Headlines

മഹാരാഷ്ട്രയിൽ കനത്ത മഴ,16 ജില്ലകളിൽ സ്ഥിതിരുക്ഷം, 6 മരണം

മഹാരാഷ്ട്രയിൽ കനത്ത മഴ,16 ജില്ലകളിൽ സ്ഥിതിരുക്ഷം. സംസ്ഥാനത്താകെ 6 പേർ മരിക്കുകയും 6 പേരെ കാണാതാവുകയും ചെയ്തു. മഹാരാഷ്ട്രയില്‍ അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കുന്നു. മുംബൈയിലും സമീപ പ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുംബൈ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ പലയിടങ്ങളിലും കനത്തമഴ തുടരുന്നു. സംസ്ഥാനത്ത് 6 മരണം റിപ്പോര്‍ട്ട് ചെയ്തു. വിക്രോളിയില്‍ മണ്ണിടിച്ചിലില്‍ ഒരു വീട്ടിലെ രണ്ടുപേര്‍ മരിച്ചു. നാന്ദേഡില്‍ മൂന്നുപേര്‍ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ വിഭാഗം…

Read More

വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവം; പ്രധാനാധ്യാകൻ അവധിയിലെന്ന് പൊലീസ്; അറസ്റ്റ് ഉടൻ ഉണ്ടാകില്ല

കാസർഗോഡ് കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയുടെ കർണപുടം അടിച്ചുതകർത്ത സംഭവത്തിൽ, ഹെഡ്മാസ്റ്റർ എം അശോകൻ അവധിയിലെന്ന് പൊലീസ്. ഹെഡ്മാസ്റ്ററുടെ അറസ്റ്റ് ഉടനുണ്ടാകില്ല. വിശദമായ അന്വേഷണത്തിന് ശേഷം നടപടി മതിയെന്നാണ് പൊലീസ് തീരുമാനം. പാഠപുസ്തകത്തിന്റെ ജോലിയുണ്ടെന്നും അവധിയല്ലെന്നുമാണ് എം അശോകന്റെ പ്രതികരണം. സംഭവത്തിൽ ബേഡകം പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കേസിൽ മുൻകൂർ ജാമ്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് എം അശോകന്റെ പ്രതികരണം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ അസംബ്ലിക്കിടെ ആണ് പ്രശ്നങ്ങൾക്ക് തുടക്കം. ഹെഡ്മാസ്റ്റർ എം അശോകൻ…

Read More

കത്ത് ചോർച്ചാ വിവാദം; പരാതിക്കാരൻ ഷർഷാദുമായി സംസാരിച്ച് ഇ.പി ജയരാജൻ; വിവരങ്ങൾ പുറത്ത്

കത്ത് വിവാദത്തിന് പിന്നിൽ കണ്ണൂർ സിപിഐഎമ്മിലെ വിഭാഗീയതയെന്ന ആരോപണങ്ങൾക്കിടെ പരാതിക്കാരൻ ഷർഷാദുമായി ഇ.പി ജയരാജൻ സംസാരിച്ചതിന്റെ വിവരങ്ങൾ പുറത്ത്. പരാതി കത്ത് കോടതിയിൽ എത്തിയതിനെ കുറിച്ച് ഇ പി ജയരാജൻ അന്വേഷിച്ചെന്ന് മുഹമ്മദ് ഷർഷാദ് സ്ഥിരീകരിച്ചു. എം.വി ഗോവിന്ദനെ പുകഴ്ത്തി മുഹമ്മദ് ഷ‍ർഷാദ് നേതാക്കൾക്ക് അയച്ച കത്തും പുറത്തുവിട്ടു. ഫോണിൽ വിളിച്ച് പി ബിയ്ക്ക് കൊടുത്ത കത്തിന്റെ വിവരങ്ങളാണ് ഇ.പി ജയരാജൻ തേടിയെന്ന് ഷർഷാദ് പറയുന്നു. കത്തിന് പിന്നിലെ കാര്യങ്ങൾ ഇ പി യോട് പറഞ്ഞുവെന്നും ഇ…

Read More

മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റം; നടപടി അസം പൊലീസിന്റേത്

പ്രശസ്ത മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് വീണ്ടും കേസെടുത്ത് അസം പൊലീസ്. മാധ്യമറിപ്പോർട്ടുകൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരല്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ തടഞ്ഞ കോടതി നിർദേശത്തിന് പിന്നാലെയാണ് ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗുവാഹത്തി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. ഓഗസ്റ്റ് 22 ന് ഗുവാഹത്തി പോലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. ഈ മാസം പന്ത്രണ്ടിനായിരുന്നു ഇരുവർക്കുമെതിരെയുള്ള ആദ്യകേസിൽ സുപ്രീംകോടതിയുടെ നിർണായക നിർദേശം….

Read More

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി: അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിനുള്ളിൽ മർദ്ദനം. അസ്ഫാക്ക് ആലത്തിനാണ് മർദ്ദനമേറ്റത്. സഹതടവുകാരനായ രഹിലാൽ രഘുവാണ് മർദ്ദിച്ചത്. നീ കൊലപാതക കേസിലെ പ്രതിയാണെന്ന് പറഞ്ഞ് കയ്യിൽ ഉണ്ടായിരുന്ന സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആലുവയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി മാർക്കറ്റിന് സമീപം ഉപേക്ഷിച്ച കേസിലെ പ്രതിയാണ് അസ്ഫാക്ക് ആലം. വിയ്യൂർ ജയിലിൽ കഴിയവെയാണ് മർദ്ദനം. ഇയാൾക്ക് തലയ്ക്കും മുഖത്തും പരിക്കേറ്റു. കഴിഞ്ഞദിവസം ജയിൽ വരാന്തയിലൂടെ നടന്നുപോകുമ്പോൾ സഹ തടവുകാരൻ മർദ്ദിക്കുകയായിരുന്നു.സഹ…

Read More

ഉത്തേജക മരുന്ന് പരിശോധനയില്‍ എന്‍.വി. ഷീനക്ക് തിരിച്ചടിയായത് എന്ത്?

മലയാളി ട്രിപ്പ്ള്‍ ജംപ് താരം എന്‍.വി. ഷീനക്ക് വിലക്കേര്‍പ്പെടുത്തിയ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) യുടെ നടപടിയില്‍ കൂടുതല്‍ വിവരങ്ങള്‍ കാത്ത് കായിക കേരളം. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതാണ് വിലക്കിന് കാരണമെന്ന് പറയുന്നുണ്ടെങ്കിലും ഏത് നിരോധിത മരുന്നിന്റെ സാന്നിധ്യമാണ് താരത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയതെന്ന് നാഡ വെളിപ്പെടുത്തിയിട്ടില്ല. സാമ്പിള്‍ ശേഖരിച്ച തീയതിയും എന്നു മുതലാണ് സസ്‌പെന്‍ഷന്‍ പ്രാബല്യത്തില്‍ വന്നതെന്നുമുള്ള കാര്യങ്ങള്‍ വ്യക്തമല്ല. പരിശീലകനോ പോഷകാഹാര വിധഗ്ദ്ധര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വന്നോ എന്നൊക്കെയുള്ള വിവരങ്ങള്‍ ഇനിയും…

Read More

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം, മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം

അമീബിക് മസ്തിഷ്ക ജ്വരം കാരണം മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴു വയസ്സുകാരനായ സഹോദരനാണ് പനിയും ശർദ്ദിയും അനുഭവപ്പെട്ടത്. കുട്ടിയുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിയുന്നത്. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. ഓമശ്ശേരിയിലെ…

Read More

ഓരോ അംഗങ്ങളുമായി ശ്വേത മേനോൻ സംസാരിക്കും; അമ്മയുടെ ആദ്യ യോഗം നാളെ, ചേരിതിരിവ് അവസാനിപ്പിക്കുക ആദ്യ അജണ്ട

താര സംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ യോഗം നാളെ. ചേരിതിരിവ് അവസാനിപ്പിക്കുക ആദ്യ അജണ്ട. ഓരോ അംഗങ്ങളുമായി അമ്മ പ്രസിഡന്റ് ശ്വേത മേനോൻ സംസാരിക്കും. മെമ്മറി കാർഡ് വിവാദവും പടലപിണക്കങ്ങളും യോഗത്തിൽ ചർച്ചയാകും. പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടിവ് യോഗം നാളെ 11 മണിക്ക് അമ്മ ഓഫീസിൽ വച്ചാണ് നടക്കുക. അമ്മയില്‍ ചരിത്രം കുറിച്ചുകൊണ്ട് അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. ദേവനും ശ്വേത മേനോനുമായിരുന്നു…

Read More

‘തിരഞ്ഞെടുപ്പ് കമ്മീഷണർമാരേ, ശ്രദ്ധിക്കൂ, ഇപ്പോൾ നിങ്ങൾ മോദിക്ക് വേണ്ടി പ്രവർത്തിക്കുന്നു, ഞങ്ങൾ സര്‍ക്കാര്‍ രൂപീകരിക്കുന്ന ദിവസം നിങ്ങളെ കൈകാര്യം ചെയ്യും’; രാഹുൽ ഗാന്ധി

തിരഞ്ഞടുപ്പ് കമ്മീഷനെതിരെ വീണ്ടും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് മോഷണ ആരോപണങ്ങൾക്ക് സത്യവാങ്മൂലം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാഹുലിന്‍റെ പരാമര്‍ശം. കേന്ദ്രത്തിലും ബിഹാറിലും ഇൻഡ്യാ മുന്നണി സര്‍ക്കാര്‍ രൂപീകരിച്ചു കഴിഞ്ഞാൽ കമ്മീഷനെ ശക്തമായി നേരിടുമെന്ന് രാഹുൽ പറഞ്ഞു. ഗയ ജിയിൽ നടന്ന വോട്ട് അധികാർ യാത്രയ്ക്കിടെ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മോഷണം പിടിക്കപ്പെട്ടു, ഇപ്പോൾ കമ്മീഷൻ എന്നോട് സത്യവാങ്മൂലം ആവശ്യപ്പെടുന്നു. ഞാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് പറയുന്നു –…

Read More

‘കത്ത് അൽപ്പായുസുള്ള വിവാദമായി കെട്ടടങ്ങും; CPIM വിരുദ്ധ വാർത്തകൾ തുടർന്നുകൊണ്ടേയിരിക്കും’; പി ജയരാജൻ

കത്ത് ചോർച്ചാ വിവാദം അൽപ്പായുസുള്ള വിവാദമെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. അൽപ്പായുസുള്ള വിവാദമായി കെട്ടടങ്ങും. സിപിഐഎം വിരുദ്ധ വാർത്തകൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും പി ജയരാജൻ പറഞ്ഞു. സിപിഐഎമ്മിനെതിരെ വലതുപക്ഷ മാധ്യമങ്ങൾ ഉയർത്തിയത് അൽപ്പായുസുള്ള വിവാദമാണ്. ബിരിയാണി ചെമ്പിൽ സ്വർണം കടത്തുന്നവെന്ന് അപവാദം പ്രചരിപ്പിച്ചവരാണ് വലതുപക്ഷ മാധ്യമങ്ങളെന്നും പി ജയരാജൻ‌ വിമർശിച്ചു. 2023ൽ മുഹമ്മദ് ഷെർഷാദ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിസിനസ് ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായപ്പോൾ രാജേഷ് കൃഷ്ണ, ഷെർഷാദിനോട് പറഞ്ഞ…

Read More