പാക്കിങ്ങിൽ പിഴവ്; തലച്ചോറിലെ ക്യാൻസറിന് ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പി ഗുളിക; നടപടിയുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ്
കമ്പനിയുടെ പാക്കിങ്ങിലെ പിഴവിനെ തുടർന്ന് തിരുവനന്തപുരം ആർസിസിക്ക് നൽകിയ മരുന്ന് മാറിയതിൽ നടപടിയുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ്. ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബല ഫാർമ കമ്പനിക്കെതിരെ കേസ് എടുത്തു. തലച്ചോറിലെ ക്യാൻസറിന് ചികിത്സയിലുള്ളവർക്ക് ശ്വാസകോശ കാൻസർ ബാധിതർക്കുള്ള കീമോതെറാപ്പി ഗുളികകളാണ് മാറി നൽകിയത്. ആശങ്കപ്പെടേണ്ട സാഹചര്യമല്ല ആർ സി സി അറിയിച്ചു. മാറിപ്പോയ ഗുളിക രോഗികൾക്ക് നൽകിയിട്ടില്ലെന്നും വിശദീകരണം. ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബല ഫാർമ കമ്പനിക്കാണ് ഗുരുതരമായ പിഴവുണ്ടായത്. ടെമോസോളോമൈഡ് 100 എന്ന് പേരുള്ള പേപ്പർ ബോക്സിൽ…
