നടക്കാവ് യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം: പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍
കോഴിക്കോട് നടക്കാവ് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് പെണ്‍ സുഹൃത്താണ് റയീസിനെ വിളിച്ച് വരുത്തിയത്. റയീസിനെ തട്ടിക്കൊണ്ട് പോയ സംഘത്തിന് ഒപ്പം പെണ്‍സുഹൃത്ത് ഇന്നലെ ഉച്ചക്ക് ഉണ്ടായിരുന്നതായി പൊലീസിന് കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് ജവഹര്‍ നഗര്‍ കോളനിയില്‍ നിന്ന് വയനാട് സ്വദേശിയായ മുഹമ്മദ് റയീസിനെ തട്ടിക്കൊണ്ടുപോയത്. ഇന്നോവ കാറില്‍ എത്തിയ നാലംഗ സംഘം റെയ്‌സിനെ കാറിലേക്ക് വലിച്ചുകയറ്റി കടന്നു കളയുകയായിരുന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അന്വേഷണത്തില്‍…
