Headlines

ഡൽഹിയിൽ രണ്ടുനില കെട്ടിടം തകർന്നു വീണു, 3 പേർ മരിച്ചു

ഡൽഹിയിൽ കെട്ടിടം തകർന്നു വീണു, 3 പേർ മരിച്ചു. ദരിയാ ഗഞ്ചിൽ ആണ് സംഭവം ഉണ്ടായത്. രണ്ട് നിലകളുമുള്ള കെട്ടിടം ആണ് തകർന്നുവീണത്. പരുക്കേറ്റ 3 പേരെ രക്ഷപ്പെടുത്തി, ആശുപത്രിയിൽ എത്തിച്ചു. 4 ഫയർ എഞ്ചിനുകൾ എത്തിയാണ് രക്ഷ പ്രവർത്തനം പൂർത്തിയാക്കിയതെന്ന് ഡൽഹി ഫയർ ഫോഴ്സ് അറിയിച്ചു. കെട്ടിടത്തിന്റെ ബലക്ഷയമാണ് തകർന്ന് വീഴാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് 12.14 ന് സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചു, തുടർന്ന് നാല് ഫയർ ടെൻഡറുകൾ സ്ഥലത്തേക്ക് എത്തി. രണ്ട്…

Read More

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്‍; ലോക്സഭയില് അവതരിപ്പിച്ച് അമിത്ഷാ; എതിര്‍ത്ത് പ്രതിപക്ഷം

അഞ്ചു വര്‍ഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി മുപ്പത് ദിവസം തടവില്‍ കഴിയേണ്ടി വരുന്ന മന്ത്രിമാരെ നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്‍ അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബില്‍ അവതരണം. ആഭ്യന്തര മന്ത്രിക്ക് നേരെ തൃണമൂൽ അം​ഗങ്ങൾ ബിൽ കീറിയെറിഞ്ഞു. ബില്ല് പ്രതിപക്ഷത്തെ ലക്ഷ്യം വച്ചാണ് എന്ന കെ സി വേണുഗോപാല്‍ പറഞ്ഞു. ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കാനാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു. ധാര്‍മികതയ്ക്ക്…

Read More

യൂത്ത് കോൺഗ്രസ് പരിപാടി ഞാൻ ഏറ്റിരുന്നില്ല, രമ്യാ ഹരിദാസാണ് പങ്കെടുക്കാം എന്ന് ഉറപ്പ് നൽകിയത്: ചാണ്ടി ഉമ്മൻ

കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് പരിപാടി താൻ ഏറ്റിരുന്നില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. രമ്യാ ഹരിദാസ് ആണ് പരിപാടിയിൽ പങ്കെടുക്കാം എന്ന് ഉറപ്പ് നൽകിയത്. സാഹചര്യം ഉണ്ടെങ്കിൽ പങ്കെടുക്കാം എന്ന് മാത്രമാണ് അറിയിച്ചത്. നിമിഷ പ്രിയ കേസുമായി ബന്ധപ്പെട്ട് വിദേശത്താണ് ഉണ്ടായിരുന്നത്. പുലർച്ചെയാണ് കോഴിക്കോട് എത്തിയത്. രാവിലെ മണ്ഡലം പ്രസിഡന്റിനെ വിളിച്ചപ്പോൾ പരിപാടി കഴിഞ്ഞെന്ന് പറഞ്ഞു. എല്ലാ കാര്യങ്ങളിലും വിവാദം ഉണ്ടാക്കുന്നത് ശരിയായ നിലപാടല്ല. സാഹചര്യം ഉണ്ടെങ്കിൽ മാത്രമെ പങ്കെടുക്കു അറിയിച്ചിരുന്നുവെന്നും ചാണ്ടി ഉമ്മൻ മറുപടി നൽകി. എന്നാൽ…

Read More

കണ്ണൂരിൽ KSU പ്രവർത്തകനെ MSF – യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി

കെ എസ് യു പ്രവർത്തകനെ എം എസ് എഫ് – യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി. കണ്ണൂർ കാൾടെക്സിൽ വച്ച് ഇന്നലെ രാത്രിയായിരുന്നു മർദനം. കെഎസ്‍യു പ്രവർത്തകനായ അജ്മൽ റോഷനാണ് പരുക്കേറ്റത്. പരുക്കേറ്റ അജ്മൽ റോഷനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകിയതാണ് മർദനത്തിന് പിന്നിലെന്നാണ് കെഎസ്‍യു ആരോപണം. തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവും എംഎസ്എഫും സഖ്യമായല്ല മത്സരിക്കുന്നത്. ഇന്നലെ നോമിനേഷൻ നൽകാൻ കോളജിലേക്ക്…

Read More

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരടക്കം എന്‍ഡിഎയുടെ 160ഓളം പാര്‍ലമെന്റ് അംഗങ്ങള്‍ പ്രകടനമായി എത്തിയാണ് വരണാധികാരി രാജ്യസഭാ സെക്രട്ടറി ജനറല്‍ പിസി മോദിക്ക് മുന്നില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. 20 പ്രൊപ്പോസര്‍മാരുടെയും 20 സെക്കന്‍ഡര്‍മാരുടെയും ഒപ്പുകളുള്ള, നാല് സെറ്റ് നാമനിര്‍ദ്ദേശ പത്രികകള്‍ ആണ് സമര്‍പ്പിച്ചത്. ആദ്യ സെറ്റ് നാമനിര്‍ദ്ദേശ പത്രികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യനിര്‍ദ്ദേശകനായി ഒപ്പ് വച്ചിരിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി…

Read More

മലപ്പുറം നഗരസഭയിലെ വ്യാജ വോട്ട് ചേര്‍ക്കല്‍ പരാതി: ഹിയറിങ് ഓഫിസറെ മാറ്റി

മലപ്പുറം നഗരസഭയിലെ വ്യാജ വോട്ട് ചേര്‍ക്കല്‍ പരാതിയില്‍ ഹിയറിങ് ഓഫീസറെ തത്സ്ഥാനത്തുനിന്ന് മാറ്റി. എന്‍ജിനീയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെതിരെയാണ് മുന്‍സിപ്പല്‍ സെക്രട്ടറി നടപടിയെടുത്തത്. തിരിച്ചറിയല്‍ രേഖകളില്‍ കൃത്രിമം കാണിച്ച് വോട്ട് ചേര്‍ത്തു എന്നതാണ് പരാതി. യുഡിഎഫ് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു. മലപ്പുറം നഗരസഭയിലെ വോട്ട് ചേര്‍ക്കലില്‍ കൃത്രിമം നടന്നുവെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ട് ഷിബു അഹമ്മദിനെ ഹിയറിങ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുന്നത്. 18 വയസ് തികയാത്ത ആളുകളെ എസ്എസ്എല്‍സി രേഖകളിലെ വര്‍ഷത്തില്‍…

Read More

‘അജിത്കുമാര്‍ കേസില്‍ വിജിലന്‍സ് കോടതിയുടേത് ഗുരുതര പരമാർശം, മുഖ്യമന്ത്രി രാജിവയ്ക്കണം’: സണ്ണി ജോസഫ്

ADGP എം ആർ അജിത്കുമാറിനും, പി ശശിക്കും എതിരായ വിജിലൻസ് കോടതി വിധിയിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സർക്കാർ നടപടി അഴിമതി കേസിലെ പ്രതികളെ സംരക്ഷിക്കുന്നു. ഇവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ ഇടപെടൽ സത്യപ്രതിജ്ഞാ ലംഘനമെന്നും സണ്ണി ജോസഫ് പറഞ്ഞു. നിയമത്തിൻറെ എല്ലാ ചട്ടങ്ങളും ചവിട്ടി മെതിക്കപ്പെട്ടിരിക്കുന്നു എന്നാണ് കോടതി പരാമർശം. മുഖ്യമന്ത്രിയും സിപിഐഎമ്മും മൗനം പാലിക്കുന്നു. സർക്കാരിന്റെ എല്ലാ നടപടികളും അഴിമതി കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ…

Read More

വേടൻ ഒളിവിൽ തുടരുന്നു, പൊലീസ് സംരക്ഷണം നൽകിയിട്ടില്ല, രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ബലാത്സംഗ കേസില്‍ വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. വേടന് പൊലീസ് സംരക്ഷണം നൽകിയിട്ടില്ല. വേടൻ ഒളിവിലാണ്. രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പുട്ട വിമലാദിത്യ പറഞ്ഞു. മുൻ‌കൂർ ജാമ്യപേക്ഷ കോടതിയിൽ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തത്. ബലാത്സഗ കേസിന്റെ അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നു. വേടനത്തിരേ പുതിയ പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. വേടന്‍ വിവാഹ വാഗ്ദാനം…

Read More

മലപ്പുറത്ത് 11 വയസുകാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം

മലപ്പുറം ചേളാരിയില്‍ 11 വയസുകാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഈ അടുത്ത ദിവസങ്ങളിലായി മലപ്പുറത്ത് നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇന്നലെയാണ് രോഗലക്ഷണങ്ങളുമായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ നടത്തിയ സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗത്തിന്റെ ഉറവിടമേതെന്ന് വ്യക്തമായിട്ടില്ല. 11 വയസുകാരിയെ കൂടാതെ നിലവില്‍ രാഗം സ്ഥിരീകരിച്ച് രണ്ടു പേരാണ് ചികിത്സയിലുള്ളത്. ഓമശ്ശേരി പഞ്ചായത്തിലെ മൂന്നുമാസം പ്രായമുള്ള കുഞ്ഞും തലക്കുളത്തൂര്‍ പഞ്ചായത്തിലെ 31 വയസ്സുള്ള യുവാവുമാണ് ചികിത്സയിലുള്ളത്. കുഞ്ഞ് വെന്റിലേറ്ററിലും…

Read More

പൊന്നിന്‍ ചിങ്ങം; സ്വര്‍ണവില വീണ്ടും കുറഞ്ഞു; 12 ദിവസം കൊണ്ട് പവന് കുറഞ്ഞത് 2000 രൂപയിലേറെ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് 440 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 73,440 രൂപയായി. ഗ്രാമിന് 55 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 9,180 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. റെക്കോഡുയരത്തില്‍ നിന്ന് 12 ദിവസം കൊണ്ട് പൊന്നിന് 2,320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. വിവാഹ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഇത് സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയമെന്നാണ് വിലയിരുത്തപ്പെടുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച…

Read More