Headlines

ശബരിമല സ്വർണക്കൊള്ള; എസ് ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ നാലാംപ്രതി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുക. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ മുൻകൂർ ജാമ്യം തേടിയത്. ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്നാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്. അതിനിടെ കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ചെറിയൊരു ഇടവേളക്കുശേഷമാണ് ശബരിമല സ്വർണ തട്ടിപ്പ് കേസിൽ അന്വേഷണസംഘം വീണ്ടും അറസ്റ്റിലേക്ക് കടന്നത്.സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതിയായ ശ്രീകുമാറിനെ എസ്…

Read More

‘കേരള’യിലും കീഴടങ്ങൽ; കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ മാറ്റി

കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ സ്ഥലം മാറ്റി . ശാസ്താംകോട്ട DB കോളജിലേക്കാണ് തിരികെ നിയമിച്ചിരിക്കുന്നത്. അനിൽകുമാറിന്റെ അഭ്യർത്ഥന പ്രകാരമാണ് മാറ്റമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മാസമായി സസ്പെൻഷനിൽ തുടരുന്നതിനിടയിലാണ് ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവ്. മോഹനൻ കുന്നുമ്മൽ ആണ് അനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തത്. അതേസമയം, രജിസ്ട്രാർ ആയി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും മാതൃ വകുപ്പിലേക്ക് മടങ്ങിപ്പോകണമെന്നും അനിൽകുമാർ താൽപ്പര്യം അറിയിച്ചെന്നും…

Read More

വിസി നിയമനത്തിലെ സമവായം: രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ​ഗവർണർ‌, വിസിമാരെ നിയമിച്ച ഉത്തരവ് കൈമാറി

ദില്ലി: വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ചാൻസിലറായ ​ഗവർണർ. സുപ്രീം കോടതിയിൽ ഗവർണർ സത്യവാങ്മൂലം സമർപ്പിച്ചു. സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്. ഈ മാസം 14 ന് നടന്ന ഗവർണർ മുഖ്യമന്ത്രി ചർച്ചയിൽ ധാരണയായെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കോടതി നിർദ്ദേശപ്രകാരം ഈക്കാര്യം ജസ്റ്റിസ് ധൂലിയെ അറിയിച്ചെന്നും സത്യവാങ്മൂലത്തിലുണ്ട്. ഗവർണറുടെ സ്റ്റാൻഡിംഗ് കൗൺസൽ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ഗവർണ്ണറും സർക്കാരും തമ്മിൽ സമവായത്തിലെത്തിയതിന് പിന്നാലെ സിസ തോമസ് കെടിയു…

Read More

കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

കണ്ണൂർ: തീപ്പൊള്ളലേറ്റ് ആറു മാസമായി ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ തില്ലങ്കേരി പള്ള്യം എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ മെയ് 14നായിരുന്നു കളിക്കുന്നതിനിടയിൽ ഫാത്തിമയ്ക്ക് അബദ്ധത്തിൽ പൊള്ളലേറ്റത്. ശരീരത്തിന്റെ പകുതിയോളം പൊള്ളലേറ്റ ഫാത്തിമ കഴിഞ്ഞ ആറു മാസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകീട്ട് സംസ്കാര ചടങ്ങുകൾ നടക്കും.

Read More

അതി​ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം; `പോറ്റിയേ കേറ്റിയേ’ പാരഡി ​ഗാനത്തിനെതിരെ പരാതി നൽകുമെന്ന് സിപിഎം

പത്തനംതിട്ട: `പോറ്റിയേ കേറ്റിയെ’ പാരഡി ​ഗാനത്തിനെതിരെ സിപിഎം പരാതി നൽകും. ഈ ​ഗാനം അതി​ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. കോൺഗ്രസും ലീഗും ചേർന്ന് തെരഞ്ഞെടുപ്പിൽ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അയ്യപ്പ ഭക്തി ഗാനത്തെ അവഹേളിക്കുന്ന പാരഡി ഗാനത്തിനെതിരെ നിയമ നടപടി വേണമെന്നാവശ്യപ്പെട്ട് രം​ഗത്തെത്തിയ പ്രസാദ് കുഴിക്കാലയേയും സിപിഎം പിന്തുണച്ചു. തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ നേതാവ് പ്രസാദ് കുഴിക്കാല തന്നെയാണെന്നും പാരഡി ഗാനത്തിനെതിരെ പരാതി നൽകാൻ…

Read More

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദേശം. രണ്ട് മാസത്തിനകം വികസന പദ്ധതികൾ പൂർത്തിയാക്കണമെന്നും പദ്ധതികൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ മന്ത്രിമാർ നേരിട്ട് മേൽനോട്ടം വഹിക്കണമെന്നുമാണ് നിർദേശം. ജില്ലകളിലെ വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിനും ചുമതലപ്പെട്ട മന്ത്രിമാർ പ്രത്യേക ശ്രദ്ധചെലുത്തണമെന്നും നിർദേശമുണ്ട്. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന കണക്കുകൂട്ടലിലാണ് നിർദേശം. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസും ബിജെപിയും. മുഴുവൻ സീറ്റും പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍….

Read More

ഗണഗീതം ആർഎസ്എസ് ശാഖയിൽ പാടിയാൽ മതി; നീക്കം പ്രതിഷേധാർഹം, DYFI

തപാൽ വകുപ്പ് തിരുവനന്തപുരം മേഖലാ ആസ്ഥാനത്ത് നാളെ സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതംചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ. ദേശീയ ചിഹ്നങ്ങൾക്കും ഗീതങ്ങൾക്കും ബദലായി മത രാഷ്ട്ര ആശയങ്ങൾ കുത്തിനിറച്ച് വർഗീയമായി ജനങ്ങളെ വിഭജിക്കാനാണ് ആർഎസ്എസ് പരിശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളെ പ്രതിരോധിച്ചാണ് ദേശീയ പ്രസ്ഥാനം ആധുനിക ഇന്ത്യ കെട്ടിപ്പടുത്തത്. മതനിരപേക്ഷ ഇന്ത്യയെ തകർക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കാൻ യുവജനങ്ങളെ രംഗത്തിറക്കും. മനുഷ്യനെ കശാപ്പ് ചെയ്യാനും, വർഗീയത വളർത്താനും വേണ്ടിയുള്ള പരിശീലന ക്യാമ്പായ ശാഖകളിൽ ആലപിക്കുന്ന…

Read More

‘സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകും’; സാങ്കേതിക സര്‍വകലാശാല വിസിയായി ഡോ.സിസ തോമസ് ചുമതലയേറ്റു

സാങ്കേതിക സര്‍വകലാശാല വിസിയായി ഡോ.സിസ തോമസ് ചുമതലയേറ്റു. അക്കാദമിക് കാര്യങ്ങളാണ് ലക്ഷ്യമെന്നും രാഷ്ട്രീയം പറയുന്നില്ലെന്നും ചുമതലയേറ്റ ശേഷം പ്രതികരിക്കവേ സിസ തോമസ് പറഞ്ഞു. എല്ലാവരുമായി ചര്‍ച്ച നടത്തിയേ മുന്നോട്ട് പോകും. മുകളില്‍ നിന്ന് തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കാന്‍ കഴിയില്ല. ചുമതല ഏല്‍ക്കുന്നതില്‍ സന്തോഷം ഉണ്ട്. പഴയത് ഓര്‍ക്കേണ്ടതില്ല. ഇപ്പോഴത്തെ സ്വീകരണത്തില്‍ സന്തോഷം ഉണ്ട്. സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകും. ഒരു ഭരണ സ്തംഭനവും ഉണ്ടായിട്ടില്ല. മുന്നോട്ട് നോക്കിയാല്‍ പോരെ. ഗവര്‍ണറുടെ പിന്തുണയ്ക്ക് നന്ദി ഉണ്ട് – സിസ തോമസ്…

Read More

ക്രിസ്മസ് ആഘോഷത്തിൽ ‘ഗണഗീതവും’, ഭരണഘടനാ വിരുദ്ധമെന്ന് ജോൺ ബ്രിട്ടാസ്; കേന്ദ്രമന്ത്രിക്ക് കത്തയച്ചു

കേരള പോസ്റ്റൽ സർക്കിളിലെ ക്രിസ്തുമസ് ആഘോഷത്തിൽ ആർ.എസ്.എസ് ഗണഗീതം ആലപിക്കണമെന്ന ആവശ്യത്തിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രിക്ക് കത്തയച്ചു. തപാൽ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്ത് നാളെ (18 ഡിസംബർ 2025) നടക്കുന്ന ഔദ്യോഗിക ക്രിസ്മസ് ആഘോഷത്തിനിടെ ആർ.എസ്.എസ് ഗണഗീതം ആലപിക്കുവാൻ അനുവാദം നൽകണമെന്ന ബിജെപി അനുകൂല തൊഴിലാളി സംഘടനയുടെ ആവശ്യത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കേന്ദ്ര പോസ്റ്റൽ വകുപ്പ് സെക്രട്ടറിക്കും കേരള പോസ്റ്റൽ സർക്കിൾ…

Read More

പരാതിക്കാരന് മുപ്പത് ലക്ഷം രൂപ നൽകണം, മേജർ രവിക്ക് തിരിച്ചടി; കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ല

കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ലെന്ന് കോടതിയുടെ കണ്ടെത്തൽ. കർമ്മയോദ്ധയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റെയെന്ന് കോട്ടയം കോമേഴ്‌സ്യൽ കോടതിയുടെ വിധി. പരാതിക്കാരന് മുപ്പത് ലക്ഷം രൂപയും സിനിമയുടെ പകർപ്പ് അവകാശവും നൽകണമെന്ന് കോടതി വിധിച്ചു. 12 വർഷം നീണ്ട കോടതി നടപടികൾക്ക് ശേഷമാണ് വിധി. കര്‍മ്മ യോദ്ധയുടെ തിരക്കഥ തന്റെ പക്കല്‍ നിന്നും മേജര്‍ രവി വാങ്ങിക്കൊണ്ടു പോയതാണെന്നും അതിന്റെ ക്രെഡിറ്റ് തനിയ്ക്ക് തന്നിട്ടില്ലെന്നുമായിരുന്നു റെജി മാത്യുവിന്റെ പരാതി.വംശം, ആയിരം മേനി…

Read More