് അവതരണം നടത്തും. തുടര്‍ച്ചയായി ഒന്‍പത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിര്‍മ്മല സീതാരാമന് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുളളതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 10 ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്.ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത്. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളമടക്കം…

Read More

കരൂര്‍ ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല

തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ്‌യുടെ ടിവികെ പാര്‍ട്ടി നല്‍കിയ ഹര്‍ജി ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് പരിഗണിക്കില്ല. കരൂര്‍ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തെ വിശ്വസിക്കുന്നില്ലെന്നും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ടിവികെയുടെ ആവശ്യം. എന്നാല്‍ ഇന്നത്തെ പ്രത്യേക സിറ്റിംഗ് റദ്ദാക്കിയതായി ജഡ്ജിമാര്‍ അറിയിക്കുകയായിരുന്നു. ഹര്‍ജി വെള്ളിയാഴ്ച അവധിക്കാല ബെഞ്ച് പരിഗണിക്കാനാണ് സാധ്യത. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് ഹര്‍ജി ഉച്ചയ്ക്ക്…

Read More