വലതുപക്ഷ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെ ആകെ കരി വാരിത്തേക്കുകയും തെറ്റായ ചിത്രം വരച്ചു കാട്ടുകയുമാണ് ഇത്തരക്കാർ ചെയ്തത്
ഇല്ലാക്കഥകൾ മെനയുക, ബോധപൂർവം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ തയ്യാറുകക, ഇത്തരത്തിൽ വലിയ തോതിൽ ഒരുു കൂട്ടം വലതുപക്ഷ മാധ്യമങ്ങൾ ഇവിടെ പ്രവർത്തിച്ചുവെന്നും മുക്യമന്ത്രി പറഞ്ഞു
ഈ വർത്തമാന കാലത്ത് മാധ്യമങ്ങൾക്ക് മാധ്യമങ്ങളുടേതായ സ്വാധീനമുണ്ടെന്ന് അറിയാം. നമ്മുടെ നാട് വലിയ തോതിൽ സാക്ഷരതയുള്ള സംസ്ഥാനമാണ്. നല്ലതുപോലെ എല്ലാ മാധ്യമങ്ങളെയും ശ്രദ്ധിക്കുന്നവരുമാണ്. തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ച് ഈ സംസ്ഥാനത്തെ കാര്യങ്ങൾ ഞങ്ങൾ തീരുമാനിക്കുമെന്ന ഹുങ്കോടെയാണ് ചിലർ പ്രവർത്തിച്ചത്. അവർ കാണേണ്ടത് അവർ രാഷ്ട്രീയ കാര്യങ്ങൾ തീരുമാനിക്കാനുള്ള മേലാളൻമാർ അല്ലെന്നതാണ്
ഞാനൊരു മാധ്യമത്തിന്റെയും പേര് എടുത്ത് പറയാത്തത് എന്റെ മര്യാദ കൊണ്ടുമാത്രമാണ്. പക്ഷേ എത്ര മര്യാദ കെട്ട രീതിയിലാണ് എൽഡിഎഫ് സർക്കാരിനെതിരെ ചില മാധ്യമങ്ങൾ നീങ്ങിയതെന്ന് സ്വയം വിമർശനപരമായി പരിശോധിക്കാൻ തയ്യാറാകണം. നാട് തങ്ങളുടെ കയ്യിൽ ഒതുക്കി കളയാമെന്നായിരുന്നു ധാരണ. എന്നാൽ നാട് നിങ്ങളുടെ കയ്യിൽ അല്ലെന്ന് ജനങ്ങൽ പറഞ്ഞിരിക്കുന്നു.
നിങ്ങളെന്തും പറഞ്ഞാൽ വിഴുങ്ങുന്ന സമൂഹമാണ് കേരളത്തിലേതെന്ന് തെറ്റിദ്ധരിക്കരുത്. അവർക്ക് അവരുടേതായ വിവേചന ബുദ്ധിയുണ്ട്. ഈയൊരു പറച്ചിൽ കൊണ്ട് മാത്രം മാധ്യമ മേലാളൻമാർ കാര്യങ്ങൾ മാറ്റി ചിന്തിച്ചു കളയുമെന്ന വ്യാമോഹം എനിക്കില്ല. നാടിന്റെ പുരോഗതിക്ക് ഉതകുന്ന കാര്യങ്ങൾക്ക് ഹാനികരമായ നിലപാട് സ്വീകരിക്കാൻ തയ്യാറാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.