Headlines

വയനാട്ടില്‍ കടുവ ആക്രമണം; വയോധികന്‍ കൊല്ലപ്പെട്ടു

വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത്. പുഴയോരത്തു നിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ഹോദരിയോടൊപ്പം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. സഹോദരി ഓടി രക്ഷപ്പെടുകയായിരുന്നു. അതിനിടെ വയനാട് ഉള്‍വനത്തില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ട സംഭവത്തില്‍ കടുവയെ കണ്ടെത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വനം വകുപ്പ് നടപടികള്‍ ആരംഭിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ഉള്‍വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ…

Read More

‘ശ്രീനിവാസന്റേത് എക്കാലവും നിലല്‍ക്കുന്ന സൃഷ്ടികള്‍’: സണ്ണി ജോസഫ്

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മലയാളികള്‍ നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരനാണ് അദ്ദേഹം. 25 വര്‍ഷം മുമ്പിറങ്ങിയ സന്ദേശം പോലുള്ള സിനിമകള്‍ ഇന്നും സമൂഹം ചര്‍ച്ച ചെയ്യുന്നു. സാധാരണ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളെ ആക്ഷേഹാസ്യത്തിന്റെ മേമ്പൊടിയിട്ട് അവതരിപ്പിച്ച സൃഷ്ടികളെ ജനംഇരുകയ്യും നീട്ടി സ്വീകരിച്ചു. മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ അതിലും തീവ്രതയില്‍ സ്വയം വിമര്‍ശിക്കാനും കളിയാക്കുമ്പോള്‍ അതിലും ശക്തമായി സ്വയം കളിയാക്കാനും തയാറായ അപൂര്‍വ പ്രതിഭയായിരുന്നു അദ്ദേഹം. ഭാവനാ സമ്പന്നനായ ശ്രീനിവാസന്റെ…

Read More

‘UDF 38.81% വോട്ട് നേടിയപ്പോൾ, LDF 33.45% വോട്ട് നേടി, സ്വതന്ത്രരുടെ വോട്ട് വേറെയും ലഭിച്ചു, കേരളത്തിൽ മൂന്നാം തുടർസർക്കാർ സജ്ജം’; മന്ത്രി വി ശിവൻകുട്ടി

എൽ.ഡി.എഫ് തകർച്ച എന്ന നുണപ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ പൊളിച്ചടുക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേരളത്തിൽ വലിയൊരു പ്രചാരണം നടന്നിരുന്നു. യു.ഡി.എഫിന് വൻ മുന്നേറ്റമാണെന്നും, എൽ.ഡി.എഫ് ഒലിച്ചുപോയി എന്നും, ബി.ജെ.പി അത്ഭുതങ്ങൾ സൃഷ്ടിച്ചു എന്നുമൊക്കെയായിരുന്നു ആഖ്യാനങ്ങൾ. എന്നാൽ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ പുറത്തുവിട്ട കൃത്യമായ വോട്ട് ഷെയർ കണക്കുകൾ ഈ വാദങ്ങളുടെ മുനയൊടിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുറത്തുവന്ന കണക്കുകൾ പ്രകാരം യു.ഡി.എഫ് 38.81% വോട്ട് നേടിയപ്പോൾ, എൽ.ഡി.എഫ് 33.45%…

Read More

ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി

അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തുമണിക്ക് കണ്ടനാട്ടെ വസതിയിൽ നടക്കും. പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് സിപിഐഎം സെക്രട്ടറി എംവി ​ഗോവിന്ദൻ അറിയിച്ചിരുന്നു ഇന്ന് ഉച്ചയ്ക്ക് 1 മണിമുതൽ 3 വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ആദരാഞ്ജലി അർപ്പിക്കാനെത്തും. ഡയാലിസിസിന് പോവുന്നതിനിടെയാണ് ശ്രീനിവാസന് തളർ‌ച്ച അനുഭവപ്പെട്ടതും തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുന്നതും. ഭാര്യ വിമലയായിരുന്നു ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നത്. അതിനിടെ നടനും…

Read More

പ്രിയ സുഹൃത്തിനെ അവസാനമായി കണ്ട് മമ്മൂട്ടി മടങ്ങി, വികാരാധീനനായി ധ്യാന്‍ ശ്രീനിവാസന്‍, സംസ്കാരം നാളെ വീട്ടുവളപ്പിൽ

പ്രിയ സുഹൃത്തിനെ അവസാനമായി കണ്ട് മമ്മൂട്ടി മടങ്ങി. 40 വര്ഷത്തിലേറെയായ സൗഹൃദമാണ് മമ്മൂട്ടിയും ശ്രീനിവാസനും തമ്മിൽ. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് ശ്രീനിവാസൻ. ഭാര്യ വിമല,വിനീത് ശ്രീനിവാസനെയും ധ്യാൻ ശ്രീനിവാസനെയും ആശ്വസിപ്പിച്ചാണ് മമ്മൂട്ടി മടങ്ങിയത്. മമ്മൂട്ടിയുടെ സഹായത്തെപ്പറ്റി തന്റെ വിവാഹത്തെ കുറിച്ച് ശ്രീനിവാസന്‍ ഒരു അഭിമുഖത്തിൽ പറഞ്ഞത് വളരെ രസകരമായാണ്. ഒരു ക്രിസ്ത്യാനി തന്റെ ഭാര്യയുടെ വള വിറ്റ കാശ് കല്യാണ ചെലവിനായി തന്നു, താലി വാങ്ങാന്‍ കാശ് തന്നത് ഒരു മുസ്ലീം. എന്നിട്ട് ഹിന്ദുവായ ഞാന്‍…

Read More

‘ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്ത്, ഏറെ വേദനയുണ്ടാക്കുന്നു’; കെ.ബി ഗണേഷ് കുമാർ

നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് നടനും മന്തിയുമായ കെബി ഗണേഷ് കുമാർ. ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്തിന്റെ വേർപാട് വേദനയുണ്ടാക്കുന്നു. മലയാളികൾ ഒരു ദിവസം ശ്രീനിവാസന്റെ ഒരു സിനിമാ ഡയലോഗ് പറയാതെ, ഓർക്കാതെ കടന്നു പോകില്ല. ശ്രീനിവാസന്റെ വിയോഗം തീരാ നഷ്ട്ടമാണ്, ഒരിക്കലും നമ്മൾ മലയാളികൾക്ക് തികത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ”മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞു.. ഞാനുമായി ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്തിന്റെ വേർപാട് വേദനയുണ്ടാക്കുന്നു… ലോകത്തിന്റെ ഏത് കോണിൽ മലയാളികൾ…

Read More

ശ്രീനിവാസന്റെ സംസ്‌കാരം നാളെ വീട്ടുവളപ്പില്‍; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം

അന്തരിച്ച നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട് വീട്ടുവളപ്പില്‍ നടക്കും. ഇന്ന് ഒരു മണി മുതല്‍ മൂന്ന് മണി വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്കു കൊണ്ടുപോകും. ശ്രീനിവാസന്‍ എന്ന…

Read More

‘ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകം’; അനുശോചിച്ച് മുഖ്യമന്ത്രി

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നതെന്നും പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാര്‍ വേറെ അധികമില്ലെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചത്. താന്‍ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമര്‍ശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സരസമായി…

Read More

‘പ്രിയപ്പെട്ട ശ്രീനി.. ഞാനുമായി ഒരുപാട് വ്യക്തിബന്ധമുള്ളയാൾ, എന്റെ സിനിമ ജീവിതത്തിൽ ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ചു’; മോഹൻലാൽ

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍റെ വിയോഗം അപ്രതീക്ഷിതമെന്നും ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടൻ മോഹൻലാൽ . ശ്രീനിവാസൻ സുഹൃത്തിൽ ഉപരിയുള്ള ആളായിരുന്നു എനിക്ക്. ഞാനുമായി ഒരുപാട് വ്യക്തിബന്ധം ഉള്ള ആളായിരുന്നു. ഞാനും ശ്രീനിവാസനും പ്രിയദർശനും സത്യൻ അന്തിക്കാടും കേരളത്തിനായി ഒരുപാട് സിനിമകൾ സംഭാവന നൽകി. തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത്തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക് ഹാസ്യത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും നവ്യാനുഭവങ്ങൾ കൂടിയാണ് സ്വന്തമായത്. ചിരിക്കാനും ചിന്തിപ്പിക്കാനും തിരക്കഥകൾ ഹാസ്യരൂപേണ അദ്ദേഹം കൈകാര്യം ചെയ്തു….

Read More

‘അവസാനം കണ്ടപ്പോൾ നല്ല ഉത്സാഹം ആയിരുന്നു, ഒട്ടും പ്രതീക്ഷിക്കാത്ത വിയോഗം’; ഉർവശി

നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ പ്രതികരിച്ച് നടി ഉർവശി. മരണവാർത്ത തനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഒട്ടും പ്രതീക്ഷിക്കാത്ത വാർത്തയാണ് കേട്ടത്. എറണാകുളത്ത് ഒരു സിനിമയുടെ പൂജയിലാണ് അവസമായി കണ്ടത്. അന്ന് ഒരുപാട് നേരം സംസാരിക്കുകയും പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറയാനും അദ്ദേഹം ഉത്സാഹം കാണിച്ചു. അദ്ദേഹത്തിന്റെ ഊർജം കണ്ടപ്പോൾ ആരോഗ്യം വീണ്ടെടുത്ത് സിനിമയിലേക്ക് തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരുപാട് സങ്കടവും വിഷമവുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ദുഃഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെയെന്നും ഉർവശി പറഞ്ഞു. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന്…

Read More