ആലപ്പുഴയില്‍ നിരോധനാജ്ഞ 22 വരെ നീട്ടി; സര്‍വ്വ കക്ഷിയോഗം നാളെ

ആലപ്പുഴ: ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 22ന് രാവിലെ ആറു വരെ ദീര്‍ഘിപ്പിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായുള്ള ജില്ലാ പോലിസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എസ്ഡിപി ഐ സംസ്ഥാന സെക്രട്ടറി കെ എസ ഷാന്‍,ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ശ്രീനിവാസ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലയില്‍സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള സര്‍വ്വകക്ഷി യോഗം നാളെ നടക്കും. വൈകുന്നേരം നാലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.