പ്രതിഷേധം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. ഡൽഹിയിലേക്കുള്ള പ്രവേശന കവാടങ്ങൾ അടച്ച് സമരം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. അമിത് ഷായുടെ ഉപാധികൾ ഇന്നലെ കർഷകർ തള്ളിയിരുന്നു
ഇന്നലെ രാത്രിയോടെ അമിത് ഷായുടെ നേതൃത്വത്തിൽ കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവർ യോഗം ചേർന്നിരുന്നു. കർഷക പ്രക്ഷോഭത്തെ എങ്ങനെ മറികടക്കാമെന്നതാണ് യോഗം ചർച്ച ചെയ്തത്
കേന്ദ്രത്തിന്റെ കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ ഡൽഹിക്കും സമീപ പ്രദേശത്തും പ്രതിഷേധിക്കുന്നത്. സമരം അവസാനിപ്പിക്കണമെന്നും ഡിസംബർ 3ന് ചർച്ച നടത്താമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അതേസമയം വിട്ടുവീഴ്ചക്ക് തയ്യാറില്ലെന്ന നിലപാടാണ് കേന്ദ്രത്തിനും കർഷകർക്കുമുള്ളത്.