ഛത്തിസ്ഗഢിൽ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകളെ വധിച്ചു

 

തെലങ്കാന- ഛത്തീസ്ഗഢ് അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകളെ വധിച്ചു. ഇവരിൽ നാല് പേർ സ്ത്രീകളാണ്. തെലങ്കാന, ഛത്തീസ്ഗഢ് പോലീസും സി.ആർ.പി.എഫും സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടതെന്ന് ബദ്രാദി കോതഗുദെം പോലീസ് മേധാവി സുനിൽ ദത്ത് പറഞ്ഞു.

സുക്മ ജില്ലയിലെ സൂത്ത് ബസ്തറിലെ കിസ്തരാം പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. പുലർച്ചെ 6.30 മുതൽ 7 മണിവരെയാണ് ഏറ്റുമുട്ടൽ നടന്നത്. മാവോയിസ്റ്റുകൾ സേനയെ ആക്രമിക്കാൻ പദ്ധതിയിടുന്നുവെന്ന വിവരത്തെ തുടർന്നാണ് സംയുക്ത സേന മേഖലയിൽ പരിശോധന നടത്തിയത്. നക്സൽ വിരുദ്ധ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഐഇഡികൾ പലയിടത്തും സ്ഥാപിച്ചിരുന്നു.