നൂറിലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ ഇവി ബാറ്ററി കയറ്റുമതി ചെയ്യും; ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായെന്ന് നരേന്ദ്ര മോദി
നൂറിലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ ഇവി ബാറ്ററി കയറ്റുമതി ചെയ്യും. ഇവി ബാറ്ററി നിർമ്മാണത്തിൽ ഇന്ത്യ ലോകത്തിലെ കരുത്തനായി മാറുകയാണെന്ന് നരേന്ദ്രമോദി. അഹമ്മദാബാദിലെ മാരുതി സൂസൂക്കി ഇവി പ്ലാൻറ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായെന്നും മോദി വ്യക്തമാക്കി. കൂടുതൽ വിദേശ നിക്ഷേപകരെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ വാഹന ബ്രാൻഡായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാര പ്രധാനമന്ത്രി ലോഞ്ച് ചെയ്‌തു. ചടങ്ങില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍,…
