Headlines

ഡൊണെറ്റ്‌സ്‌ക് വിട്ടുകൊടുക്കണം; പുട്ടിന്റെ ആവശ്യം യുക്രെയ്‌‌നെ അറിയിച്ച് ട്രംപ്,നിരസിച്ച് സെലെൻസ്കി

യുദ്ധവിരാമത്തിന് യുക്രെയ്ൻ ഡൊണെറ്റ്‌സ്‌ക് റഷ്യയ്ക്ക് വിട്ടുകൊടുക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡൊണെറ്റ്‌സ്‌ക് റഷ്യയ്ക്ക് വിട്ടുനൽകാൻ തയാറായാൽ മറ്റു പ്രദേശങ്ങളിലെ മുന്നേറ്റം മരവിപ്പിക്കാൻ തയാറാണെന്ന് പുടിൻ ട്രംപിനെ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പുടിന്റെ ആവശ്യം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി നിരസിച്ചു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ കരാറിന് തയാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. റഷ്യ വൻ ശക്തിയാണെന്നും യുക്രെയ്ൻ അങ്ങനെയല്ലെന്നും ട്രംപ് പറഞ്ഞു. വ്യാവസായിക മേഖലയായ ഡൊണെറ്റ്സ്ക് റഷ്യയ്‌ക്ക് വിട്ടുനൽകാൻ തയാറായാൽ മറ്റു പ്രദേശങ്ങളിലെ മുന്നേറ്റം…

Read More

രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രക്ക് ഇന്ന് ബിഹാറിൽ തുടക്കം; വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധം

വോട്ടർ പട്ടികയിലെ ക്രമക്കേടുകളും വോട്ട് കൊള്ളയും ആരോപിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ഇന്ന് ബിഹാറിൽ തുടക്കം. ബിഹാറിലെ സസാറാമിൽ രാവിലെ 11.30-നാണ് യാത്രക്ക് തുടക്കമാകുന്നത്. 16 ദിവസത്തെ യാത്രയിൽ 30 മണ്ഡലങ്ങളിലൂടെ 1300 കിലോമീറ്ററാണ് രാഹുൽ ഗാന്ധിയും സംഘവും സഞ്ചരിക്കുക. കാൽനടയായും വാഹനത്തിലുമായാണ് യാത്ര. ‘ഇന്ത്യയെ സംരക്ഷിക്കുക, ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക, ഒരാൾക്ക് ഒരു വോട്ട് എന്ന വ്യവസ്ഥ ഉറപ്പാക്കുക’ എന്നിവയാണ് യാത്രയുടെ പ്രധാന മുദ്രാവാക്യങ്ങൾ. ബിഹാറിൽ മാത്രം വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ…

Read More

സുൽത്താൻ ബത്തേരി ഹേമചന്ദ്രൻ കൊലക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ

സുൽത്താൻ ബത്തേരിയിലെ ഹേമചന്ദ്രൻ കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വയനാട് സ്വദേശിയായ വെൽബിൻ മാത്യൂ എന്ന അഞ്ചാമത്തെ പ്രതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാടുമായി ബന്ധപ്പെട്ട ഒരു കരാറിൽ വെൽബിൻ സാക്ഷിയായി ഒപ്പുവെച്ചിരുന്നു. മാത്രമല്ല ഇയാൾ ഹേമചന്ദ്രനോടും മറ്റ് പ്രതികളോടുമൊപ്പം കാറിൽ സഞ്ചരിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ച് 24-നാണ് വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട്ടുനിന്ന് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്റെ മൃതദേഹം തമിഴ്‌നാട്ടിലെ ചേരമ്പാടിയിലെ വനപ്രദേശത്തുനിന്ന് പൊലീസ് കണ്ടെത്തിയത്. ഈ…

Read More

‘മകളുടെ സ്വപ്നം’; ഡോ. വന്ദനാദാസിന്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി, ഉദ്ഘാടനം ഇന്ന്

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റുമരിച്ച യുവഡോക്ടർ വന്ദനാദാസിന്റെ സ്‌മരണയ്ക്കായി മാതാപിതാക്കൾ കടുത്തുരുത്തി മധുരവേലിയിൽ ആരംഭിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം ഇന്ന്. 11.30-ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. മകളുടെ സ്വപ്നമാണ് യാഥാർത്ഥ്യമാക്കുന്നതെന്ന് പിതാവ് മോഹൻദാസ് പറഞ്ഞു. ലാഭേച്ഛയില്ലാതെ ആശുപത്രി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മധുരവേലി പ്ലാമൂട് ജങ്ഷന് സമീപം ലക്ഷ്മി കോംപ്ലെക്‌സിലാണ് ആശുപത്രി. ദിവസവും രാവിലെ ഒൻപതുമുതൽ വൈകീട്ടുവരെയാകും ക്ലിനിക്ക് പ്രവർത്തിക്കുക. വന്ദനയുടെ പേരിൽ തുടങ്ങുന്ന…

Read More

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരർ മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴിയിൽ അഗ്നിതെളിച്ചു. മാളികപ്പുറം മേൽശാന്തി ടി.വാസുദേവൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്നു. ഇന്ന് മുതൽ പുലർച്ചെ 4.50ന് ദേവനെ പള്ളിയുണർത്തും. 5ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം. 5.30 മുതൽ ഏഴ്…

Read More

സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം പിറന്നു

ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞമാസത്തിന്റെ പട്ടിണിപ്പാടങ്ങൾ താണ്ടി, സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ പൂവിളികൾ കൂടിയാണ് ഉണർത്തുന്നത്. തുമ്പ, മുക്കൂറ്റി, കണ്ണാന്തളി എന്നിവ പൂത്തു നിറഞ്ഞ തൊടികളും പറമ്പുകളും, പച്ചപ്പാടങ്ങളിൽ പൊൻകതിരുകൾ പാകുന്ന കാഴ്ചകളും കേരളത്തിനാകെ പുതുചിത്രമെഴുതുന്നു. തോരാമഴയുടെയും വറുതിയുടെയും മാസമായ കർക്കടകം കഴിഞ്ഞെത്തുന്ന ചിങ്ങപ്പുലരി, കഷ്ടതകൾ മറന്ന് പുതുസന്തോഷത്തിനായി മലയാളിയെ ഒരുക്കുന്നു. മഴക്കോളുമാറി ആകാശം തെളിയും ദിവസങ്ങൾ കർഷകന്റെ ഹൃദയത്തിൽ പ്രതീക്ഷയുടെ…

Read More

സംസ്ഥാനത്ത് കനത്ത മഴ; വിധിധ ജില്ലകളില്‍ മുന്നറിയിപ്പ്, ബാണാസുര ഡാമിന്റെ ഷട്ടര്‍ തുറക്കും

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമുണ്ട്. വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും. തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ന്യൂനമർദ്ദത്തിന്റെ ശക്തി വർധിക്കുന്നത് ലഭിക്കുന്ന മഴ അതേ അളവിൽ തുടരാൻ…

Read More

പമ്പയിൽ ജലനിരപ്പ് ഉയർന്നു, അടുത്ത 3 മണിക്കൂറിൽ ഇടത്തരം മഴയ്ക്ക് സാധ്യത, ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു, ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. അടുത്ത മൂന്നു മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. പമ്പയിൽ ജലനിരപ്പ്…

Read More

ഇന്ത്യ-ചൈന അതിർത്തി തർക്കം; ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കും

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി തിങ്കളഴാഴ്ച ഇന്ത്യയിലെത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി വാങ് യി ചർച്ച നടത്തും. 24-മത് ഇന്തോ-ചൈന പ്രത്യേക പ്രതിനിധി യോഗത്തിലും വാങ് യി പങ്കെടുക്കും. ഓഗസ്റ്റ് 18, 19 തീയതികളിലാണ് വാങ് യി ഇന്ത്യ സന്ദർശിക്കുന്നത്. “ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ക്ഷണപ്രകാരം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പൊളിറ്റ്ബ്യൂറോ അംഗവും ചൈനീസ് വിദേശകാര്യ മന്ത്രിയുമായ വാങ് യി 2025 ഓഗസ്റ്റ് 18-19 തീയതികളിൽ ഇന്ത്യ സന്ദർശിക്കും,” വിദേശകാര്യ…

Read More

ആഴിമല ക്ഷേത്രത്തിൽ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

ആഴിമല ക്ഷേത്രത്തിൽ ക്ഷേത്ര ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. നെയ്യാറ്റിൻകര സ്വദേശി രാഹുൽ വിജയൻ (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ക്ഷേത്ര പരിസരം പ്രഷർ പമ്പ് ഉപയോ​ഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഷോക്കേറ്റ് വീണ രാഹുലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു വര്‍ഷമായി ക്ഷേത്രത്തിൽ ജോലി ചെയ്യുകയായിരുന്നു.

Read More