Headlines

നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു

മലപ്പുറം നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. ചോലനായ്ക്കർ വിഭാഗത്തിലെ കരുളായി ഉൾവനത്തിലെ സുസ്മിതയാണ് (20) മരിച്ചത്. മൂന്ന് ആഴ്ച മുമ്പാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. എന്നാൽ വാഹനങ്ങളുടെ ലഭ്യത കുറവായതിനാൽ ആശുപത്രിയിൽ പോകാൻ ഇവർക്ക് സാധിച്ചിരുന്നില്ല. പിന്നീട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ഇടപെട്ടാണ് ഇവരെ ആശുപത്രിയിൽ എത്തിക്കുന്നത്. കരുളായിയിൽ നിന്ന് 25 കിലോമീറ്റർ അകലെ കുപ്പമലയിൽ പാറ അളയിലാണ് കുടുംബം താമസിക്കുന്നത്. ഈ ഭാഗത്തേക്ക് വാഹനം എത്തിപ്പെടാനുള്ള സൗകര്യം കുറവായതിനാൽ കുട്ടയിൽ ചുമന്നാണ്…

Read More

കുതിരാനിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി

തൃശൂർ കുതിരാനിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ഒറ്റയാൻ ജനവാസ മേഖലയിൽ എത്തിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. പ്രശ്നക്കാരനായ ഒറ്റയാനാണ് ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയത്. രണ്ടാഴ്ചയിലേറെയായി കൊമ്പൻ ജനവാസമേഖലയിൽ തന്നെ തുടരുകയായിരുന്നു. ഒന്നുകിൽ കാട്ടാനയെ കാടുകയറ്റുക അല്ലെങ്കിൽ മയക്കുവെടിവെച്ച് പിടികൂടുക എന്നീ ലക്ഷ്യത്തോടെ ഒരു ദൗത്യവും ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ കാട്ടാനയെ നിരീക്ഷിക്കുന്ന സംഘം മേഖലയിൽ തുടരുന്നതിനിടയിലായിരുന്നു കൊമ്പൻ പ്രദേശത്ത് എത്തിയത്. ഡ്രോണിൽ ആനയുടെ ദൃശ്യങ്ങൾ പതിഞ്ഞപ്പോൾ തന്നെ പ്രദേശവാസികൾക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ…

Read More

‘സർക്കാരിന്റെ നിലനില്പിനെയാണ് ബിനോയ് വിശ്വം ചോദ്യം ചെയ്തത്; PM ശ്രീ പദ്ധതി തത്കാലം മരവിപ്പിച്ചത് ഐക്യം തകരാതിരിക്കാൻ’, എ കെ ബാലൻ

പി എം ശ്രീ പദ്ധതി വിവാദത്തിൽ CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ എന്ത് സർക്കാർ എന്ന പരാമർശത്തിനെതിരെ മുതിർന്ന സിപിഐഎഎം നേതാവ് എ കെ ബാലൻ. സർക്കാരിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നതാണ് പരാമർശമെന്ന് എ കെ ബാലൻ പറഞ്ഞു. പദ്ധതി തത്കാലം മരവിപ്പിച്ചതാണെന്നും, പിന്നീട് ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം സിപിഐയെ ബോധ്യപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ശ്രമമെന്നും എ കെ ബാലൻ പറഞ്ഞു. പദ്ധതി തത്കാലം മരവിപ്പിച്ചു എന്നതിന് അർത്ഥം പി എം ശ്രീ പദ്ധതി നടപ്പാക്കില്ല…

Read More

സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല; അടച്ചുപൂട്ടൽ 35-ാം ദിവസത്തിലേക്ക്, പ്രതിസന്ധിയിൽ അമേരിക്ക

ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് അമേരിക്ക. സർക്കാർ സേവനങ്ങളുടെ അടച്ചുപൂട്ടൽ ഇന്ന് 35-ാം ദിവസത്തിലേക്ക് കടന്നു. ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ നടന്ന 35 ദിവസം നീണ്ട അടച്ചുപൂട്ടലാണ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയത്. ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ ധനാനുമതി ബിൽ സെനറ്റിൽ പരാജയപ്പെടുത്തിയതാണ് അടച്ചുപൂട്ടലിന് കാരണം. ധനാനുമതി ബിൽ ഇതുവരെ 13 തവണ സെനറ്റിൽ പരാജയപ്പെട്ടു. ബിൽ പാസാക്കാൻ സെനറ്റിൽ 60 വോട്ടുകളാണ് ആവശ്യമായത്. സെനറ്റ് നിയമത്തിൽ ഭേദഗതി വരുത്തി ഷട്ട്ഡൗൺ ഒഴിവാക്കാനുള്ള…

Read More

സുഡാനിലെ സ്ഥിതിഗതികൾ കടുത്ത മാനുഷിക പ്രതിസന്ധിക്ക് ഇടയാക്കും; ഐക്യരാഷ്ട്ര സഭ

സുഡാനിലെ സ്ഥിതിഗതികൾ കടുത്ത മാനുഷിക പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ഐക്യരാഷ്ട്ര സഭ. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് പേർ പടിഞ്ഞാറൻ മേഖലയായ ഡാർഫറിൽ നിന്ന് പലായനം ചെയ്തു. ഡാർഫറിന് പിന്നാലെ സർക്കാർ സൈന്യമായ സുഡാൻ ആംഡ് ഫോഴ്‌സസിൽ നിന്ന് എൽ ഒബൈദിനെയും പിടിച്ചെടുക്കാനൊരുങ്ങുകയാണ് ആർ.എസ്.എഫ്. ഡാർഫറിന്റെ നിയന്ത്രണം പിടിച്ചെടുത്ത ശേഷം ആർ.എസ്.എഫ് നൂറുകണക്കിന് പേരെ വധിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ സൈന്യവും ആർഎസ്എഫും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുകയാണ്. സുഡാനിലെ…

Read More

ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പ് ഇന്ന്; ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനിക്ക് ജയസാധ്യത

ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പ് ഇന്ന്. ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സൊഹ്റാൻ മംദാനിയുടെ വിജയം പ്രവചിക്കുന്നതാണ് സർവേഫലങ്ങൾ. മംദാനിക്കെതിരെ കടുത്തവിമർശനം തുടരുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മംദാനി ജയിച്ചാൽ ന്യൂയോർക്കിനുള്ള ഫെഡറൽ ഫണ്ട് നിയന്ത്രിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. അവസാനഘട്ടവോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ ഇന്ത്യൻ വംശജനായ മംദാനിക്കാണ് സർവേഫലങ്ങളിൽ മേൽക്കൈ. സ്വതന്ത്രസ്ഥാനാർത്ഥി ആൻഡ്രൂ ക്യൂമോയുടേയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ്ലീവയുടേയും ലീഡ് കുറയുന്നതും മംമ്ദാനിയുടെ വിജയസാധ്യത സൂചിപ്പിക്കുന്നു. മേയർ തെരഞ്ഞെടുപ്പ് ട്രംപ് ഭരണകൂടത്തിന്‍റെ ജനഹിതപരിശോധനയാണെന്ന വിലയിരുത്തലുണ്ട്. മംദാനി…

Read More

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണ്ണക്കൊള്ളയിൽ കട്ടിളപ്പാളി മോഷ്ടിച്ച കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുന്നു. കട്ടിളപ്പാളിയിലെ സ്വർണ്ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് എസ് ഐ ടി വിവരങ്ങൾ തേടുന്നത്. ഈ മാസം പത്താം തീയതി വരെ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘത്തിൻറെ കസ്റ്റഡിയിൽ വിട്ടിരുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറിനെ വൈകാതെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതിനുമുമ്പ് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ്…

Read More

‘മകളുടെ ചികിത്സ സംബന്ധിച്ച് ഒരു വിവരവും ഡോക്ടർമാർ അറിയിച്ചിട്ടില്ല’; ആരോപണവുമായി ശ്രീക്കുട്ടിയുടെ അമ്മ പ്രിയദർശിനി

വർക്കലയിലെ ട്രെയിൻ അതിക്രമത്തിൽ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിയുന്ന ശ്രീക്കുട്ടിക്ക് ലഭിക്കുന്ന ചികിത്സ സംബന്ധിച്ച് ഡോക്ടർമാർ വിവരങ്ങൾ കൈമാറുന്നില്ലെന്ന് അമ്മ പ്രിയദർശിനി.മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടും ഒരു അറിയിപ്പും നൽകിയില്ല.ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ശേഷം മകളെ കാണാൻ കഴിഞ്ഞിട്ടില്ല. അവൾക്ക് ചെറിയ രീതിയിൽ പനി ഉണ്ട് അതിന്റെ മരുന്ന് നല്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ചികിത്സ തൃപ്തികരമല്ലെന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു.മകളെ തിരിച്ചു കിട്ടണം. തന്റെ മുൻകാല അനുഭവം കാരണമാണ് ഇതൊക്കെ പറയുന്നതെന്നും ശ്രീക്കുട്ടിയുടെ അമ്മ പ്രിയദർശിനി പറഞ്ഞു. പരുക്കേറ്റ…

Read More

ഇന്ത്യൻ വിദ്യാർഥി വിസകൾ കൂട്ടത്തോടെ നിഷേധിച്ച് കാനഡ

ഇന്ത്യൻ വിദ്യാർഥി വിസകൾ വലിയ തോതിൽ നിഷേധിച്ച് കാനഡ. കനേഡിയൻ കോളജുകളിൽ പഠിക്കാനുള്ള പെർമിറ്റുകൾക്കായുള്ള 74 ശതമാനം ഇന്ത്യൻ അപേക്ഷകളും നിരസിക്കപ്പെട്ടതായി കനേഡിയൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ്. വിസയുടെ നിരോധനം താത്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനും തട്ടിപ്പുകൾ തടയാനുമാണ് വിദേശ വിദ്യാർഥി പെർമിറ്റുകൾ കാനഡ കുറച്ചത് എന്നാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ അപേക്ഷകരുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. 2023ൽ 20,900 അപേക്ഷകരുണ്ടായിരുന്നത് 2025ൽ 4515 ആയി കുറഞ്ഞു. വിദ്യാർത്ഥി വിസകളുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ തടയുന്നതിനും താൽക്കാലിക കുടിയേറ്റക്കാരുടെ…

Read More

വർക്കല ട്രെയിൻ ആക്രമണം; പെൺകുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. റെയിൽവേ പൊലീസ്, പ്രതി സുരേഷ് കുമാറിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ശ്രീക്കുട്ടിയെ നട്ടെല്ലിന് ചവിട്ടി തള്ളിയിട്ട ട്രെയിനിന്റെ ബോഗിയിലും, പരുക്കേറ്റ് കിടന്ന അയന്തി പാലത്തിലും എത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ ആരോഗ്യ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. ഗുരുതര നിലയിൽ നിന്ന് മാറ്റമുണ്ടെന്നും 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ ആകില്ലെന്നും ഡോക്ടേഴ്സ്…

Read More