കുമളി വണ്ടിപ്പെരിയാർ ടൗണിൽ ടാക്‌സി സ്റ്റാൻഡിലേക്ക് മണ്ണിടിഞ്ഞ് വീണു. അപകടസമയം വാഹനങ്ങൾ ഇവിടില്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് കൂറ്റൻ മൺതിട്ട ടൗണിലേക്ക് ഇടിഞ്ഞുവീമത്.
ദേശീയപാതയുടെ എതിർവശത്തേക്ക് വരെ ഇടിഞ്ഞുവീണ മണ്ണെത്തി. ജെസിബികൾ ഉപയോഗിച്ച് മണിക്കൂറുകളെടുത്താണ് റോഡിലെ മണ്ണ് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.