Headlines

‘നിന്നെ എനിക്ക് റേപ്പ് ചെയ്യണം; ബെംഗളൂരുവിലേക്കോ ഹൈദരാബാദിലേക്കോ വരണം’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ യുവതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ യുവതി. സാമൂഹ്യമാധ്യമമായ ടെലിഗ്രാം വഴിയാണ് രാഹുൽ മെസ്സേജ് അയച്ചിരുന്നത്. ബലാത്സംഗം ചെയ്യണമെന്നും അതിനായി ബെംഗളൂരുവിലേക്കോ ഹൈദരാബാദിലേക്കോ വരാനായി ആവശ്യപ്പെട്ടിരുന്നു. ഇത്ര വൈകൃത സ്വഭാവമുള്ള ഒരാൾക്ക് ജനപ്രതിനിധിയായി തുടരാൻ യാതൊരു യോഗ്യതയുമില്ലെന്ന് അവന്തിക പറഞ്ഞു. മെസെന്ജറിൽ സന്ദേശമയച്ച് അതുവഴിയാണ് തന്റെ നമ്പർ രാഹുൽമാങ്കൂട്ടത്തിൽ വാങ്ങിയത്. പിന്നീട് വാട്സാപ്പ് വഴിയും സന്ദേശങ്ങൾ അയക്കുമായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വെച്ച് നടന്ന ഒരു ചർച്ചയ്ക്കിടെയാണ് തമ്മിൽ കണ്ടത്. പിന്നീട് സാമൂഹ്യമാധ്യമം വഴി റിക്വസ്റ്റ് വിടുകയായിരുന്നുവെന്നും അവന്തിക…

Read More

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ശാസ്തമംഗലത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 72 വയസായിരുന്നു. മുതിര്‍ന്ന സിപിഐ നേതാവായ വാഴൂര്‍ സോമന്‍ 2021ല്‍ കോണ്‍ഗ്രസിന്റെ സിറിയക് തോമസിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. പീരുമേട്ടിലെ കര്‍ഷക പ്രശ്‌നങ്ങള്‍, തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, ഭൂപ്രശ്‌നങ്ങള്‍ എന്നിവ വിശദമായി പഠിക്കുകയും സഭയ്ക്ക് അകത്തും പുറത്തും സജീവ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു….

Read More

ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസ്; പി കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന് ജാമ്യം

ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ പി കെ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് 2 നാണ് ബുജൈർ,ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ലഹരി പരിശോധനക്ക് എത്തിയ കുന്ദമംഗലം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജീഷിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിലാണ് പി കെ ബുജൈറിൻ്റെ ജാമ്യ ഹർജി കോടതി പരിഗണിച്ചത്. നേരത്തെ…

Read More

യൂത്ത് കോൺഗ്രസിന്റെ ലോങ് മാർച്ച് മാറ്റിവെച്ചു; രാഹുൽ മാങ്കൂട്ടത്തിലായിരുന്നു ഉദ്ഘാടകൻ

യൂത്ത് കോൺഗ്രസിന്റെ ലോങ് മാർച്ച് മാറ്റിവെച്ചു. തൃശ്ശൂരിലെ വോട്ട് അട്ടിമറി ആരോപണവുമായി ബന്ധപ്പെട്ടുകൊണ്ട് ആയിരുന്നു ലോങ്ങ് മാർച്ച്. നാളെ നടക്കേണ്ടിയിരുന്ന ലോങ്ങ് മാർച്ചിന്റെ ഉദ്ഘാടകൻ രാഹുൽ മാങ്കൂട്ടത്തിലായിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടി മാറ്റിവെച്ചത്. ഉദ്ഘാടകനെ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിരുന്നില്ല എന്നാണ് യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വിശദീകരണം. അതേസമയം രാഹുൽ മാങ്കൂട്ടത്തിനെ വിലക്കി പാലക്കാട് നഗരസഭ. നാളെ രാഹുലിനെ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് വിലക്കി. പാലക്കാട് നഗരസഭ ബസ്റ്റാൻഡ് ഉദ്ഘാടന പരിപാടിയിൽ നിന്ന് മാറ്റി. രാഹുലിന് ഇതുമായി…

Read More

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡി പത്രിക സമര്‍പ്പിച്ചു

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, ശരത് പവാര്‍, രാംഗോപാല്‍ യാദവ് അടക്കം ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ബി. സുദര്‍ശന്‍ റെഡ്ഡി ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അടക്കമുള്ള നേതാക്കളെ നേരില്‍ കണ്ട് തിരഞ്ഞെടുപ്പിന് പിന്തുണ തേടി. രാവിലെ 11.30ഓടെയാണ് ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡി, വരണാധികാരി, സെക്രട്ടറി ജനറല്‍ പി സി മോദിയുടെ മുന്നിലെത്തി നാമനിര്‍ദ്ദേശ പത്രിക…

Read More

കോഴിക്കോട് അതിഥി തൊഴിലാളിയുടെ മകളെ കാമുകനും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

കോഴിക്കോട് രാമനാട്ടുകരയിൽ അഥിതി തൊഴിലാളിയുടെ മകളെ കാമുകനും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കാറിൽവച്ച് മയക്കികിടത്തി ഹോട്ടലിലേക്ക് കൊണ്ടുപോയെന്നാണ് ആക്ഷേപം. ഇക്കഴിഞ്ഞ 19 -ാം തീയതിയാണ് സംഭവം. തുണിക്കടയിൽ ജീവനക്കാരിയായ പെൺകുട്ടിയെ പുറത്ത് പോകാമെന്ന് പറഞ്ഞ് കാമുകൻ വിളിച്ചിറക്കുകയായിരുന്നു. കടയിൽനിന്ന് പെൺകുട്ടി ആൺസുഹൃത്തിനൊപ്പം അവധിയെടുത്ത് പോകുകയും കാറിൽ വെച്ച് മയക്കി കിടത്തി ഹോട്ടലിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. സംഭവം നടക്കുമ്പോൾ കാമുകനൊപ്പം മറ്റ് നാല് പേർ കൂടി ഉണ്ടായിരുന്നു. ബലപ്രയോഗത്തിൽ പെൺകുട്ടിയുടെ ശരീരത്തിൽ പരിക്കുകളും ഉണ്ടായി. തൊട്ടടുത്ത ദിവസമാണ്…

Read More

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി. അമീബിക് മസ്തിഷ്‌ക ജ്വര രോഗലക്ഷണങ്ങളുടെ രണ്ടുദിവസമായി ഏഴു വയസ്സുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട് .ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു.എന്നാല്‍ രോഗലക്ഷണങ്ങള്‍ തുടര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും പരിശോധന നടത്തിയത്.ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്.താമരശ്ശേരിയില്‍ ഈ…

Read More

‘ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസിലും ബാലാവകാശ കമ്മിഷനിലും പരാതി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി. ഗര്‍ഭഛിത്രം നടത്തി എന്നാണ് പരാതി. അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് പരാതി നല്‍കിയിരിക്കുന്നത്.രാഹുലിന് കൂടുതല്‍ കുരുക്കായാണ് ശബ്ദസന്ദേശങ്ങളും ചാറ്റുകളും പുറത്തുവന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചെന്ന ശബ്ദ സന്ദേശത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. ആരോപണങ്ങളില്‍ പുകഞ്ഞാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ആരോപണങ്ങള്‍…

Read More

പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കരണത്തടിച്ച സംഭവം: പ്രധാനാധ്യാപകന് സ്ഥലംമാറ്റം

കാസര്‍ഗോഡ് കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കരണത്തടിച്ച പ്രധാനാധ്യാപകന് സ്ഥലംമാറ്റം. ഹെഡ്മാസ്റ്റര്‍ എം അശോകനെ കടമ്പാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ഈ മാസം 11ന് സ്‌കൂള്‍ അസംബ്ലിക്കിടെ കാല്‍ കൊണ്ട് ചരല്‍ നീക്കി കളിച്ചതിനാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് കൃഷ്ണയെ ഹെഡ്മാസ്റ്റര്‍ എം അശോകന്‍ കരണത്തടിച്ചത്. പരിശോധനയില്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം പൊട്ടിയതായി കണ്ടെത്തി. രക്ഷിതാക്കള്‍ ബേഡകം പോലീസില്‍ പരാതി നല്‍കി. 24…

Read More

മകൻ സിനിമയിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു,അനുഗ്രഹം വേണം’; ഷാരൂഖ് ഖാൻ

ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ ഷാരൂഖ് ഖാൻ മകൻ ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭത്തിന് പിന്തുണയുമായി രംഗത്തെത്തി. ആര്യൻ സംവിധാനം ചെയ്ത വെബ് സീരീസായ ‘ദി ബാഡ്‌സ് ഓഫ് ബോളിവുഡിന്റെ’ ട്രെയിലർ ലോഞ്ചിൽ ഭാര്യ ഗൗരി ഖാനോടൊപ്പം പങ്കെടുത്ത ഷാരൂഖ് വികാരനിർഭരമായാണ് സംസാരിച്ചത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരുടെ മുന്നിൽ വെച്ച് ഷാരൂഖ് തന്റെ മകനെക്കുറിച്ച് സംസാരിച്ചു. “ഈ പുണ്യഭൂമി എന്നെ 30 വർഷം നിലനിൽക്കാൻ അനുവദിച്ചു. ഇന്ന് എന്റെ മകൻ അവന്റെ ആദ്യ ചുവടുവെപ്പ് നടത്തുകയാണ്….

Read More