മൊഫിയ പർവീണിന്റെ ആത്മഹത്യ ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൊഫിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടമായത് ഒരു മിടുക്കിയെയാണ്. പെൺകുട്ടികൾ ധൈര്യശാലികളായിരിക്കണം. ജീവനൊടുക്കുകയല്ല, പോരാടുകയാണ് വേണ്ടത്
ചില മോശം ആളുകളുണ്ടെങ്കിലും കേരളാ പോലീസ് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനകളിൽ ഒന്നാണെന്നും ഗവർണർ പറഞ്ഞു. എല്ലായിടത്തും പുഴുക്കുത്തുകളുണ്ട്. പോലീസിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞു.