Headlines

തിരുവനന്തപുരത്ത് വയോധികയുടെ വായിൽ തുണി തിരുകി കെട്ടിയിട്ട് മോഷണം; പ്രതി പിടിയിൽ

തിരുവനന്തപുരം ഉള്ളൂരിൽ വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതി പിടിയിൽ. വയോധികയുടെ വീടിനടുത്തുള്ള ബേക്കറി ജീവനക്കാരനായ മധു ആണ് പിടിയിലായത്. തനിച്ച് താമസിക്കുന്ന വയോധികയുടെ വായിൽ തുണി തിരുകി സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. ഒന്നര പവൻ മാലയും അരപ്പവന്റെ മോതിരവും ആണ് പ്രതി കവർന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മോഷണം നടന്നത്. എന്നാൽ പൊലീസ് മോഷണ വിവരം അറിയുന്നത് വൈകുന്നേരം ആറരയ്ക്കാണ്. മോഷ്ടിച്ച ആഭരണങ്ങൾ ചാലയിലെത്തി വിറ്റു. പണം മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. പുലർച്ചെയാണ് പ്രതി കുറ്റസമ്മതം…

Read More

സർക്കാർ മെഡിക്കൽ കോളജുകളിൽ മസ്തിഷ്‌കമരണം സ്ഥിരീകരിക്കൽ കുറഞ്ഞു; ആരോപണങ്ങൾ ശരിവച്ച് കണക്കുകൾ

മരണാനന്തര അവയവദാന പദ്ധതിയായ കെ സോട്ടോയെ കുറിച്ച് , തിരുവനന്തപുരം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻദാസിന്റെ ആരോപണങ്ങൾ ശരിവച്ച് കണക്കുകൾ. കെ സോട്ടോ പദ്ധതി രൂപീകരിച്ച ശേഷം സർക്കാർ മെഡിക്കൽ കോളജുകളിൽ ഇതുവരെ സ്ഥിരീകരിച്ചത് 389 മസ്തിഷ്ക മരണങ്ങളാണ്. ഈ വർഷം സ്ഥിരീകരിച്ച 11 മസ്തിഷ്ക മരണങ്ങളിൽ പത്തെണ്ണവും സ്വകാര്യ ആശുപത്രികളിലാണ്. 389 മസ്തിഷ്‌ക മരണങ്ങളില്‍ 251 എണ്ണവും കെ സോട്ടോ രൂപീകരിച്ച് കഴിഞ്ഞുള്ള അഞ്ച് വര്‍ഷ കാലയളവിലാണ് നടന്നത്. ഇതിന് ശേഷം…

Read More

ഒരു ചിത്രം ആയിരം വാക്കുകളേക്കാൾ ശക്തം; ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം

ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം. ആയിരം വാക്കുകളേക്കാൾ ശക്തമാണ് ഒരു ചിത്രം. ലോകമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുകയും കാലത്തെ അതിജീവിക്കുകയും നമ്മുടെ ചിന്തകളേയും വികാരത്തേയും സംവാദങ്ങളേയും സ്വാധീനിക്കുകയും ചെയ്ത എത്രയെത്ര ചിത്രങ്ങളാണുള്ളത്. ലോകത്തെ മുഴുവൻ ഒരൊറ്റ ഫ്രെയിമിലേക്ക് ഒതുക്കാനും, കാലത്തെ തടഞ്ഞുനിർത്തി ഓർമകളെ ജീവിപ്പിക്കാനും ഫോട്ടോഗ്രഫിക്കുള്ള കഴിവ് അതുല്യമാണ്. ചില ചിത്രങ്ങൾ ഒരു മുഹൂർത്തത്തെ പിടിച്ചെടുക്കുക മാത്രമല്ല ചെയ്യുന്നത്. അത് ചിലപ്പോൾ കാലത്തെ നിർവചിച്ചേക്കാം. ഫോട്ടോഗ്രഫി കേവലം ചിത്രങ്ങൾ പകർത്തുന്ന ഒരു പ്രക്രിയ മാത്രമല്ല. അത് ഒരേ സമയം കലയും…

Read More

യുക്രെയ്ന് വേണ്ടത് സമാധാനം’; വെടിനിർത്തൽ പ്രഖ്യാപനങ്ങളില്ലാതെ ട്രംപ് -സെലൻസ്കി കൂടിക്കാഴ്ച

വെടിനിർത്തൽ പ്രഖ്യാപനങ്ങളില്ലാതെ ട്രംപ് -സെലൻസ്കി കൂടിക്കാഴ്ച. യുക്രെയ്ന് ഭാവിയിൽ സുരക്ഷ ഉറപ്പ് നൽകാൻ വൈറ്റ്ഹൌസിൽ നടന്ന കൂടിക്കാഴ്ചയിൽ ധാരണയായി. അമേരിക്ക-റഷ്യ -യുക്രെയ്ൻ ത്രികക്ഷി യോഗം നടത്താനും തീരുമാനമായി. ചർച്ചകൾക്കിടെ പുടിനുമായി 40 മിനിറ്റ് ട്രംപ് ഫോണിൽ സംസാരിച്ചു. സെലൻസ്കി -പുടിൻ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുമെന്നും, കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും ട്രംപ് അറിയിച്ചു. വെടിനിർത്തലല്ല ശാശ്വത സമാധാനമാണ് യുക്രെയ്ന് വേണ്ടതെന്നും സെലൻസ്കി വ്യക്തമാക്കി. വൈറ്റ്‌ ഹൗസിൽ യൂ റോപ്പ്യൻ നേതാക്കളൊടൊപ്പമുള്ള ട്രംപ് കൂടികാഴ്ചക്ക്‌ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം….

Read More

ബിഹാർ വോട്ടർപട്ടിക പരിഷ്കരണം; പ്രതിപക്ഷ പ്രതിഷേധം തുടരും; ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകും

ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകും. രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയ സാഹചര്യത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പാർലമെന്റ് സമ്മേളിക്കുന്നതിന് മുമ്പായി പ്രതിപക്ഷം പ്രധാന കവാടത്തിൽ പ്രതിഷേധിക്കും. ബിഹാർ വോട്ടർപട്ടിക വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരു സഭകളിലും നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇമ്പീച്ച്മെന്റ് നോട്ടീസ് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ടെങ്കിലും അത് ഇന്ന് ഉണ്ടാകാൻ സാധ്യതയില്ല. അതേസമയം ഉപരാഷ്ട്രപതി…

Read More

ഗസയിൽ വെടിനിർത്തൽ അംഗീകരിച്ച് ഹമാസ്

ഗസയിൽ പുതിയ വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. അൽ ജസീറയുടേതാണ് റിപ്പോർട്ട്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ധാരണ. ബന്ദികളുടെ മോചനത്തിനും ധാരണയായെന്നാണ് റിപ്പോർട്ടുകൾ. ആദ്യഘട്ടമായി 60 ദിവസത്തേക്കാണ് വെടിനിർത്തുക. 50 ത്തോളം ഇസ്രായേലി ബന്ദികളാണ് ഹമാസിന് ഉള്ളത്. അതിൽ 20 പേരെയാണ് രണ്ട് ബാച്ചുകളായി മോചിപ്പിക്കുക. “എല്ലാ ബന്ദികളെ ഒറ്റയടിക്ക് വിട്ടയച്ചാൽ” മാത്രമേ കരാർ അംഗീകരിക്കൂ എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞിട്ടുള്ളതിനാൽ ഇസ്രായേലിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് വ്യക്തമല്ല. അതേസമയം, യുദ്ധം…

Read More

‘ട്രംപിന്റെ സമാധാനശ്രമങ്ങള്‍ക്ക് നന്ദി’; യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായം ആവശ്യമാണെന്ന് സെലൻസ്കി

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാനശ്രമങ്ങൾക്ക് നന്ദി അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി. ‘യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായം ആവശ്യമാണെന്നും ത്രിരാഷ്ട്ര സമാധാന ചർച്ചകൾക്ക് യുക്രെയ്ൻ തയാറാണെന്നും അദ്ദേഹം ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. വെടിനിർത്തൽ ധാരണയായാൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്ന് സെലൻസ്കി പറഞ്ഞു. അതിനിടെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും താത്പര്യമുണ്ടെന്നും ട്രംപ് അറിയിച്ചു. കഴിഞ്ഞദിവസം അലാസ്‍കയിൽവച്ച്‌ ട്രംപ്‌ റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിനുമായി നടത്തിയ ചർച്ചയിൽ യുക്രയ്ന്‍ വിഷയത്തില്‍ അന്തിമ…

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ ,കാസർഗോഡ്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. എറണാകുളം മുതൽ കോഴിക്കോട് വരെയുള്ള ആറു ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തെക്കൻ കേരളത്തിൽ മഴയുടെ…

Read More

വിദ്യാർഥിയുടെ കർണപുടം അടിച്ചു പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റർക്കെതിരെ നടപടി ഉണ്ടായേക്കും, വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു

സ്കൂൾ അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം ഹെഡ്മാസ്റ്റർ അടിച്ചുപൊട്ടിച്ച സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപകനായ എം. അശോകനെതിരെ നടപടിയുണ്ടായേക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി അഭിനവ് കൃഷ്ണയുടെയും, ഹെഡ്മാസ്റ്റർ എം അശോകന്റെയും മൊഴി ഡി ഡി ഇ ടി വി മധുസൂദനൻ ഇന്ന് രേഖപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടാണ് സമർപ്പിച്ചത്. സംഭവം പുറത്തുവന്നതോടെ…

Read More

വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മധ്യകേരളത്തിൽ രണ്ടുദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം 12 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദം ആയി മാറും. അതേസമയം ഇടുക്കി മൂന്നാറിൽ മണ്ണിടിഞ്ഞ് കട തകർന്നു. കനത്ത മഴയിൽ മലപ്പുറം കുഴിപ്പുറം…

Read More