തടസ്സം വെച്ച് മുല്ലപ്പള്ളി: യുഡിഎഫിൽ ധാരണയാകാതെ വന്നതോടെ ആർ എംപി ഒറ്റയ്ക്ക് മത്സരിക്കും

സീറ്റ് ചർച്ചകളിൽ തീരുമാനമാകാത്തതിനെ തുടർന്ന് വടകര അടക്കമുള്ള മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ആർ എം പി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കടുത്ത നിലപാടാണ് നീക്കുപോക്കിന് തടസ്സമാകുന്നത്. വടകരയിൽ എൻ വേണു ആർ എം പിയുടെ സ്ഥാനാർഥിയായേക്കും

തദ്ദേശ തെരഞ്ഞെടുപ്പിൽ ആർ എം പിയുമായി യുഡിഎഫ് നീക്കുപോക്ക് നടത്തിയിരുന്നു. ഇതിന് തുടർച്ചയെന്നോണം നിയമസഭാ തെരഞ്ഞെടുപ്പിലും നീക്കുപോക്കുണ്ടാക്കാൻ കെ മുരളീധരനും ലീഗിലെ ഒരു വിഭാഗം നേതാക്കളും ശ്രമിച്ചു. എന്നാൽ മുല്ലപ്പള്ളി ഇതിന് തടസ്സം വെക്കുകയായിരുന്നു

വടകരയിൽ കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന കടുംപിടിത്തമാണ് മുല്ലപ്പള്ളി സ്വീകരിക്കുന്നത്. കെ കെ രമ സ്ഥാനാർഥിയായാൽ ആർഎംപിയെ പിന്തുണക്കുന്നതാകും നല്ലതെന്ന ഒരു വിഭാഗം നേതാക്കളുടെ വാദം കോഴിക്കോട് ഡിസിസി തള്ളുകയും ചെയ്തു.

2016ൽ ഒറ്റയ്ക്ക് മത്സരിച്ച് ഇരുപതിനായിരത്തിലേറെ വോട്ട് നേടിയ സാഹചര്യത്തിൽ യുഡിഎഫ് പിന്തുണച്ചാൽ ജയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആർ എം പി. ഇതാണ് ഒന്നുമല്ലാതെ അവശേഷിക്കുന്നത്.