കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 5) 39 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 32 പേര്‍ക്ക് രോഗം ബാധിച്ചു. ഉറവിടം വ്യക്തമല്ലാത്ത ആറ് കേസുകളും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 799 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 227 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 63 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 97 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 56 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സി യിലും 176 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 97 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി.യിലും 57 പേര്‍ മണിയൂര്‍ എഫ്.എല്‍.ടി. യിലും 20 പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും 3 പേര്‍ മലപ്പുറത്തും, 2 പേര്‍ കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു എറണാകുളം സ്വദേശിയും, 3 കോട്ടയം സ്വദേശികളും 18 വയനാട് സ്വദേശികളും, 34 മലപ്പുറം സ്വദേശികളും, 2 തൃശ്ലൂര്‍ സ്വദേശികളും, 4 കാസര്‍കോട് സ്വദേശികളും, 2 കൊല്ലം സ്വദേശികളും ഒരു ആലപ്പുഴ സ്വദേശിയും, 5 കണ്ണൂര്‍ സ്വദേശികളും, 6 പാലക്കാട് സ്വദേശികളും ജില്ലയില്‍ ചികിത്സയിലുണ്ട്.
ഇതര സംസ്ഥാനത്ത് നിന്ന്
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ പുരുഷന്‍ 1-(35).
ഉറവിടം വ്യക്തമല്ലാത്തവര്‍
പെരുവയല്‍ – 1 സ്ത്രീ (28), നടുവണ്ണൂര്‍ – 1 പുരുഷന്‍(62), മണിയൂര്‍ – 1 സ്ത്രീ (65), പേരാമ്പ്ര – 1 പുരുഷന്‍(40), കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 പുരുഷന്‍മാര്‍ (53,39 ചേവായൂര്‍, നല്ലളം).
സമ്പര്‍ക്കം വഴി
കോഴിക്കോട് കോര്‍പ്പറേഷന്‍- 12 പുരുഷന്‍മാര്‍ (22,20,49,23,72), സ്ത്രീ (28,34 ആരോഗ്യപ്രവര്‍ത്തകര്‍,25, 34,38), പെണ്‍കുട്ടികള്‍ (4,10)
(കരുവിശ്ശേരി, വെളളിപറമ്പ്, ഉമ്മളത്തൂര്‍, മേരിക്കുന്ന്, പുതിയപാലം, പുതിയങ്ങാടി, നടക്കാവ്, നല്ലളം, ചെറുവണ്ണൂര്‍, അരക്കിണര്‍, ചേവായൂര്‍ സ്വദേശികള്‍).
ഒഞ്ചിയം – 2 സ്ത്രീകള്‍ (47,42), കായണ്ണ – 1 സ്ത്രീ (44), ഓമശ്ശേരി – 1 പുരുഷന്‍(26), കൊയിലാണ്ടി – 1 പുരുഷന്‍(64), മാവുര്‍ – 3 സ്ത്രീകള്‍ (40,30), പെണ്‍കുട്ടി (17), കുന്ദമംഗലം – 3 പുരുഷന്‍മാര്‍ (38.30.35), ഒളവണ്ണ – 1 പുരുഷന്‍(22), മുക്കം – 1 പുരുഷന്‍(46), നടുവണ്ണൂര്‍ – 4 സ്ത്രീ (37) ആരോഗ്യപ്രവര്‍ത്തക, പുരുഷന്‍മാര്‍ (27,19), പെണ്‍കുട്ടി (10), കോട്ടൂര്‍ – 1 പുരുഷന്‍(42), കൂടരഞ്ഞി – 1 സ്ത്രീ (27) ആരോഗ്യപ്രവര്‍ത്തക, കൊടുവളളി – 1 പുരുഷന്‍(27).