വാളയാറിലെ ആള്‍ക്കൂട്ടക്കൊല; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
പാലക്കാട് വാളയാറിലെ ആള്‍ക്കൂട്ടക്കൊലയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പാലക്കാട് ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് മൂന്നാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. വാളയാര്‍ അട്ടപ്പള്ളത്താണ് ആള്‍ക്കൂട്ട മര്‍ദനമേറ്റ് അതിഥിതൊഴിലാളി മരിച്ചത്. മണിക്കൂറുകള്‍ നീണ്ട വിചാരണയും കൊടും ക്രൂരതയുമാണ് ഇയാള്‍ നേരിട്ടത് എന്നാണ് പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മോഷ്ടാവാണെന്നു സംശയിച്ചാണ് ആള്‍ക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന്‍ ബയ്യയെ മര്‍ദിച്ചത്. സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി കഞ്ചിക്കോട് കിംഫ്രയില്‍…
