‘ബോംബുകൾ വീണുകൊണ്ടിരിക്കുന്നത് കോൺഗ്രസിൽ; സിപിഐഎമ്മിന് ഭയമില്ല’; എംവി ഗോവിന്ദൻ
കേരളം ഞെട്ടിപ്പോകുന്ന വാർത്ത ഉടൻ വരാനുണ്ടെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബോംബുകൾ വീണുകൊണ്ടിരിക്കുന്നത് കോൺഗ്രസിലാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സിപിഐഎമ്മിന് ഒരു ഭയവുമില്ല. കേസിനേക്കാൾ പ്രധാനപ്പെട്ട തെളിവുകൾ വന്നതുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടി എടുത്തതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കാത്തത് ക്രിമിനൽ മനസുള്ള ആയതുകൊണ്ടാണെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. മുകേഷ് എം എൽ എയുടെ കേസ് പതിറ്റാണ്ടുകൾക്ക് മുമ്പുള്ളതാണ്. മുകേഷ് രാജി…
