Headlines

നാഷണല്‍ ഹെറാള്‍ഡ് കേസ്; കോടതി ഇടപെടല്‍ നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും മുഖത്തേറ്റ അടിയെന്ന് കോണ്‍ഗ്രസ്

നാഷണല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പകപോക്കല്‍ എന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ മോശക്കാരാക്കി ചിത്രീകരിക്കുന്നുവെന്നും ഖര്‍ഗെ ആരോപിച്ചു. കോടതിവിധി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ഖര്‍ഗെ എല്ലായ്‌പ്പോഴും സത്യം ജയിക്കുമെന്നും പറഞ്ഞു. കോടതി വിധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും മുഖത്ത് ഏറ്റ അടിയെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മോദിയും അമിത് ഷായും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ രാഷ്ട്രീയ പോരാട്ടം…

Read More

വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം; നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ CPO നവാസിന് സസ്‌പെന്‍ഷന്‍

കൊല്ലത്ത് നൈറ്റ് ഡ്യൂട്ടിയ്‌ക്കെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം. സംഭവത്തില്‍ നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെ സസ്‌പെന്‍ഡ് ചെയ്തു. കമ്മീഷണര്‍ക്ക് ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ ചവറ പൊലീസ് കേസെടുത്തു. സേനയുടെ അന്തസിന് കളങ്കം ഉണ്ടാക്കുന്ന പ്രവര്‍ത്തി നവാസില്‍ നിന്നുണ്ടായിയെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. നവംബര്‍ ആറാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉദ്യോഗസ്ഥ പോകാനിറങ്ങുമ്പോഴാണ് നവാസിന്റെ ഭാഗത്ത് നിന്ന് അതിക്രമമുണ്ടായത്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. ഇതേ…

Read More

തിരഞ്ഞെടുപ്പ്‌ തോൽവിയിൽ സമനില തെറ്റിയ സിപിഐഎം ‘പോറ്റിയേ…’ പാരഡിപ്പാട്ടിൽ കൈവിട്ട കളിയാണ്‌ കളിക്കുന്നത്‌, കേരളം ജാഗ്രത പുലർത്തണം’: വി.ടി ബൽറാം

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനത്തിൽ സിപിഎം അപകടകരമായ ചർച്ചചകൾക്ക് വഴിതുറക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. പാട്ടെഴുതിയ ആളുടെയും അണിയറ പ്രവർത്തകരുടെയും പേര് വിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് സിപിഐഎം ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചാരണം നടത്തുന്നതെന്നും ബൽറാം പറഞ്ഞു. മറ്റെല്ലാ വിഷയങ്ങളിലുമെന്ന ഇതിനെയും വർഗീയ വത്കരിക്കുകയാണ് സിപിഎം എന്നും ബൽറാം വിമർശിച്ചു. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സിപിഎം നടത്തുന്ന ഇത്തരം പ്രചാരണങ്ങളിൽ കേരളം ജാഗ്രത പുലർത്തണമെന്നും ബൽറാം കൂട്ടിച്ചേർത്തു….

Read More

പാലിയേക്കര ടോൾ പിരിവ്; ‘ഹൈക്കോടതി തീരുമാനം സുപ്രീം കോടതി വിധി ലംഘിച്ച്’, ഹർജി ഇന്ന് പരിഗണിക്കും

ദില്ലി: പാലിയേക്കര ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈകോടതി അനുമതി നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഗതാഗതം സുഗമമാകാതെ ടോള്‍ പിരിക്കരുതെന്ന സുപ്രീം കോടതിയുടെ മുന്‍വിധി ലംഘിച്ചാണ് ഹൈക്കോടതി തീരുമാനം എടുത്തതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഗതാഗതയോഗ്യമല്ലാതെ ടോൾ പിരിക്കുന്നത് പൊതു താൽപര്യത്തിന് വിരുദ്ധമാണെന്നാണ് ഹർജിക്കാരൻ ഷാജി കോടങ്കണ്ടത്തിന്‍റെ പ്രധാന വാദം. ഒക്ടോബര്‍ 17നാണ് ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍…

Read More

മുന്നൂറോളം സീറ്റുകളിൽ മത്സരിച്ചു, 5 സീറ്റിൽ മാത്രം ജയിച്ചു, തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മുന്നണി മാറ്റ ചർച്ച സജീവമാക്കി ബിഡിജെഎസ്

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുപിന്നാലെ മുന്നണി മാറ്റ ചർച്ചകൾ സജീവമാക്കി ബിഡിജെഎസ്. ബിജെപി യുടെ നിസ്സഹകരണമാണ് ദയനീയ പരാജയത്തിന് കാരണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. 23 നടക്കുന്ന ബിഡിജെഎസ് നേതൃയോഗത്തിൽ മുന്നണിമാറ്റമടക്കം ചർച്ചയാകും. മുന്നൂറോളം സീറ്റുകളിൽ മത്സരിച്ചെങ്കിലും അഞ്ചു സീറ്റിൽ മാത്രമാണ് ബിഡിജെഎസ് വിജയിച്ചത് തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നേറ്റമുണ്ടാക്കി എന്ന വിലയിരുത്തലിനിടയിലും ഘടകകക്ഷികളിൽ അതൃപ്തി പുകയുകയാണ്. എൻഡിഎ നേട്ടമുണ്ടാക്കിയ ഇടങ്ങളിൽ ബിഡിജെഎസ് അടക്കമുള്ളവർ പുറത്തായതാണ് അതൃപ്തിക്ക് കാരണം. തിരുവനന്തപുരം കോർപ്പറേഷനിൽ എൻ.ഡി.എ ഭരണം പിടിച്ചെങ്കിലും, ബി.ഡി.ജെ.എസ് മത്സരിച്ച…

Read More

കൊച്ചി മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ പിടിവലി, ദീപ്തി മേരി വര്‍ഗീസിനെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്

കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ പിടിവലി. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് മേയറാകുന്നത് തടയാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നീക്കം തുടങ്ങി. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലെ ഭൂരിപക്ഷം നോക്കി മേയറെ തീരുമാനിക്കണമെന്ന ആവശ്യം കെപിസിസിക്ക് മുന്നില്‍ ഉന്നയിക്കാനാണ് ഇവരുടെ ശ്രമം. ദീപ്തി മേരി വര്‍ഗീസ്, ഷൈനി മാത്യു, വി കെ മിനിമോള്‍ എന്നീ മൂന്നു പേരിലൊരാളാവും കൊച്ചിയുടെ പുതിയ മേയറെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ ഇവരിലാര് എന്ന കാര്യത്തില്‍ സംശയം…

Read More

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്‍ക്കും

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്‍ക്കും. ഇന്നലെയാണ് സിസ തോമസിനെ കെടിയു വിസിയായി ഗവര്‍ണര്‍ നിയമിച്ചത്. നിലവില്‍ ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വിസിയാണ് സിസ തോമസ്. സാങ്കേതിക – ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍, ഗവര്‍ണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതില്‍ സിപിഐഎമ്മിലും എസ്എഫ്ഐയിലും എതിര്‍പ്പെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സിസ തോമസ് താല്‍ക്കാലിക വിസിയായിരുന്നപ്പോള്‍ സിപിഐഎമ്മും പോഷക സംഘടനകളും സമരം ചെയ്തിരുന്നു. ജീവനക്കാരുടെ സംഘടനകളും നേതാക്കളെ എതിര്‍പ്പ് അറിയിച്ചു.ശക്തമായി എതിര്‍ത്തിരുന്ന സിസ തോമസിനെ…

Read More

ശബരിമല സ്വര്‍ണക്കൊള്ള: എഫ്‌ഐആര്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എഫ്‌ഐആര്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തും. ഇഡിയ്ക്ക് രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന വാദം സര്‍ക്കാര്‍ മുന്നോട്ട് വെക്കും. അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി ഇഡി ആവശ്യത്തെ എതിര്‍ക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. എന്നാല്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് രേഖകള്‍ വേണമെന്ന നിലപാടിലാണ് ഇഡി. ഇക്കാര്യത്തില്‍ കോടതി തീരുമാനം നിര്‍ണ്ണായകമാണ്. സ്വര്‍ണക്കൊള്ളക്കേസില്‍ കോണ്‍ഗ്രസ്…

Read More

‘പോറ്റിയെ കേറ്റിയെ’; പാട്ടിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി

‘പോറ്റിയെ കേറ്റിയെ’ പാട്ടിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി. പരാതി അന്വേഷിക്കും. ആവശ്യമെങ്കില്‍ കേസെടുത്തേക്കും. തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് പരാതി നല്‍കിയത്. ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തി, ഭക്തിഗാനത്തെ വികലമാക്കി എന്നായിരുന്നു പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരന്‍. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത്.രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേര്‍ത്തത് വേദനിപ്പിച്ചു – എന്നെല്ലാമാണ് പരാതിയില്‍ പറയുന്നത്. ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിന്‍വലിക്കണം…

Read More

സാങ്കേതിക – ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനം: ഗവര്‍ണര്‍ – മുഖ്യമന്ത്രി സമവായത്തില്‍ സിപിഐഎമ്മിലും എസ്എഫ്ഐയിലും എതിര്‍പ്പ്

സാങ്കേതിക – ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍, ഗവര്‍ണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതില്‍ സിപിഐഎമ്മിലും എസ്എഫ്‌ഐയിലും എതിര്‍പ്പ്. സിസ തോമസ് താല്‍ക്കാലിക വിസിയായിരുന്നപ്പോള്‍ സിപിഐഎമ്മും പോഷക സംഘടനകളും സമരം ചെയ്തിരുന്നു. ജീവനക്കാരുടെ സംഘടനകളും നേതാക്കളെ എതിര്‍പ്പ് അറിയിച്ചു. ശക്തമായി എതിര്‍ത്തിരുന്ന സിസ തോമസിനെ തന്നെ വിസിയായി സ്വീകരിക്കേണ്ടി വരുന്നതാണ് എതിര്‍പ്പിന് കാരണം. സര്‍വകലാശാലയെ പ്രതിസന്ധിയില്‍ ആക്കിയ സമരത്തിന് ശേഷമാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്ക് വഴങ്ങി സിസയെ വിസി ആക്കിയത്. ജീവനക്കാരുടെ സംഘടനകള്‍ നേതാക്കളെ എതിര്‍പ്പ് അറിയിച്ചു. സുപ്രീംകോടതി നിലപാട് കടുപ്പിച്ചതിന്…

Read More