ഛത്തീസ്ഗഡിലെ ആദിവാസി യുവതികളുടെ പരാതി: ജ്യോതി ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്കെന്ന് സിപിഐ
ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകളെയും ആദിവാസി യുവതികളെയും ഹിന്ദുത്വ സംഘടനകള്‍ തടഞ്ഞുവയ്ക്കുകയും കള്ളക്കേസ് ചുമത്തി ജയിലിലടക്കുകയും ചെയ്ത സംഭവത്തില്‍ നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി സിപിഐ. സ്വന്തം ഇഷ്ടപ്രകാരമാണ് കന്യാസ്ത്രീകളോടൊപ്പം പോയതെന്നും ജ്യോതി ശര്‍മ ഉള്‍പ്പെടെ പീഡിപ്പിച്ചെന്നും ആദിവാസി യുവതികള്‍ വനിതാ കമ്മിഷനെ അറിയിച്ചിരുന്നു. വനിത കമ്മിഷനിലുള്ള ബിജെപി അംഗങ്ങള്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കമ്മിഷന്‍ ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭം നടത്തുമെന്നാണ് സിപിഐ അറിയിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട്…
