ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴരക്കോടി കവിഞ്ഞു

  ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴരക്കോടി കവിഞ്ഞു.മരണസംഖ്യ 37.76 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എണ്‍പത്തിയാറ് ലക്ഷം കടന്നു. ബ്രസീല്‍, ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതേസമയം രാജ്യം കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 66 ദിവസത്തിന് ശേഷം ഒരു ലക്ഷത്തിന് താഴെയായി. മരണ നിരക്കിലും കാര്യമായ കുറവുണ്ട്.ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ്…

Read More

മഴ കനക്കും; നാളെ 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. നാളെ എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുള്ളത്. ഉത്രാടം ദിനത്തിൽ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലയിലും യെല്ലോ അലർട്ടാണുള്ളത്. അതേസമയം, ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ വരും…

Read More

ചങ്ങനാശേരിയില്‍ കന്യാസ്ത്രീയോട് ലൈംഗികാതിക്രമം; ആശുപത്രി എച്ച് ആർ മാനേജർ അറസ്റ്റിൽ

കന്യാസ്ത്രീയോട് അപമര്യാദയായി പെരുമാറി ആശുപത്രി എച്ച് ആർ മാനേജർ അറസ്റ്റിൽ. പാമ്പാടി സ്വദേശിയായ ബാബു തോമസ് ആണ് അറസ്റ്റിൽ ആയത്. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെ മുൻ എച്ച് ആർ മാനേജർ ആണ് പ്രതി.ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെ മുൻ എച്ച് ആർ മാനേജർ ആണ് പ്രതി. ഫോൺ വഴി അടക്കം ലൈംഗിക ആവശ്യം ചോദിച്ചതായാണ് പരാതി. ആശുപത്രിയിൽ വെച്ച് കയറിപ്പിടിക്കാൻ ശ്രമിച്ചതായും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്. ഇയാളെ ആശുപത്രിയിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു.

Read More

കുതിരവട്ടം ആശുപത്രിയിലെ അന്തേവാസിയുടെ മരണം കൊലപാതകം; പ്രതിയെ തിരിച്ചറിഞ്ഞു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേ ആശുപത്രിയിലെ അന്തേവാസിയാണ് പ്രതി പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച ശേഷമാകും തുടർ നടപടികൾ. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടാണ് കൊല്ലപ്പെട്ടത്. ഇന്നലെ ജിയറാമിനെ സെല്ലിൽ മരിച്ച നലിയിൽ കണ്ടെത്തുകയായിരുന്നു. മരണദിവസം സെല്ലിലെ അന്തേവാസികൾ തമ്മിൽ അടിപിടിയുണ്ടായിരുന്നു. പുലർച്ചെയോടെ ജിയാറാമിനെ മരിച്ച നിലയിൽ കാണുകയായിരുന്നു ജിയാറാമിന്റെ ശരീരമാകെ മർദനമേറ്റ പാടുകളുണ്ടായിരുന്നു. തലയുടെ പിൻവശത്തും അടിയേറ്റിരുന്നു….

Read More

രണ്ടേമുക്കാല്‍ വയസുള്ള കുഞ്ഞിനെ അങ്കണവാടി ടീച്ചര്‍ കൈവീശിയടിച്ച സംഭവം:കേസെടുത്ത് പൊലീസ്

തിരുവനന്തപുരം മൊട്ടമൂട് പിഞ്ചുകുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച അങ്കണവാടി ടീച്ചര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിഡബ്ല്യുസിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൊലീസ് ഇന്നലെ രാത്രി ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാവിന്റെ മൊഴിയെടുക്കുകയും ശേഷം ടീച്ചര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് മര്‍ദന വിവരം കുഞ്ഞിന്റെ വീട്ടുകാര്‍ അറിയുന്നത്. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചര്‍ പുഷ്പകലയാണ് കുഞ്ഞിനെ മര്‍ദിച്ചത് എന്നായിരുന്നു പരാതി. മൂന്ന് വിരല്‍പാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. ശേഷം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ടീച്ചര്‍ മര്‍ദ്ദിച്ചതായി…

Read More

ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍; ആരോഗ്യ സ്ഥാപനങ്ങളിലെ തിരക്ക് കുറക്കുക ലക്ഷ്യം: വീണാ ജോർജ്

  ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ച് ആരോഗ്യ വകുപ്പ്. ആരോഗ്യ സ്ഥാപനങ്ങളിലെ തിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ ഒ പി സേവനങ്ങള്‍ സ്വീകരിക്കുന്നവരില്‍ വലിയൊരു ശതമാനം പേര്‍ക്കും തുടര്‍ ചികിത്സ വേണ്ടി വരും. തുടര്‍ ചികിത്സക്കായി വിദഗ്ധ ഡോക്ടറെ കാണാന്‍ വലിയ ആശുപത്രികളില്‍ വന്‍ തിരക്കായിരിക്കും….

Read More

ക്യാപ്റ്റന്‍ വരുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രചരണം തുടങ്ങും; വൈകിട്ട് റോഡ് ഷോ

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രചരണം തുടങ്ങും. കണ്ണൂരില്‍ സിപിഐഎമ്മിനെതിരെ വിമത ഭീഷണി നിലനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി എത്തുന്നത്. വിമത ഭീഷണി മറികടന്ന്എങ്ങനെ മുന്നോട്ട് പോകുമെന്നതാണ് സിപിഐഎമ്മിന്മുന്നിലുളള വെല്ലുവിളി. (Pinarayi Vijayan will start campaigning today) വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കുമോ എന്നതാണ് രാഷ്ട്രീയ ആകാംക്ഷ. ഉച്ചയ്ക്ക് ശേഷം കണ്ണൂരില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മട്ടന്നൂരില്‍ നിന്ന് റോഡ് ഷോയായി ധര്‍മ്മടം മണ്ഡലത്തിലേക്ക് പോകും.പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് പൊതുയോഗം. എല്‍ഡിഎഫിന്റെ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 72,808 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 54,430 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2552 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 273, കൊല്ലം 20, പത്തനംതിട്ട 235, ആലപ്പുഴ 139, കോട്ടയം 332, ഇടുക്കി 53, എറണാകുളം 458, തൃശൂർ 108, പാലക്കാട് 117, മലപ്പുറം 112, കോഴിക്കോട് 330, വയനാട് 63, കണ്ണൂർ 184, കാസർഗോഡ് 128 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 54,430 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,07,762 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

21ാം തീയതി മുതൽ സ്‌കൂളുകൾ വൈകുന്നേരം വരെ; ശനിയാഴ്ചയും പ്രവൃത്തിദിവസം

  ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആദ്യ ആഴ്ച  ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകൾ. പകുതി കുട്ടികൾക്ക് വീതമായിരിക്കും ക്ലാസുകൾ. ശനിയാഴ്ചയും പ്രവർത്തി ദിവസമായിരിക്കും. എന്നാൽ ഈ മാസം 21 മുതൽ എല്ലാ ക്ലാസുകളും വൈകിട്ടുവരെ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർഥികളെല്ലാം ക്ലാസിൽ എത്തണം. എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ മോഡൽ പരീക്ഷകൾ മാർച്ച് 16ന് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് ടുവിലും…

Read More

ഇന്തോനേഷ്യയിലും സിംഗപൂരിലും ഭൂചലനം

ഇന്ത്യോനേഷ്യയിലും സിംഗപ്പൂരിലും ഭൂചലനം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.12നാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യോനേഷ്യയിലെ സെമാരംഗിയിലുണ്ടായത്. സിംഗപൂരിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. എന്നാല്‍ രണ്ടിടത്തും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനിടെ ഇന്ത്യയിലെ അരുണാചലിലും ഇന്ന് പുലര്‍ച്ചെ ഭൂചലനമുണ്ടായി. തവാംഗ് മേഖലയില്‍ 3.4 തീവ്രതയിലുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്.

Read More